#rescue | കടലില്‍ കുടുങ്ങിയ വളളത്തിൽ നിന്ന് അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

#rescue | കടലില്‍ കുടുങ്ങിയ വളളത്തിൽ നിന്ന് അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
May 24, 2024 04:10 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) എന്‍ജിന്‍ നിലച്ച് വ്യാഴാഴ്ച വൈകീട്ട് കടലില്‍ കുടുങ്ങിയ ഇൻബോര്‍ഡ് വളളത്തിലെ അഞ്ച് മത്സ്യത്തൊഴിലാളികളെ ബേപ്പൂര്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് രക്ഷപ്പെടുത്തി.

പുതിയാപ്പ ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ പുതിയാപ്പ സ്വദേശി കനകരാജിന്റെ ഉടമസ്ഥതയിലുള്ള ശിവപുത്രി എന്ന ഇൻബോര്‍ഡ് വള്ളത്തിന്റെ എന്‍ജിന്‍ തകരാർ സംഭവിച്ചാണ് പുതിയാപ്പ ഹാര്‍ബറില്‍ നിന്നും ഏഴ് നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ കുടുങ്ങിയത്.

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബേപ്പൂർ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം മറൈന്‍ എന്‍ഫോഴ്സ്‌മെന്റ് വിങ്ങ് രക്ഷാ പ്രവര്‍ത്തനം നടത്തി മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി പുതിയാപ്പ ഹാര്‍ബറില്‍ എത്തിക്കുകയായിരുന്നു.

ബാബുരാജ്, ആദർശ്, സജിത്ത്, സുരേഷ്, ശശി എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ ഫിഷറി ഗാര്‍ഡ് ശ്രീരാജ്, റെസ്‌ക്യൂ ഗാര്‍ഡ് ഹമിലേഷ്, മിഥുന്‍ എന്നിവർ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

#Five #fishermen #rescued #boat #stuck #sea #KOZHIKKODE

Next TV

Related Stories
#goldrate |  സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

Jun 26, 2024 10:55 AM

#goldrate | സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു....

Read More >>
#kaliyakkavilaimurder | കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ

Jun 26, 2024 10:52 AM

#kaliyakkavilaimurder | കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ

ഇയാള്‍ വേറെയും കൊലക്കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു....

Read More >>
#founddead | കേബിൾ ടിവി ടെക്നീഷ്യനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി

Jun 26, 2024 10:29 AM

#founddead | കേബിൾ ടിവി ടെക്നീഷ്യനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി

രാവിലെ നടക്കാൻ പോയ ആളാണ് പ്രതീഷ് വീണുകിടക്കുന്നതായി...

Read More >>
#amebicmeningoencephalitis | അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് അച്ചന്‍കുളത്തില്‍ കുളിച്ചവരുടെ വിവരം ശേഖരിക്കുന്നു

Jun 26, 2024 10:00 AM

#amebicmeningoencephalitis | അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് അച്ചന്‍കുളത്തില്‍ കുളിച്ചവരുടെ വിവരം ശേഖരിക്കുന്നു

ആരോഗ്യ വകുപ്പിന് കീഴില്‍ ആശാ വര്‍ക്കര്‍മാരാണ് ഈ അടുത്ത ദിവസങ്ങളില്‍ ഇവിടെ നിന്ന് കുളിച്ച ആളുകളുടെ വിവരം...

Read More >>
#josekmani | തോമസ് ചാഴിക്കാടന്റെ സിപിഎം വിമർശനങ്ങൾ പൂർണമായി തള്ളി ജോസ് കെ മാണി; എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കില്ല

Jun 26, 2024 08:54 AM

#josekmani | തോമസ് ചാഴിക്കാടന്റെ സിപിഎം വിമർശനങ്ങൾ പൂർണമായി തള്ളി ജോസ് കെ മാണി; എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കില്ല

സംസ്ഥാനത്താകെ ഉണ്ടായ രാഷ്ട്രീയ സാഹചര്യം മാത്രമാണ് തോൽവിക്ക് കാരണമെന്നാണ് പാർട്ടിയുടെ...

Read More >>
Top Stories