#Murder | ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് മൂന്നുവയസുകാരിയായ മകളെ കൊലപ്പെടുത്തി യുവതി

#Murder | ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് മൂന്നുവയസുകാരിയായ മകളെ കൊലപ്പെടുത്തി യുവതി
May 22, 2024 01:26 PM | By VIPIN P V

നാഗ്‍പൂര്‍: (truevisionnews.com) ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് യുവതി മൂന്നുവയസുകാരിയായ മകളെ കൊലപ്പെടുത്തി.

തുടര്‍ന്ന് കൊലപാതക വിവരം പൊലീസിനെ അറിയിക്കാനായി കുഞ്ഞിന്‍റെ മൃതദേഹവുമായി നാല് കിലോമീറ്ററോളം നടന്നു.

എംഐഡിസി പൊലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ട്വിങ്കിള്‍ റൗട്ട്(23) ലക്ഷ്മൺ റൗട്ട് (24) എന്നിവര്‍ തമ്മിലുള്ള വഴക്കാണ് കുട്ടിയുടെ കൊലപാതകത്തില്‍ കലാശിച്ചത്.

നാല് വര്‍ഷം മുന്‍പാണ് ഇവര്‍ ജോലി തേടി നാഗ്പൂരിലേക്ക് താമസം മാറ്റിയത്.

ഒരു പേപ്പർ പ്രൊഡക്ട് കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇവർ എംഐഡിസി ഏരിയയിലെ ഹിംഗന റോഡിലെ സ്ഥാപനത്തിൻ്റെ പരിസരത്തുള്ള മുറിയിലാണ് താമസിച്ചിരുന്നത്.

സംശയത്തിന്‍റെ പേരില്‍ ഇരുവരും നിരന്തരം വഴക്കായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് 4 മണിയോടെ ദമ്പതികള്‍ തമ്മില്‍ വീണ്ടും വഴക്കിട്ടു.

ഇരുവരുടെയും വാഗ്വാദത്തിനിടെ മകള്‍ കരയാന്‍ തുടങ്ങി. ദേഷ്യം വന്ന യുവതി മകളെ വീടിന് പുറത്തേക്ക് കൊണ്ടുപോയി മരത്തിൻ്റെ ചുവട്ടിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

പിന്നീട് മൃതദേഹവുമായി ഏകദേശം നാലു കിലോമീറ്ററോളം നടന്നു. രാത്രി എട്ടുമണിയോടെ പൊലീസ് പട്രോളിംഗ് വാഹനം കണ്ട അവർ സംഭവത്തെക്കുറിച്ച് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

പൊലീസ് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.

തുടർന്ന് എംഐഡിസി പൊലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയും കൊലപാതകത്തിന് കേസെടുക്കുകയും ചെയ്തു. പിന്നീട് കോടതിയിൽ ഹാജരാക്കിയ യുവതിയെ മേയ് 24 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

#woman #killed #three-#year-#old #daughter #quarreling #husband

Next TV

Related Stories
#Crime | യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ; പ്രതിക്കായി തിരിച്ചിൽ ഊർജിതം

Jul 24, 2024 05:08 PM

#Crime | യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ; പ്രതിക്കായി തിരിച്ചിൽ ഊർജിതം

പരിചയക്കാരാണോ കുറ്റം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നത്.സൗത്ത് ഈസ്റ്റ് ഡിവിഷൻ ഡിസിപി സാറാ ഫാത്തിമ സ്ഥലത്തെത്തി പരിശോധ...

Read More >>
#rapecase | ഐസ്ക്രീം നൽകാമെന്ന് പ്രലോഭിപ്പിച്ച് 4 വയസുകാരിയെ പീഡിപ്പിച്ചുകൊന്നു,  ബന്ധുവായ 34 കാരൻ പിടിയിൽ

Jul 24, 2024 03:52 PM

#rapecase | ഐസ്ക്രീം നൽകാമെന്ന് പ്രലോഭിപ്പിച്ച് 4 വയസുകാരിയെ പീഡിപ്പിച്ചുകൊന്നു, ബന്ധുവായ 34 കാരൻ പിടിയിൽ

ഇതിന് പിന്നാലെയാണ് യുവാവ് പെൺകുട്ടിയുടെ മൃതദേഹം റോഡ് സൈഡിൽ ഉപേക്ഷിച്ചത്. കുട്ടിയുടെ മൃതദേഹം രാമനഗര ജില്ലയിലെ മാഗാഡി പൊലീസ് സ്റ്റേഷൻ പരിധിയിൽ...

