#skeletonfound |കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യ അസ്ഥികൂടത്തിന്‍റെ അവശിഷ്ടങ്ങള്‍; ആധാര്‍ കാര്‍ഡും വസ്ത്രങ്ങളും കണ്ടെത്തി

#skeletonfound |കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യ അസ്ഥികൂടത്തിന്‍റെ അവശിഷ്ടങ്ങള്‍; ആധാര്‍ കാര്‍ഡും വസ്ത്രങ്ങളും കണ്ടെത്തി
May 13, 2024 04:43 PM | By Susmitha Surendran

കാസര്‍കോട്: (truevisionnews.com)  കാസർകോട് ചിറ്റാരിക്കാല്‍ ഇരുപത്തഞ്ചില്‍ ഉപയോഗശൂന്യമായ കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യ അസ്ഥികൂടത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.

പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറിലാണ് അസ്ഥികൂടത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ കുടിവെള്ളത്തിനായി കിണര്‍ വൃത്തിയാക്കാന്‍ ഏല്‍പ്പിച്ച തൊഴിലാളികള്‍ കിണറിലെ ചെളിയും മാലിന്യങ്ങളും കോരി കരയ്ക്കിട്ടപ്പോഴാണ് അതില്‍ അസ്ഥികൂടത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടത്.

ഇതോടൊപ്പം ഒരു ആധാര്‍ കാര്‍ഡും വസ്ത്രങ്ങളുടെയും ചെരുപ്പിന്‍റെ ഭാഗങ്ങളും കിട്ടിയിട്ടുണ്ട്. സംഭത്തെതുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. ഫോറന്‍സിക് അധികൃതരും പരിശോധന നടത്തി.

ചീര്‍പ്പും വള്ളി ചെരുപ്പും പാന്‍റസിന്‍റെ ഭാഗങ്ങളും ഉള്‍പ്പെടെയാണ് കണ്ടെത്തിയത്. ആധാര്‍ കാര്‍ഡിലെ ആളെക്കുറിച്ചും അന്വേഷണം നടത്താനാണ് പൊലീസ് ശ്രമം. ഇയാളെ കാണാതായിരുന്നോ എന്ന കാര്യം ഉള്‍പ്പെടെ അന്വേഷിച്ചേക്കും. അസ്ഥികൂടത്തിന്‍റെ ഭാഗങ്ങളെല്ലാം വേര്‍പ്പെട്ട നിലയിലാണുള്ളത്.

#Remains #human #skeleton #cleaning #well #Aadhaarcard #clothes #found

Next TV

Related Stories
  'ഉണ്ണിയപ്പം മോശമെന്ന്'; പിന്നാലെ അസഭ്യവും ഭീഷണിയും; പ്രതി പിടിയിൽ

Apr 24, 2025 08:13 PM

'ഉണ്ണിയപ്പം മോശമെന്ന്'; പിന്നാലെ അസഭ്യവും ഭീഷണിയും; പ്രതി പിടിയിൽ

വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോൺ കാൾ അരുൺ റെക്കോർഡ് ചെയ്ത് ഷൈജുവിന്റെ സഹോദരൻ ബൈജുവിന്...

Read More >>
കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരിക്ക്

Apr 24, 2025 08:08 PM

കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരിക്ക്

കോജേളിന് തൊട്ടു മുമ്പിലെ വളവിൽ വെച്ചാണ് ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്....

Read More >>
ബസിലെ കണ്ടക്ടര്‍ ജോലിയുടെ മറവിൽ കഞ്ചാവ് വിൽപ്പന;  യുവാവ് പിടിയിൽ

Apr 24, 2025 07:59 PM

ബസിലെ കണ്ടക്ടര്‍ ജോലിയുടെ മറവിൽ കഞ്ചാവ് വിൽപ്പന; യുവാവ് പിടിയിൽ

ഇയാളിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു....

Read More >>
എൻസിപി നേതാവ് മോളി ഫ്രാൻസിസ് കോൺഗ്രസിൽ ചേർന്നു

Apr 24, 2025 07:27 PM

എൻസിപി നേതാവ് മോളി ഫ്രാൻസിസ് കോൺഗ്രസിൽ ചേർന്നു

ഡി.സി.സി പ്രസിഡൻ്റ് ജോസഫ് ടാജറ്റ് തൃശൂർ കോൺഗ്രസ് ആസ്ഥാനത്ത്...

Read More >>
വടക്കൻ കേരളത്തിൽ ശനിയാഴ്ച വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; കെഎസ്ഇബി

Apr 24, 2025 07:24 PM

വടക്കൻ കേരളത്തിൽ ശനിയാഴ്ച വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; കെഎസ്ഇബി

ഉത്പാദനത്തിൽ 150 മെഗാവാട്ടിൻ്റെ കുറവാണ് ആകെ ഉണ്ടായിരിക്കുന്നത്....

Read More >>
മീനുകളെ കാട്ടിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി,നാലര വയസുകാരനെ  കപ്പലിൽ വെച്ച് പീഡനത്തിനിരയാക്കി, അറസ്റ്റ്

Apr 24, 2025 07:19 PM

മീനുകളെ കാട്ടിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി,നാലര വയസുകാരനെ കപ്പലിൽ വെച്ച് പീഡനത്തിനിരയാക്കി, അറസ്റ്റ്

കപ്പലിൽ അമ്മക്കൊപ്പം യാത്ര ചെയ്തിരുന്ന കുട്ടിയെ മീനുകളെ കാട്ടിത്തരാമെന്ന് പറഞ്ഞ് കൂടെ കൂട്ടി കൊണ്ടുപോയി ഇയാൾ പീഡിപ്പിക്കുകയായിരുന്നു....

Read More >>
Top Stories

Entertainment News