#train|കാഞ്ഞങ്ങാട് ഗുഡ്‌സ് ട്രെയിൻ പാളത്തിൽ നിര്‍ത്തി ലോക്കോ പൈലറ്റ് സ്ഥലംവിട്ട സംഭവം: നടപടി ആവശ്യപ്പെട്ട് കളക്ടര്‍

#train|കാഞ്ഞങ്ങാട് ഗുഡ്‌സ് ട്രെയിൻ പാളത്തിൽ നിര്‍ത്തി ലോക്കോ പൈലറ്റ് സ്ഥലംവിട്ട സംഭവം: നടപടി ആവശ്യപ്പെട്ട് കളക്ടര്‍
May 20, 2024 11:14 PM | By Meghababu

 കാഞ്ഞങ്ങാട്: (truevisionnews.com)കാഞ്ഞങ്ങാട് റയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിനോട് ചേർന്ന ട്രാക്കിൽ ഗുഡ്സ് ട്രയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങി പോയതിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് കാസർകോട് ജില്ലാ കളക്ടർ കെ ഇമ്പശേഖർ.

ദക്ഷിണ റയിൽവേ പാലക്കാട് ഡിവിഷണൽ മാനേജർക്ക് അയച്ച കത്തിലാണ് ആവശ്യം ഉന്നയിച്ചത്. ലോക്ക് പൈലറ്റിൻ്റെ നടപടി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് കത്തിൽ ആരോപിക്കുന്നു.

ഗുഡ്സ് ട്രെയിൻ തെറ്റായ ട്രാക്കിൽ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പുറത്തിറങ്ങിപ്പോയതോടെ കാഞ്ഞങ്ങാട് സ്റ്റോപ്പുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ഒന്നാം പ്ലാറ്റ്ഫോമില്‍ നിര്‍ത്താൻ സാധിച്ചില്ല.

ട്രെയിൻ കയറാനെത്തിയ യാത്രക്കാരും ഇതോടെ വലഞ്ഞു. ഗുഡ്സ് ട്രെയിൻ ലോക്കോ പൈലറ്റ് ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് കാരണം പറഞ്ഞ് ഇറങ്ങിപ്പോയെന്നാണ് വിവരം.

ഷൊർണൂർ ഭാഗത്തേക്ക് പോകേണ്ട ട്രെയിനുകൾ നിർത്തുന്നത് ഒന്നാം പ്ലാറ്റ്ഫോമിലാണ്. ഇവിടെ ചരക്ക് ട്രെയിൻ നിര്‍ത്തി ഇട്ടതോടെ ഷൊർണൂർ ഭാഗത്തേക്കുള്ള പാസഞ്ചർ ട്രെയിനുകൾ മൂന്നാം പ്ലാറ്റ്‌ഫോമിലാണ് നിര്‍ത്തിയത്. ഗുഡ്സ് ട്രെയിനുകള്‍ ഉള്‍പ്പെടെ നിര്‍ത്തിയിടുന്ന മൂന്നാം പ്ലാറ്റ്ഫോമിലേക്ക് പാസഞ്ചര്‍ ട്രെയിനുകള്‍ എത്തിയത് യാത്രക്കാരെ ദുരിതത്തിലാക്കി.

ട്രാക്ക് മാറി ഗുഡ്സ് ട്രെയിൻ നിര്‍ത്തിയിട്ട സംഭവത്തില്‍ അധികൃതര്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. മണിക്കൂറുകള്‍ക്ക് ശേഷം രാവിലെ പത്ത് മണിയോടെ മംഗളൂരുവില്‍ നിന്ന് പുതിയ ലോക്കോ പൈലറ്റ് എത്തിയ ശേഷമാണ് ഗുഡ്സ് ട്രെയിൻ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടത്. അഞ്ച് മണിക്കൂറോളമാണ് ഗുഡ്സ് ട്രെയിൻ ഒന്നാം പ്ലാറ്റ്ഫോമില്‍ കിടന്നത്.

#Kanhangad #goods #train #stalled #track #loco #pilot #Collector #demanded #action

Next TV

Related Stories
തിരുവനന്തപുരത്ത് മൂന്നുവയസുകാരി കിണറ്റിൽ വീണ് മരിച്ചു

Apr 24, 2025 01:49 PM

തിരുവനന്തപുരത്ത് മൂന്നുവയസുകാരി കിണറ്റിൽ വീണ് മരിച്ചു

കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം...

