#arrest | കൈ കാലുകൾ കെട്ടിയിട്ടു, സി​ഗരറ്റ് കൊണ്ട് ഭർത്താവിന്റെ നെഞ്ചിലും ശരീരത്തിലും പൊള്ളിച്ചു; ഭാര്യ അറസ്റ്റിൽ

#arrest | കൈ കാലുകൾ കെട്ടിയിട്ടു, സി​ഗരറ്റ് കൊണ്ട് ഭർത്താവിന്റെ നെഞ്ചിലും ശരീരത്തിലും പൊള്ളിച്ചു; ഭാര്യ അറസ്റ്റിൽ
May 7, 2024 08:05 AM | By Athira V

ലക്നൗ: ( www.truevisionnews.com ) ഉത്തർപ്രദേശിൽ ഭർത്താവിനെ കെട്ടിയിട്ട ശേഷം ശരീരഭാഗങ്ങൾ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ.

ബിജ്‌നോറിലാണ് സംഭവം. ഭർത്താവ് മനൻ സെയ്ദി നൽകിയ പരാതിയെ തുടർന്നാണ് ഭാര്യ മെഹർ ജഹാനെ പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് 5 നാണ് യുവതി അറസ്റ്റിലാവുന്നത്.

ഭർത്താവിന്റെ കൈകളും കാലുകളും ബന്ധിച്ചു കൊണ്ടായിരുന്നു യുവതിയുടെ അതിക്രമം. തന്നെ മദ്യപിച്ചെന്ന് ആരോപിച്ച് ഭാര്യ മെഹർ കത്തിച്ച സിഗരറ്റ് ഉപയോഗിച്ച് ശരീരഭാഗങ്ങളിൽ പൊള്ളിക്കുകയായിരുന്നുവെന്ന് മനൻ സെയ്ദി പരാതിയിൽ പറയുന്നു.

വീട്ടിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ ഭർത്താവ് പൊലീസിന് നൽകിയിട്ടുണ്ട്. അതിൽ മെഹർ ജഹാൻ ഭർത്താവിനെ ശാരീരികമായി ആക്രമിക്കുന്നതും കൈകാലുകൾ കെട്ടുന്നതും നെഞ്ചിൽ ഇരുന്ന് കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുന്നതും കാണാം.

പിന്നീട്, കത്തിച്ച സിഗരറ്റ് ഉപയോഗിച്ച് ഭർത്താവിൻ്റെ ശരീരഭാഗങ്ങൾ കത്തിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ഭാര്യ തന്നെ മദ്യം നൽകി പീഡിപ്പിക്കുകയും കൈകാലുകൾ കെട്ടുകയും ഉപദ്രവിക്കുകയും ചെയ്തതായി ആരോപിച്ച് താൻ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നതായി മനൻ സെയ്ദി പറയുന്നു.

ഐപിസി കൊലപാതകശ്രമം, ആക്രമണം, പീഡനം തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരം മെഹർ ജഹാനെതിരെ പൊലീസ് കേസെടുത്ത് കസ്റ്റഡിയിലെടുത്തു. തുടർ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് പൊലീസ് സൂപ്രണ്ട് ധരംപാൽ സിംഗ് പറഞ്ഞു.

#hands #feet #tied #husband #chest #body #burned #cigarettes #wife #arrested

Next TV

Related Stories
#arrest | അവിഹിത ബന്ധം ആരോപിച്ച് ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആണി തറച്ച് ലോഹപൂട്ടിട്ട് 30 കാരൻ; അറസ്റ്റ്

May 19, 2024 02:13 PM

#arrest | അവിഹിത ബന്ധം ആരോപിച്ച് ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആണി തറച്ച് ലോഹപൂട്ടിട്ട് 30 കാരൻ; അറസ്റ്റ്

മർദ്ദനത്തിന് ശേഷം ഭാര്യയുടെ കയ്യും കാലും കെട്ടിയിട്ട ശേഷമായിരുന്നു കൊടും...

Read More >>
#counselled | ശാരീരികബന്ധത്തിന് തയ്യാറാവാത്ത ഭാര്യയെ വിവാഹമോചനം ചെയ്യുമെന്ന് ഭീഷണി, വക്കീലായ ഭർത്താവിന് കൗൺസിലിം​ഗ്

May 19, 2024 01:56 PM

#counselled | ശാരീരികബന്ധത്തിന് തയ്യാറാവാത്ത ഭാര്യയെ വിവാഹമോചനം ചെയ്യുമെന്ന് ഭീഷണി, വക്കീലായ ഭർത്താവിന് കൗൺസിലിം​ഗ്

ഭാ‌ര്യയ്ക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാൻ അവകാശമുണ്ട് എന്ന് പുരുഷന്മാർ പലപ്പോഴും...

Read More >>
#mamatabanerjee| റാലിക്കിടെ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം; പ്രസംഗം നിര്‍ത്തിവച്ച് വൈദ്യസഹായത്തിന് നിര്‍ദ്ദേശം നല്‍കി മമത ബാനര്‍ജി

May 19, 2024 01:22 PM

#mamatabanerjee| റാലിക്കിടെ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം; പ്രസംഗം നിര്‍ത്തിവച്ച് വൈദ്യസഹായത്തിന് നിര്‍ദ്ദേശം നല്‍കി മമത ബാനര്‍ജി

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടയാളുടെ മുഖത്ത് വെള്ളംതളിക്കാന്‍ ആവശ്യപ്പെട്ട മമത, ഉടനടി അദേഹത്തെ ആംബുലന്‍സില്‍ അടുത്തുള്ള ആശുപത്രിയില്‍...

Read More >>
#bombthreat | 'ബസിൽ സഞ്ചരിക്കവേ രണ്ട് പേ‌ർ സ്ഫോടനം ആസൂത്രണം ചെയ്യുന്നതായി കേട്ടു'; അജ്ഞാത ബോംബ് ഭീഷണി

May 19, 2024 12:07 PM

#bombthreat | 'ബസിൽ സഞ്ചരിക്കവേ രണ്ട് പേ‌ർ സ്ഫോടനം ആസൂത്രണം ചെയ്യുന്നതായി കേട്ടു'; അജ്ഞാത ബോംബ് ഭീഷണി

ബസിൽ സഞ്ചരിക്കുമ്പോൾ രണ്ടു പേ‌ർ സ്ഫോടനം ആസൂത്രണം ചെയ്യുന്നത് കേട്ടെന്നായിരുന്നു...

Read More >>
#andhradoctor | വൈദ്യുതാഘാതമേറ്റ് അബോധാവസ്ഥയിലായ ആറുവയസ്സുകാരന് റോഡരികിൽ സി.പി.ആർ. നൽകി ഡോക്ടർ

May 19, 2024 11:44 AM

#andhradoctor | വൈദ്യുതാഘാതമേറ്റ് അബോധാവസ്ഥയിലായ ആറുവയസ്സുകാരന് റോഡരികിൽ സി.പി.ആർ. നൽകി ഡോക്ടർ

മേയ് അഞ്ചിനാണ് സംഭവം നടന്നത്. വൈദ്യുതാഘാതം ഏറ്റതിനുപിന്നാലെ കുട്ടി...

Read More >>
Top Stories