#heavyrain | ശക്തമായ മഴ, പകര്‍ച്ചവ്യാധികൾ പടരുന്നു; സംശയനിവാരണത്തിന് വിളിക്കാം, സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം തുറന്നു

#heavyrain |  ശക്തമായ മഴ, പകര്‍ച്ചവ്യാധികൾ പടരുന്നു; സംശയനിവാരണത്തിന് വിളിക്കാം, സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം തുറന്നു
May 22, 2024 04:11 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്ത് ശക്തമായ മഴയുടെ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) രൂപീകരിച്ചിരുന്നു.

ആരോഗ്യ വകുപ്പ് മന്ത്രി ചെയര്‍പേഴ്‌സണും പ്രിന്‍സിപ്പല്‍ സെക്രട്ടറി കോ ചെയര്‍മാനുമായ ആര്‍ആര്‍ടിയില്‍ 25 അംഗങ്ങളാണുള്ളത്. ഇത് കൂടാതെയാണ് ആരോഗ്യ വകുപ്പിന് കീഴിലുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ജനങ്ങള്‍ ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുമായി സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കണ്‍ട്രോള്‍ റൂം നമ്പരിലേക്കും പൊതുജനങ്ങള്‍ക്ക് ഡോക്ടര്‍മാരുടെ പാനലുള്‍പ്പെട്ട ദിശ കോള്‍ സെന്ററിലെ നമ്പരിലേക്കും വിളിക്കാവുന്നതാണ്.

സംശയ നിവാരണത്തിനായി കണ്‍ട്രോള്‍ റൂമിലെ 04712302160, 9946102865, 9946102862 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്. പകര്‍ച്ചവ്യാധി പ്രതിരോധ ഏകോപനം, ഡേറ്റാ മാനേജ്‌മെന്റ്, ആശുപത്രി സേവനങ്ങള്‍, മരുന്ന് ലഭ്യത, പ്രോട്ടോകോളുകള്‍, സംശയ നിവാരണം എന്നിവയാണ് കണ്‍ട്രോള്‍ റൂമിലൂടെ നിര്‍വഹിക്കുന്നത്.

ഇതുകൂടാതെ പൊതുജനങ്ങള്‍ക്ക് ആരോഗ്യ സംബന്ധമായ എല്ലാ സംശയങ്ങളും ഡോക്ടര്‍മാരുടെ പാനലുള്ള ദിശ കോള്‍ സെന്റര്‍ വഴി ചോദിക്കാവുന്നതാണ്. 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ ദിശയുടെ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാണ്. ഇതുകൂടാതെ ഇ-സഞ്ജീവനി ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാണ്.

മുന്‍കരുതലുകള്‍, കഴിക്കുന്ന മരുന്നുകളെപ്പറ്റിയുള്ള സംശയം, ഏതൊക്കെ ഭക്ഷണം കഴിക്കാം, പരിശോധനാ ഫലത്തെപ്പറ്റിയുള്ള സംശയം, മാനസിക പിന്തുണ, രോഗ പ്രതിരോഘം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാവുന്നതാണ്. അതുമായി ബന്ധപ്പെട്ട വിദഗ്ധ ഡോക്ടര്‍മാര്‍ക്ക് ഫോണ്‍ കൈമാറുന്നതാണ്.

#heavy #rains #epidemics #spread #call #clarification #state #control #room #opened

Next TV

Related Stories
#death |  മൈസൂർ യാത്ര കഴിഞ്ഞ് മടങ്ങവെ കുഴഞ്ഞുവീണു, സ്കൂൾ ജീവനക്കാരന് ദാരുണാന്ത്യം

Jun 22, 2024 04:08 PM

#death | മൈസൂർ യാത്ര കഴിഞ്ഞ് മടങ്ങവെ കുഴഞ്ഞുവീണു, സ്കൂൾ ജീവനക്കാരന് ദാരുണാന്ത്യം

സുഹൃത്തുക്കളുമായി മൈസൂരിലേക്കുള്ള യാത്ര കഴിഞ്ഞ് മടക്കയാത്രയിൽ കോയമ്പത്തൂരിന് സമീപം വച്ച് കുഴഞ്ഞ്...

Read More >>
#buildingcollapsed | കനത്ത മഴ: അത്തോളിയിൽ ജീർണിച്ച ഇരുനില കെട്ടിടം നിലം പൊത്തി; സ്‌കൂട്ടർ യാത്രികന് പരിക്ക്

Jun 22, 2024 03:47 PM

#buildingcollapsed | കനത്ത മഴ: അത്തോളിയിൽ ജീർണിച്ച ഇരുനില കെട്ടിടം നിലം പൊത്തി; സ്‌കൂട്ടർ യാത്രികന് പരിക്ക്

കെട്ടിടാവശിഷ്ടങ്ങൾ റോഡിലേക്ക് വീണ് സ്കൂട്ടർ യാത്രികന്...

Read More >>
#Complaint | ബിരിയാണിയില്‍ പുഴുവിനെ കണ്ടതായി പരാതി; ജനറല്‍ ആശുപത്രി കാന്റീന്‍ അടച്ചുപൂട്ടി

Jun 22, 2024 03:30 PM

#Complaint | ബിരിയാണിയില്‍ പുഴുവിനെ കണ്ടതായി പരാതി; ജനറല്‍ ആശുപത്രി കാന്റീന്‍ അടച്ചുപൂട്ടി

ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാതെയായിരുന്നു പ്രവർത്തനമെന്നും കാന്റീൻ അടച്ചു പൂട്ടിയതായും പഞ്ചായത്ത്‌ അധികൃതർ...

Read More >>
#CongressLeaders | പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത വിവാദം; നാല് കോൺ​ഗ്രസ് നേതാക്കളെ പുറത്താക്കി

Jun 22, 2024 03:05 PM

#CongressLeaders | പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത വിവാദം; നാല് കോൺ​ഗ്രസ് നേതാക്കളെ പുറത്താക്കി

പെരിയ ഇരട്ടക്കൊലക്കേസ് പതിമൂന്നാം പ്രതി ബാലകൃഷ്ണന്‍റെ മകന്‍റെ വിവാഹ ചടങ്ങില്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതോടെയാണ്...

Read More >>
#financialfraudcase |ഡീപ് ഫെയ്ക്ക് സാമ്പത്തികത്തട്ടിപ്പിലെ 5 പ്രതികളും അറസ്റ്റിൽ; ചരിത്രംകുറിച്ച് 'കോഴിക്കോട് സ്ക്വാഡ്'

Jun 22, 2024 02:51 PM

#financialfraudcase |ഡീപ് ഫെയ്ക്ക് സാമ്പത്തികത്തട്ടിപ്പിലെ 5 പ്രതികളും അറസ്റ്റിൽ; ചരിത്രംകുറിച്ച് 'കോഴിക്കോട് സ്ക്വാഡ്'

സാമൂഹികമാധ്യമങ്ങളിൽനിന്ന് മുതിർന്നപൗരരുടെ വിവരങ്ങളെടുത്ത് നിർമിതബുദ്ധിയുടെ സഹായത്തോടെ...

Read More >>
#arrest | കൈ കഴുകാൻ വെള്ളം നൽകിയില്ല;  അമ്മയുടെ കൈ തല്ലിയൊടിച്ച മകൻ അറസ്റ്റിൽ

Jun 22, 2024 02:30 PM

#arrest | കൈ കഴുകാൻ വെള്ളം നൽകിയില്ല; അമ്മയുടെ കൈ തല്ലിയൊടിച്ച മകൻ അറസ്റ്റിൽ

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇവരെ പ്രതിയിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു....

Read More >>
Top Stories