#kmuraleedharan | പ്രചാരണത്തിന് ബംഗാളിൽപോലും പോയില്ല, മുഖ്യമന്ത്രിയുടെ വിദേശയാത്രാ ഉദ്ദേശം വ്യക്തമാക്കണം- കെ. മുരളീധരൻ

#kmuraleedharan | പ്രചാരണത്തിന് ബംഗാളിൽപോലും പോയില്ല, മുഖ്യമന്ത്രിയുടെ വിദേശയാത്രാ ഉദ്ദേശം വ്യക്തമാക്കണം- കെ. മുരളീധരൻ
May 8, 2024 11:27 AM | By Susmitha Surendran

കോഴിക്കോട്:  (truevisionnews.com)  മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രാ ഉദ്ദേശം വ്യക്തമാക്കണമെന്ന് കോൺ​ഗ്രസ് നേതാവ് കെ. മുരളീധരൻ.

മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബംഗാളിൽപോലും പോയില്ല. വിദേശയാത്രയിൽ മുഖ്യമന്ത്രിയെ കുഴിയിൽ ചാടിക്കുന്ന പ്രസ്താവനയാണ് ഇ.പി. ജയരാജൻ നടത്തിയത്.

വിദേശയാത്ര പോകുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞ അദ്ദേഹം, എന്തിനാണ് പോകുന്നതെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുരളീധരൻ.

കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള കെ. സുധാകരന്റെ തിരിച്ചുവരവ് സ്വാഭാവികമാണെന്നും അനാവശ്യ വിവാദം ഒഴിവാക്കാനാണ് ഇന്നുതന്നെ ചുമതല ഏറ്റെടുക്കുന്നതെന്നും മുരളീധരൻ വ്യക്തമാക്കി.

വടകരയിൽ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജ പക്വത കാണിച്ചില്ലെന്ന് അദ്ദേഹം വിമർശിച്ചു. ശൈലജ മോശം പ്രചാരണമാണ് നടത്തിയത്.

സ്വാഭാവികമായും ഷാഫി പറമ്പിലിനും തിരിച്ചുപറയേണ്ടി വന്നു. വടകരയിൽ യു.ഡി.എഫ്. മികച്ച വിജയം നേടും. കോഴിക്കോട് എം.കെ. രാഘവനെതിരെ പ്രവർത്തിച്ചവർക്കെതിരെ നടപടി ഉണ്ടാകും, അദ്ദേഹം പറഞ്ഞു.

തൃശൂരിൽ കോൺ​ഗ്രസ് മികച്ച വിജയം നേടുമെന്നും വി.എസ്. സുനിൽകുമാർ രണ്ടാം സ്ഥാനത്ത് വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

#kmuraleedharan #says #purpose #chiefministers #foreign #travel #clarified

Next TV

Related Stories
#arrest | നാദാപുരം ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ്: രണ്ടു പേർ അറസ്റ്റിൽ

May 19, 2024 11:05 PM

#arrest | നാദാപുരം ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ്: രണ്ടു പേർ അറസ്റ്റിൽ

കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് വളയം തീക്കുനി സ്വദേശി ചപ്പരച്ചാംകണ്ടി അമൽ ബാബുവിന് (22) സോഡ കുപ്പി കൊണ്ടുള്ള...

Read More >>
#arrest |  കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

May 19, 2024 10:52 PM

#arrest | കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

മയക്കുമരുന്ന് സംഘങ്ങള്‍ക്കിടയില്‍ ക്യാപ്റ്റന്‍ എന്നറിയപ്പെടുന്ന രെഗ്നാര്‍ പോള്‍ 2014ല്‍ ആണ് സ്റ്റുഡന്റ് വിസയില്‍ ആണ്...

Read More >>
#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

May 19, 2024 09:49 PM

#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

വൈക്കം കിഴക്കേനട ആറാട്ടുകുളങ്ങര മറാലിൽ രാധാകൃഷ്ണൻ നായരും ഭാര്യ ഉഷാകുമാരിയും താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം...

Read More >>
#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

May 19, 2024 09:47 PM

#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

സംഘം എത്തിയ വാഹനത്തിൽ വടിവാളുകളും തോക്കുകളും കണ്ടെത്തി. ആറുപേരാണ് വാഹനത്തിൽ...

Read More >>
Top Stories