പട്ടിക്കാട്(തൃശ്ശൂര്‍): (truevisionnews.com) പീച്ചി പോലീസ് സ്റ്റേഷനു മുന്‍പില്‍ ഗുണ്ട് പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി.
പൂവന്‍ചിറ കുരിയകോട്ടില്‍ ഗോകുലിനെ(30)യാണ് പീച്ചി പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചയോടുകൂടിയാണ് പോലീസ് സ്റ്റേഷന്‍ പരിസരത്തെത്തിയ യുവാവ് ഗുണ്ട് പൊട്ടിച്ചത്.
ഇതിനുശേഷം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ പ്രതി പോലീസിനെ പരിഹസിച്ചും സ്റ്റേഷനു മുന്‍പില്‍ താന്‍ ഗുണ്ട് പൊട്ടിച്ചതായും ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.
എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ അമീര്‍ അലി, സീനിയര്‍ സി.പി.ഒ.മാരായ ഫ്രിന്‍സന്‍, ദിലീപ്, സി.പി.ഒ. ജോസഫ് എന്നിവര്‍ ചേര്‍ന്ന് ചുവന്നമണ്ണില്‍നിന്നാണ് പ്രതിയെ പിടികൂടിയത്.
ഇയാളുടെ പേരില്‍ മൂന്നു കേസുകള്‍ നിലവിലുണ്ട്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
#police #arrested #youngman #who #created #terrorist #atmosphere #exploding #grenade #front #police #station.