Read More >>
'മണിക്കൂറുകളുടെ വ്യത്യാസത്തിൽ നാട്ടിൽ തിരിച്ചെത്തി'; പഹൽ​ഗാം ഭീകരാക്രമണ വാർത്തയറിഞ്ഞ് ‍ഞെട്ടൽ മാറാതെ നാദാപുരത്തുകാർ

Apr 24, 2025 01:32 PM

'മണിക്കൂറുകളുടെ വ്യത്യാസത്തിൽ നാട്ടിൽ തിരിച്ചെത്തി'; പഹൽ​ഗാം ഭീകരാക്രമണ വാർത്തയറിഞ്ഞ് ‍ഞെട്ടൽ മാറാതെ നാദാപുരത്തുകാർ

വീട്ടിലെത്തിയപ്പോഴാണ് പഹൽഗാമിൽ ഭീകരാക്രമത്തിൽ 26 പേർ കൊല്ലപ്പെട്ട വിവരം ഇവർ...

Read More >>
'തന്റെ മുന്നിലാണ് അച്ഛൻ വെടിയേറ്റ് വീണത്,  മക്കളുമായി കാട്ടിലൂടെ ഭയന്ന് ഓടിരക്ഷപ്പെടുകയായിരുന്നു'- നടുക്കുന്ന അനുഭവം പങ്കുവെച്ച് ആരതി

Apr 24, 2025 01:26 PM

'തന്റെ മുന്നിലാണ് അച്ഛൻ വെടിയേറ്റ് വീണത്, മക്കളുമായി കാട്ടിലൂടെ ഭയന്ന് ഓടിരക്ഷപ്പെടുകയായിരുന്നു'- നടുക്കുന്ന അനുഭവം പങ്കുവെച്ച് ആരതി

മക്കളുമായി കാട്ടിലൂടെ ഭയന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. അരമണിക്കൂറോളം ഓടിയ ശേഷമാണ് മൊബൈലിന് റേഞ്ച് ലഭിച്ചത്....

Read More >>
അപകടത്തിൽപ്പെട്ട കാർ നാട്ടുകാർ പരിശോധിച്ചപ്പോൾ കണ്ടത് നാടൻ തോക്ക്; കണ്ണൂരിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ

Apr 24, 2025 01:24 PM

അപകടത്തിൽപ്പെട്ട കാർ നാട്ടുകാർ പരിശോധിച്ചപ്പോൾ കണ്ടത് നാടൻ തോക്ക്; കണ്ണൂരിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ

നാട്ടുകാർ പരിശോധിച്ചപ്പോഴാണ് പിൻസീറ്റിൽ നാടൻ തോക്ക് കണ്ടത്. സെബാസ്റ്റ്യൻ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ...

Read More >>
സന്തോഷ വാർത്ത;  അടുത്ത മാസം 3200 രൂപ പെൻഷൻ കിട്ടും; ഒരു ഗഡു കുടിശ്ശിക കൂടി നൽകാൻ സർക്കാർ തീരുമാനം

Apr 24, 2025 01:11 PM

സന്തോഷ വാർത്ത; അടുത്ത മാസം 3200 രൂപ പെൻഷൻ കിട്ടും; ഒരു ഗഡു കുടിശ്ശിക കൂടി നൽകാൻ സർക്കാർ തീരുമാനം

അടുത്ത മാസം പകുതിക്ക് ശേഷം പെൻഷൻ വിതരണം ചെയ്യാനാണ് നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ...

Read More >>
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം;  'കൊലപാതകം നടത്താൻ പോയതും തിരികെ വന്നതും ഒരേ വഴിയിലൂടെ'; സിസിടിവി ദൃശ്യങ്ങൾ

Apr 24, 2025 12:55 PM

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; 'കൊലപാതകം നടത്താൻ പോയതും തിരികെ വന്നതും ഒരേ വഴിയിലൂടെ'; സിസിടിവി ദൃശ്യങ്ങൾ

പന്ത്രണ്ടരയ്ക്ക് ശേഷമാണ് പ്രതി കൊലപാതകം നടത്താൻ വീട്ടിലേക്ക്...

Read More >>
Top Stories

Entertainment News