കാഞ്ഞങ്ങാട്: (truevisionnews.com) പൊലീസിൽ സാക്ഷിപറഞ്ഞ യുവാവിനെ പെട്രോൾ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമം.

ഭീമനടി കൂവപ്പാറയിലെ അതുൽ രാജീവന് (27) നേരെയാണ് പെട്രോൾ ബോംബാക്രമണമുണ്ടായത്. കഴിഞ്ഞദിവസം രാത്രി 11.30നാണ് സംഭവം. ബോംബെറിഞ്ഞ കൂവപ്പാറയിലെ അജീഷിനെതിരെ ചിറ്റാരിക്കാൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു.
വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ കൂവപ്പാറ വാട്ടർ ടാങ്കിനടുത്ത് റോഡിലാണ് യുവാവിന് നേരെ പെട്രോൾ ബോംബാക്രമണമുണ്ടായത്.
ബിയർ കുപ്പിയിൽ പെട്രോൾ നിറച്ച് തീകൊളുത്തി എറിയുകയായിരുന്നു. യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡിൽ വീണ പെട്രോൾ ബോംബ് പൊട്ടിത്തെറിച്ചു.
പൊലീസും സയന്റിഫിക് വിഭാഗവും സ്ഥലത്തെത്തി. കുളിമുറിയിൽ ഒളിഞ്ഞുനോക്കി വിഡിയോ പകർത്തിയതുമായി ബന്ധപ്പെട്ട് ചിറ്റാരിക്കാൽ പൊലീസിൽ നിലനിൽക്കുന്ന കേസിൽ അതുൽ രാജീവ് സാക്ഷിപറഞ്ഞ വിരോധമാണ് വധശ്രമത്തിന് കാരണമെന്നാണ് വിവരം. പ്രതിയെ കണ്ടെത്താനായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
#attempt #made #kill #youngman #who #testified #police #throwing #petrol #bombs.
