#onlinefraud | ജില്ലാ കളക്ടറുടെ പേരിൽ തട്ടിപ്പിന് ശ്രമം; സംഭവത്തിൽ കേസെടുത്ത് പൊലീസ്

#onlinefraud | ജില്ലാ കളക്ടറുടെ പേരിൽ തട്ടിപ്പിന് ശ്രമം; സംഭവത്തിൽ കേസെടുത്ത് പൊലീസ്
May 10, 2024 12:18 PM | By VIPIN P V

റാന്നി: (truevisionnews.com) പത്തനംതിട്ട ജില്ലാ കളക്ടറുടെ പേരിൽ തട്ടിപ്പിന് ശ്രമം.

കളക്ടർ പ്രേം കൃഷ്ണന്‍റെ പേരിലാണ് തട്ടിപ്പിന് ശ്രമം നടക്കുന്നത്. വ്യാജ വാട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കി പ്രേം കൃഷ്ണന്‍റെ ചിത്രം ഡി പി യാക്കി പണം ആവശ്യപെട്ട് സന്ദേശം അയച്ചാണ് തട്ടിപ്പിന് ശ്രമിച്ചത്.

സംഭവത്തിൽ പൊലീസ് കേസെടുത്തു. എഡിഎം അടക്കം കളക്ടറുടെ സുഹൃത്തുക്കള്‍ അടക്കം നിരവധി പേര്‍ക്ക് സന്ദേശം അയച്ചുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇത്തരമൊരു തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതെന്ന് കളക്ടർ പറഞ്ഞു.

എഡിഎം ആണ് ആദ്യം ഇക്കാര്യം അറിയിച്ചത്. കുറച്ച് സ്റ്റാഫുകൾക്കും മെസേജ് വന്നു. എന്നാൽ ആരുടേയും പണം പോയില്ല. എസ്പിയെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫരീദാബാദിൽ നിന്നുമാണ് അക്കൌണ്ട് ഉണ്ടാക്കിയതെന്ന് കണ്ടെത്തിയതായും പ്രേം കൃഷ്ണൻ പറഞ്ഞു.

കളക്ടറുടെ പരാതിയില്‍ പൊലീസ് കേസ് എടുത്തു. ഹരിയാന സ്വദേശിയാണ് തട്ടിപ്പിന് ശ്രമിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത്. ഇയാളെ പിടികൂടാനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

നേരത്തെ പത്തനംതിട്ട എസ്പി അജിത് ഐപിഎസിനും തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഐ.എ.എസിന്റെ പേരില്‍ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് പണം തട്ടാന്‍ ശ്രമം നടന്നിരുന്നു.

പണം ആവശ്യപ്പെട്ടു കൊണ്ടാണ് വ്യാജന്റെ സന്ദേശം ഫോണുകളിലേക്ക് എത്തുന്നത്. അക്കൗണ്ടില്‍ നിന്ന് വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും തിരുവനന്തപരം കളക്ടര്‍ അറിയിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.

''ഞാന്‍ ഒരു നമ്പര്‍ ഫോണ്‍ പേ അയയ്ക്കുന്നു. നിങ്ങള്‍ക്ക് ഉടന്‍ 50,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയുമോ. ഒരു മണിക്കൂറിനുള്ളില്‍ ഞാന്‍ നിങ്ങളുടെ പണം തിരികെ നല്‍കും.'' എന്നായിരുന്നു തിരുവനന്തപുരം കളക്ടറുടെ പേരില്‍ സുഹൃത്തുക്കളടക്കമുള്ളവർക്കെത്തിയ മെസേജ്.

#Attemptedfraud #name #DistrictCollector; #Policeregistered #case #incident

Next TV

Related Stories
#brutallybeaten | കാട്ടാക്കടയിൽ നടുറോട്ടിൽ പോലീസുകാരന്റെയും സഹോദരൻ്റെയും അഴിഞ്ഞാട്ടം; ചായക്കട ഉടമയെയും സഹോദരനെയും പിതാവിനെയും ക്രൂരമായി മർദ്ദിച്ചു

Nov 27, 2024 10:57 PM

#brutallybeaten | കാട്ടാക്കടയിൽ നടുറോട്ടിൽ പോലീസുകാരന്റെയും സഹോദരൻ്റെയും അഴിഞ്ഞാട്ടം; ചായക്കട ഉടമയെയും സഹോദരനെയും പിതാവിനെയും ക്രൂരമായി മർദ്ദിച്ചു

സുധീഷിന്റെ തലയിൽ 13 തുന്നലുണ്ട്. സഹോദരൻ അനീഷിനെയും ക്രൂരമായി മർദിച്ചു. തടയാൻ എത്തിയ നാട്ടുകാരുടെ വാഹനങ്ങൾ പ്രതികൾ തല്ലി...

Read More >>
#COMPLAINT | കുഞ്ഞിന് പ്രശ്‌നങ്ങൾ, അഞ്ച് ശസ്ത്രക്രിയകൾക്ക് വിധേയയാകേണ്ടിവന്നു; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ യുവതി

Nov 27, 2024 10:55 PM

#COMPLAINT | കുഞ്ഞിന് പ്രശ്‌നങ്ങൾ, അഞ്ച് ശസ്ത്രക്രിയകൾക്ക് വിധേയയാകേണ്ടിവന്നു; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ യുവതി

കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന പി.ജി. ഡോക്ടര്‍ അപമര്യാദയായി...

Read More >>
#Keralatourisum | കേരളത്തിന്റെ രണ്ട് ടൂറിസം പദ്ധതികൾക്ക്  അംഗീകാരം; 118 കോടി അനുവദിച്ച് സർക്കാർ

Nov 27, 2024 10:11 PM

#Keralatourisum | കേരളത്തിന്റെ രണ്ട് ടൂറിസം പദ്ധതികൾക്ക് അംഗീകാരം; 118 കോടി അനുവദിച്ച് സർക്കാർ

കേരളത്തിന്റെ രണ്ട് ടൂറിസം പദ്ധതികൾക്ക് അനുമതി നല്‍കിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ്...

Read More >>
#Fire | പൊലീസ് കസ്റ്റഡിയിലെടുത്തത് ഇഷ്ടപ്പെട്ടില്ല; സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Nov 27, 2024 10:02 PM

#Fire | പൊലീസ് കസ്റ്റഡിയിലെടുത്തത് ഇഷ്ടപ്പെട്ടില്ല; സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

വാഹനം കത്തിച്ചതായി സംശയക്കുന്ന ചുള്ളിമട സ്വദേശി പോളാണ് പിടിയിലായതെന്ന് പൊലീസ്...

Read More >>
#Arrest | നേരമിരുട്ടിയാൽ, ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പതുങ്ങിയിരുന്ന് സ്ത്രീകളെ കടന്നു പിടിക്കും, വിരുതനെ പിടികൂടി പൊലീസ്

Nov 27, 2024 09:41 PM

#Arrest | നേരമിരുട്ടിയാൽ, ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പതുങ്ങിയിരുന്ന് സ്ത്രീകളെ കടന്നു പിടിക്കും, വിരുതനെ പിടികൂടി പൊലീസ്

വൈകുന്നേര സമയങ്ങളിൽ മഫ്തിയിൽ പൊലീസും നാട്ടുകാരും പലയിടങ്ങളിലായി ഒളിഞ്ഞിരുന്നും മറ്റും നടത്തിയ നിരീക്ഷണത്തിനു ഒടുവിലാണ് പ്രതിയെ പിടികൂടാൻ...

Read More >>
Top Stories