Read More >>
#CRIME | ഭര്‍ത്താവിന്റെ സുഹൃത്തുമായി രഹസ്യബന്ധം, തര്‍ക്കം; കോടതിമുറിയില്‍ അഭിഭാഷകയെ കുത്തിവീഴ്ത്തി 63-കാരന്‍

Jul 24, 2024 01:17 PM

#CRIME | ഭര്‍ത്താവിന്റെ സുഹൃത്തുമായി രഹസ്യബന്ധം, തര്‍ക്കം; കോടതിമുറിയില്‍ അഭിഭാഷകയെ കുത്തിവീഴ്ത്തി 63-കാരന്‍

ഒട്ടേറെതവണ യുവതിക്ക് കുത്തേറ്റതായാണ് വിവരം. ഉടന്‍തന്നെ കോടതിമുറിയിലുണ്ടായിരുന്ന പോലീസുകാര്‍ ഓടിയെത്തി പ്രതിയെ കീഴ്‌പ്പെടുത്തി...

Read More >>
#crime | സ്ത്രീധനത്തിന്റെ പേരിൽ കൊടുംക്രൂരത: ഗർഭിണിയെ കൈകാലുകൾ വെട്ടി കൊന്ന് കത്തിച്ചു, ഭർതൃ വീട്ടുകാർ ഒളിവിൽ

Jul 23, 2024 12:17 PM

#crime | സ്ത്രീധനത്തിന്റെ പേരിൽ കൊടുംക്രൂരത: ഗർഭിണിയെ കൈകാലുകൾ വെട്ടി കൊന്ന് കത്തിച്ചു, ഭർതൃ വീട്ടുകാർ ഒളിവിൽ

റീനക്കും മിഥുനും ഒന്നര വയസ്സുള്ള കുട്ടിയുണ്ട്. രണ്ടാമതും ഗർഭം ധരിച്ചിരിക്കെയാണ് ദാരുണമായ സംഭവങ്ങൾ അരങ്ങേറിയത്....

Read More >>
#Murder | ഗർഭച്ഛിദ്രത്തിനിടെ മരിച്ച യുവതിയെയും രണ്ട് കുട്ടികളെയും ജലാശയത്തിലേക്ക് എറിഞ്ഞ് കാമുകൻ

Jul 23, 2024 06:22 AM

#Murder | ഗർഭച്ഛിദ്രത്തിനിടെ മരിച്ച യുവതിയെയും രണ്ട് കുട്ടികളെയും ജലാശയത്തിലേക്ക് എറിഞ്ഞ് കാമുകൻ

25 കാരിയായ യുവതിയെ ഗർഭച്ഛിദ്രത്തിനായി മുംബൈയ്ക്കടുത്തുള്ള താനെയിലേക്ക് കൊണ്ടുപോയിരുന്നു. ഗർഭച്ഛിദ്രത്തിനിടെ യുവതി...

Read More >>
#murder | വളർത്തുനായ്ക്കളുടെ കുര ശല്യം, മാറ്റണം; പരാതി പറഞ്ഞ അയൽവാസിയെ ഉടമയും മക്കളും ചേർന്ന് തല്ലിക്കൊന്നു

Jul 21, 2024 10:08 AM

#murder | വളർത്തുനായ്ക്കളുടെ കുര ശല്യം, മാറ്റണം; പരാതി പറഞ്ഞ അയൽവാസിയെ ഉടമയും മക്കളും ചേർന്ന് തല്ലിക്കൊന്നു

നായ്ക്കളെ മറ്റൊരിടത്തേക്ക് മാറ്റണമെന്നും വലിയ ഉച്ചത്തിലുള്ള കുര കാരണം വീട്ടുകാർക്ക് ശല്യമാണെന്നും കുട്ടികൾക്ക് ഉറങ്ങാൻ പോലും...

Read More >>
Top Stories