#skullfound |പാറക്കുളത്തിൽ തലയോട്ടി കണ്ടെത്തിയ സംഭവം; മുങ്ങൽവിദഗ്ധർ തിരച്ചിൽനടത്തി, കുളംവറ്റിക്കാൻ ശ്രമം

#skullfound |പാറക്കുളത്തിൽ തലയോട്ടി കണ്ടെത്തിയ സംഭവം; മുങ്ങൽവിദഗ്ധർ തിരച്ചിൽനടത്തി, കുളംവറ്റിക്കാൻ ശ്രമം
May 6, 2024 09:06 AM | By Susmitha Surendran

പാലക്കാട്:  (truevisionnews.com)  എലപ്പുള്ളി രാമശ്ശേരിയിലെ പാറക്കുളത്തിൽ തലയോട്ടി കണ്ടെത്തിയ സംഭവത്തിൽ ഞായറാഴ്ചയും അഗ്നിരക്ഷാസേനയുടെ മുങ്ങൽവിദഗ്ധർ കുളത്തിൽ തിരച്ചിൽനടത്തി.

കുളത്തിന്റെ അടിത്തട്ടിൽനിന്ന് ക്വാറിയാവശ്യത്തിനായി ഉപയോഗിച്ചതെന്നുകരുതുന്ന ഒരു കമ്പിപ്പാര മാത്രമാണ് ലഭിച്ചത്. ബുധനാഴ്ച വൈകീട്ട് തലയോട്ടി കണ്ടെത്തിയതിനെത്തുടർന്ന് വ്യാഴാഴ്ചമുഴുവൻ മുങ്ങൽവിദഗ്ധർ തിരച്ചിൽ നടത്തിയെങ്കിലും കാര്യമായ തെളിവൊന്നും ലഭിച്ചിരുന്നില്ല.

പിന്നീട് കുളത്തിലെ ജലംവറ്റിക്കാൻ മോട്ടോറുപയോഗിച്ച് നടത്തിയ ശ്രമം വിജയിച്ചിരുന്നില്ല. ഞായറാഴ്ച രാവിലെമുതൽ പാലക്കാട് അഗ്നിരക്ഷാസേനയിലെ നാലംഗ മുങ്ങൽവിദഗ്ധരടങ്ങിയ സ്കൂബാടീമാണ് കുളത്തിൽ തിരച്ചിൽ നടത്തിയത്.

മൃതദേഹാവശിഷ്ടങ്ങളെന്തെങ്കിലും ലഭിക്കുമോ എന്നറിയാനായിരുന്നു തിരച്ചിൽ. ഉച്ചയോടെ സംഘം തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങി.

#incident #skull #found #rock #pool #Divers #searched #tried #drain #pool

Next TV

Related Stories
#Newbrideabuse| രാഹുലിനെ രാജ്യം വിടാൻ സഹായിച്ച പൊലീസുകാരനെതിരെ നടപടി എടുക്കും

May 19, 2024 06:48 AM

#Newbrideabuse| രാഹുലിനെ രാജ്യം വിടാൻ സഹായിച്ച പൊലീസുകാരനെതിരെ നടപടി എടുക്കും

ന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ് പ്രതി രാഹുലിനെ സിവിൽ പോലീസ് ഓഫീസർ സഹായിച്ചെന്ന്...

Read More >>
#rain |സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളിൽ റെഡ് അലർട്ട്, ഇടുക്കിയിൽ കൺട്രോൾ റൂം തുറന്നു

May 19, 2024 06:36 AM

#rain |സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളിൽ റെഡ് അലർട്ട്, ഇടുക്കിയിൽ കൺട്രോൾ റൂം തുറന്നു

കാലാവസ്ഥ വകുപ്പ് ഇന്ന് ഇടുക്കിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ അടിയന്തര സാഹചര്യം നേരിടാൻ സജ്ജമായിരിക്കണമെന്ന് വിവിധ വകുപ്പുകൾക്ക് ജില്ലാ...

Read More >>
#drowned  | പാലക്കാട് ചീറുമ്പകുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

May 19, 2024 06:09 AM

#drowned | പാലക്കാട് ചീറുമ്പകുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

നെന്മാറ സ്വദേശി ആലിങ്കൽ മുരളിയാണ് (38) മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു...

Read More >>
#founddeath |  കുറ്റ്യാടിയിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; മരണം പേരമകൻ്റെ മർദ്ദനം മൂലമെന്ന് ആരോപണം

May 18, 2024 11:36 PM

#founddeath | കുറ്റ്യാടിയിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; മരണം പേരമകൻ്റെ മർദ്ദനം മൂലമെന്ന് ആരോപണം

ഇന്നും പണം ചോദിച്ച് കൈപിടിച്ചു വട്ടം കറക്കിയെന്ന് ബഷീറിൻ്റെ മാതാവ് ഫാത്തിമ...

Read More >>
#drowned |  സഹോദരങ്ങൾ മുങ്ങിമരിച്ച സംഭവം: അപകടം ഇളയ സഹോദരനെ രക്ഷിക്കാൻ ശ്രമിക്കവേ

May 18, 2024 11:12 PM

#drowned | സഹോദരങ്ങൾ മുങ്ങിമരിച്ച സംഭവം: അപകടം ഇളയ സഹോദരനെ രക്ഷിക്കാൻ ശ്രമിക്കവേ

പുഴയിലെ ചളിക്കുഴിയിൽ അകപ്പെട്ട ഇളയസഹോദരനെ രക്ഷിക്കാനിറങ്ങവേയാണ് ഇരുവരും...

Read More >>
Top Stories