കാഞ്ഞങ്ങാട്: (truevisionnews.com) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് ആറുവർഷം തടവും പിഴയും.

കരിവേടകം ആലിൻതാഴെയിലെ ബി. ഗോവിന്ദൻ എന്ന ഗോപിയെയാണ് (52) ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് സി. സുരേഷ് കുമാർ ശിക്ഷിച്ചത്.
ആറു വർഷം തടവിനും 25,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം അധിക തടവിനുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.
കുട്ടിക്ക് എട്ടു വയസ്സുള്ള സമയത്താണ് പീഡനം. 2019ൽ കുട്ടി മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത് വൈകീട്ട് പ്രതിയുടെ കടയിൽ സാധനം വാങ്ങാൻ പോയ സമയത്തായിരുന്നു പീഡനം.
പ്രതി കുട്ടിയെ കടയുടെ അകത്തേക്ക് വിളിച്ചുകൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. ബേഡകം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിവിധി.
പ്രോസിക്യൂഷനുവേണ്ടി ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോർട്ട് പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.
#accused #who #molested #third #class #student #sentenced #six #years #prison #fined
