#arrest | വെട്ടുകത്തിയുമായി വീട്ടിൽക്കയറി ആക്രമണം; കൊലക്കേസ് പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി

#arrest | വെട്ടുകത്തിയുമായി വീട്ടിൽക്കയറി ആക്രമണം; കൊലക്കേസ് പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി
May 10, 2024 02:48 PM | By VIPIN P V

തിരുവനന്തപുരം (നേമം): (truevisionnews.com) വീടിനുമുന്നില്‍ മദ്യപിക്കുന്നത് വിലക്കിയ വിരോധത്തില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിക്കുകയും ഇരുചക്രവാഹനം തീവെച്ച് നശിപ്പിക്കുകയും ചെയ്ത കൊലക്കേസ് പ്രതിയെ നേമം പോലീസ് സാഹസികമായി പിടികൂടി.

എസ്റ്റേറ്റ് ചവിച്ചിണിച്ചിവിളയില്‍ താമസിക്കുന്ന അര്‍ജുന്‍ (30) ആണ് പിടിയിലായത്.

വ്യാഴാഴ്ച രാത്രി പരാതിക്കാരന്റെ പാപ്പനംകോട് കുഞ്ചുമല മേഘമല്‍ഹാര്‍ വീട്ടില്‍ വെട്ടുകത്തിയുമായി അതിക്രമിച്ച് കടന്ന പ്രതി ഗൃഹനാഥനെ വടികൊണ്ട് മര്‍ദിക്കുകയും വെട്ടുകത്തി ഉപയോഗിച്ച് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു.

അക്രമം നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നേമം സി.ഐ. പ്രജീഷിന്റെ നേതൃത്വത്തില്‍ എസ്.ഐ. മോനിഷ്, എസ്.സി.പി.ഒ. രതീഷ് ചന്ദ്രന്‍, സി.പി.ഒ.മാരായ ശ്രീകണ്ഠന്‍, ബിനുജിത്ത് എന്നിവരടങ്ങിയ സംഘമാണ് ആയുധം വീശി റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ മല്‍പിടിത്തത്തിലൂടെ പിടികൂടിയത്.

കൊലക്കേസ് അടക്കം നിരവധി കേസില്‍ അര്‍ജുന്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

#Home #invasion #machete; #police #caught #accused #murdercase

Next TV

Related Stories
#shameer | അവയവ കടത്ത്; ഷമീര്‍ കുടുംബത്തെ ചതിച്ചിട്ട് പോയതെന്ന് പിതാവ്, 3 വര്‍ഷം മുൻപ് അവയവ ദാനത്തിന് ശ്രമിച്ചെന്ന് ഉമ്മ

May 20, 2024 11:09 PM

#shameer | അവയവ കടത്ത്; ഷമീര്‍ കുടുംബത്തെ ചതിച്ചിട്ട് പോയതെന്ന് പിതാവ്, 3 വര്‍ഷം മുൻപ് അവയവ ദാനത്തിന് ശ്രമിച്ചെന്ന് ഉമ്മ

മൂന്ന് വര്‍ഷം മുൻപും മകൻ അവയവ ദാനത്തിന് ശ്രമിച്ചിരുന്നെന്നും തങ്ങൾ എതിര്‍ത്തതിനാലാണ് അതിൽ നിന്ന് പിന്മാറിയതെന്നും ഉമ്മ ഷാഹിനയും...

Read More >>
#bodyfound | കനാലിൽ വയോധികയുടെ മൃതദേഹം; ഒഴുക്കിൽപ്പെട്ട് രണ്ട് പേരെ കാണാതായി

May 20, 2024 10:45 PM

#bodyfound | കനാലിൽ വയോധികയുടെ മൃതദേഹം; ഒഴുക്കിൽപ്പെട്ട് രണ്ട് പേരെ കാണാതായി

പള്ളിക്കൽ ആറ്റിൽ ഒഴുകിപ്പോയ തേങ്ങയെടുക്കാൻ ചാടിയപ്പോഴാണ് അപകടമുണ്ടായതെന്നാണ്...

Read More >>
#kozhikodemedicalcollage | ‘തെറ്റ് ചെയ്തിട്ടില്ല, കുട്ടിയുടെ ഭാവിയ്ക്കുവേണ്ടിയായിരുന്നു ആ ശസ്ത്രക്രിയ’; അവയവം മാറി ശസ്ത്രക്രിയ നടത്തിയതില്‍ ഡോക്ടറുടെ മൊഴിയെടുത്തു

May 20, 2024 10:26 PM

#kozhikodemedicalcollage | ‘തെറ്റ് ചെയ്തിട്ടില്ല, കുട്ടിയുടെ ഭാവിയ്ക്കുവേണ്ടിയായിരുന്നു ആ ശസ്ത്രക്രിയ’; അവയവം മാറി ശസ്ത്രക്രിയ നടത്തിയതില്‍ ഡോക്ടറുടെ മൊഴിയെടുത്തു

നാവില്‍ ശസ്ത്രക്രിയ നടത്തിയ വിവരം കുട്ടിയുടെ രക്ഷിതാക്കളോട് പറയാതിരുന്നത് തെറ്റായിപ്പോയെന്നും ഡോക്ടര്‍...

Read More >>
#medicalcollege|കോഴിക്കോട് അവയവം മാറി ശസ്ത്രക്രിയ: ഡോ. ബിജോൺ ജോൺസണെ മെഡിക്കൽ കോളേജ് പൊലീസ് ചോദ്യം ചെയ്തു

May 20, 2024 09:22 PM

#medicalcollege|കോഴിക്കോട് അവയവം മാറി ശസ്ത്രക്രിയ: ഡോ. ബിജോൺ ജോൺസണെ മെഡിക്കൽ കോളേജ് പൊലീസ് ചോദ്യം ചെയ്തു

നാവിൽ കെട്ട് കണ്ടതിനെ തുടർന്നാണ് അടിയന്തര പ്രാധാന്യത്തോടെ കുഞ്ഞിൻ്റെ നാവിൽ ശസ്ത്രക്രിയ നടത്തിയതെന്ന വാദത്തിൽ ഡോക്ടർ ഉറച്ച്...

Read More >>
Top Stories