കണ്ണൂർ: ( www.truevisionnews.com ) കതിരൂർ പൊന്ന്യം സറാമ്പിയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം പൊട്ടിവീണു. റോഡിന് സമീപത്തെ വീട്ടുപറമ്പിലെ മരത്തിന്റെ ശിഖരമാണ് ശക്തമായ കാറ്റിനെ തുടർന്ന് പൊട്ടി വീണത്.
തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. ബുധനാഴ്ച രാത്രി 8.45 ഓടെയാണ് അപകടം.
കതിരൂരിൽ ഒരു കല്യാണ പരിപാടിയിൽ പങ്കെടുത്ത് തിരിച്ച് വടകരയിലേക്ക് പോവുകയായിരുന്ന അഞ്ച് അംഗ സംഘം സഞ്ചരിച്ച കാറിനു മുകളിലേക്കാണ് വലിയ മരക്കൊമ്പ് പൊട്ടിവീണത്.
സറാമ്പി ബസ് സ്റ്റോപ്പിന് സമീപത്തെ വീട്ടു പറമ്പിലെ മരം ആണ് ശക്തമായ കാറ്റിൽ പൊട്ടിവീണത്.
റോഡിനു നടുവിലേക്ക് മരച്ചില്ല പൊട്ടിവീഴുന്നത് കണ്ട് പെട്ടെന്ന് കാർ നിർത്തി യാത്രക്കാരിൽ ഒരാൾ പുറത്ത് ഇറങ്ങി നോക്കുന്നതിനിടെയാണ് മരക്കൊമ്പ് കാറിനു മുകളിലേക്ക് വീണത്.
കാറിന്റെ മുൻവശത്തെ ഗ്ലാസും സൈഡ് മിററും തകർന്നു.തലശ്ശേരിയിൽ നിന്ന് ഫയർഫോഴ്‌സും കതിരൂർ പോലീസും നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റി.. ഒന്നര മണിക്കൂറോളം തലശ്ശേരി കൂത്തുപറമ്പ റൂട്ടിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു
#While #driving #Kannur #tree #fell #car #natives #Vadakara #returned #wedding #house #escaped #their #heads #down