#Aralipoo |പ്രസാദത്തിലും നിവേദ്യത്തിലും കാണില്ല, പൂജക്ക് മാത്രം ഉപയോഗിക്കും; അരളിപ്പൂവിന് വിലക്ക് ഇന്ന് പ്രാബല്യത്തിലാകും

#Aralipoo |പ്രസാദത്തിലും നിവേദ്യത്തിലും കാണില്ല, പൂജക്ക് മാത്രം ഉപയോഗിക്കും; അരളിപ്പൂവിന് വിലക്ക് ഇന്ന് പ്രാബല്യത്തിലാകും
May 10, 2024 07:16 AM | By Susmitha Surendran

തിരുവനന്തപുരം:  (truevisionnews.com)   ജീവനെടുക്കാൻ ശേഷിയുള്ള വിഷാംശം ഉണ്ടെന്ന സംശയം ശക്തമായതോടെ അരളിപ്പൂവിന് ക്ഷേത്രങ്ങളിൽ വിലക്ക്.

പ്രസാദത്തിലും നിവേദ്യത്തിലും ഇന്ന് മുതൽ അരളിപ്പൂവ് ഉപയോഗിക്കില്ല. പൂജയ്ക്ക് മാത്രം അരളിപ്പൂവ് ഉപയോഗിക്കാനാണ് തീരുമാനം.

തിരുവിതാംകൂർ ദേവസ്വം ബോർഡും മലബാർ ദേവസ്വം ബോർഡും അരളിപ്പൂവിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഇക്കാര്യം വ്യക്തമാക്കി ഇന്ന് സർക്കുലറിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്തും മലബാർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എം ആ‌ർ മുരളിയും അറിയിച്ചിട്ടുണ്ട്.

അരളിപ്പൂവിന്റെ ഇതളുകൾ ഉള്ളിൽച്ചെന്നാണ് ഹരിപ്പാട് സ്വദേശിനിയായ സൂര്യാ സുരേന്ദ്രൻ മരിച്ചതെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് വിഷയം വലിയ തോതിൽ ചർച്ചയായത്.

കഴിഞ്ഞദിവസം അരളിച്ചെടിയുടെ ഇലയും തണ്ടും തിന്ന് പശുവും കിടാവും ചത്തതോടെ ഭീതിയും വർധിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡും മലബാർ ദേവസ്വം ബോർഡും അരളിപ്പൂവിന് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചത്.

#arali #flower #banned #temple #executed #today

Next TV

Related Stories
#accident |  പിക്കപ്പും ഓട്ടോയും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ഗുരുതര പരുക്ക്

May 20, 2024 08:56 PM

#accident | പിക്കപ്പും ഓട്ടോയും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ഗുരുതര പരുക്ക്

ഉച്ചയോടെ മുത്തങ്ങ എടത്തറയ്ക്ക് സമീപമായിരുന്നു...

Read More >>
#narcotics | കോഴിക്കോട് അഞ്ച് കോടിയിലേറെ രൂപ വിലവരുന്ന മയക്ക് മരുന്ന് ശേഖരം പിടികൂടി

May 20, 2024 08:46 PM

#narcotics | കോഴിക്കോട് അഞ്ച് കോടിയിലേറെ രൂപ വിലവരുന്ന മയക്ക് മരുന്ന് ശേഖരം പിടികൂടി

ബംഗളൂരുവിൽ നിന്ന് നേരിട്ട് ഇവിടെയെത്തിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന സംഘമാണിതിന് പിന്നിലെന്നാണ് പൊലീസ്...

Read More >>
#Hajj | സംസ്ഥാന ഹജ്ജ് ക്യാമ്പിന് തുടക്കം; ആദ്യ വിമാനം ഇന്ന് രാത്രി പുറപ്പെടും

May 20, 2024 08:23 PM

#Hajj | സംസ്ഥാന ഹജ്ജ് ക്യാമ്പിന് തുടക്കം; ആദ്യ വിമാനം ഇന്ന് രാത്രി പുറപ്പെടും

ജൂണ്‍ ഒന്നിന് കണ്ണൂരില്‍ നിന്നും യാത്ര തുടങ്ങും. സൗദി അറേബ്യന്‍ എയര്‍ലൈന്‍സാണ് ഈ രണ്ട് കേന്ദ്രങ്ങളില്‍ നിന്നും സര്‍വ്വീസ്...

Read More >>
Top Stories