#LDF | വടകരയില്‍ ഇന്ന് എല്‍ഡിഎഫിന്റെ ജനകീയ പ്രതിരോധം

#LDF | വടകരയില്‍ ഇന്ന് എല്‍ഡിഎഫിന്റെ ജനകീയ പ്രതിരോധം
May 6, 2024 07:36 AM | By Aparna NV

കോഴിക്കോട്:(truevisionnews.com) വര്‍ഗീയ വിദ്വേഷ പ്രചാരണത്തിനെതിരെ വടകരയില്‍ ഇന്ന് എല്‍ഡിഎഫിന്റെ ജനകീയ പ്രതിരോധം. പരിപാടിയില്‍ സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം പങ്കെടുക്കും.

സത്യം പറയുന്നവരെ കാഫിറാക്കുന്നതിനെതിരെയാണ് എല്‍ഡിഎഫിന്റെ ജനകീയ പ്രതിരോധമെന്ന് സംഘാടകര്‍ അറിയിച്ചു. വര്‍ഗീയതയെ വടകര അതിജീവിക്കുമെന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ കഴിഞ്ഞദിവസം ജനകീയ സംഗമം സംഘടിപ്പിക്കുകയും ഷാഫി പറമ്പിലിനെ രാഷ്ട്രീയ വിഷമെന്നു വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് ഇടതുമുന്നണി ജനകീയ പ്രതിരോധ പരിപാടി സംഘടിപ്പിക്കുന്നത്. തുടര്‍ച്ചയായി പരിപാടി സംഘടിപ്പിക്കുന്നതിലൂടെ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുകയാണ് സിപിഐഎം. ഇതിനെ പ്രതിരോധിക്കാന്‍ യുഡിഎഫിന്റെ നേതൃത്വത്തിലും ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നുണ്ട്.

സിപിഐഎം നിര്‍മ്മിച്ച വര്‍ഗീയ ബോംബും സൈബര്‍ ബോംബും അവരുടെ കയ്യില്‍ നിന്നു പൊട്ടിത്തെറിച്ചെന്നും ഉറവിടം അന്വേഷിച്ചാല്‍ പാനൂര്‍ ബോംബിന്റെ അവസ്ഥയുണ്ടാകുമെന്നും സിപിഐഎമ്മിന് ടി സിദ്ദിഖ് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലൂടെ മറുപടി നല്‍കിയിരുന്നു.

സൈബര്‍ ബോംബിന്റെ ഉറവിടം സിപിഐഎം ആയതിനാലാണ് കണ്ടെത്താന്‍ പൊലീസ് ശ്രമിക്കത്തതെന്നാണ് യുഡിഎഫിന്റെ പ്രചാരണം. മുറിവുണക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കിടെ തിരഞ്ഞെടുപ്പ് കാലത്തെ പ്രചാരണങ്ങള്‍ വീണ്ടും പരിശോധിക്കപ്പെടുന്നത് വടകരയെ കൂടുതല്‍ മുറിവേല്‍പ്പിക്കുകയാണെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.

സൈബര്‍ ബോംബ് സിപിഐഎമ്മിന്റെ കൈയ്യില്‍ നിന്നും പൊട്ടിത്തെറിച്ചെന്നും യുഡിഎഫ് തിരിച്ചടിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ശേഷവും ഇരുമുന്നണികളും ആരോപണ, പ്രത്യാരോപണങ്ങളാല്‍ വടകര മണ്ഡലത്തില്‍ സജീവമായിരുന്നു.

#Popular #defense #of #LDF #today #in #Vatakara

Next TV

Related Stories
#Newbrideabuse| രാഹുലിനെ രാജ്യം വിടാൻ സഹായിച്ച പൊലീസുകാരനെതിരെ നടപടി എടുക്കും

May 19, 2024 06:48 AM

#Newbrideabuse| രാഹുലിനെ രാജ്യം വിടാൻ സഹായിച്ച പൊലീസുകാരനെതിരെ നടപടി എടുക്കും

ന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ് പ്രതി രാഹുലിനെ സിവിൽ പോലീസ് ഓഫീസർ സഹായിച്ചെന്ന്...

Read More >>
#rain |സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളിൽ റെഡ് അലർട്ട്, ഇടുക്കിയിൽ കൺട്രോൾ റൂം തുറന്നു

May 19, 2024 06:36 AM

#rain |സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളിൽ റെഡ് അലർട്ട്, ഇടുക്കിയിൽ കൺട്രോൾ റൂം തുറന്നു

കാലാവസ്ഥ വകുപ്പ് ഇന്ന് ഇടുക്കിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ അടിയന്തര സാഹചര്യം നേരിടാൻ സജ്ജമായിരിക്കണമെന്ന് വിവിധ വകുപ്പുകൾക്ക് ജില്ലാ...

Read More >>
#drowned  | പാലക്കാട് ചീറുമ്പകുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

May 19, 2024 06:09 AM

#drowned | പാലക്കാട് ചീറുമ്പകുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

നെന്മാറ സ്വദേശി ആലിങ്കൽ മുരളിയാണ് (38) മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു...

Read More >>
#founddeath |  കുറ്റ്യാടിയിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; മരണം പേരമകൻ്റെ മർദ്ദനം മൂലമെന്ന് ആരോപണം

May 18, 2024 11:36 PM

#founddeath | കുറ്റ്യാടിയിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; മരണം പേരമകൻ്റെ മർദ്ദനം മൂലമെന്ന് ആരോപണം

ഇന്നും പണം ചോദിച്ച് കൈപിടിച്ചു വട്ടം കറക്കിയെന്ന് ബഷീറിൻ്റെ മാതാവ് ഫാത്തിമ...

Read More >>
#drowned |  സഹോദരങ്ങൾ മുങ്ങിമരിച്ച സംഭവം: അപകടം ഇളയ സഹോദരനെ രക്ഷിക്കാൻ ശ്രമിക്കവേ

May 18, 2024 11:12 PM

#drowned | സഹോദരങ്ങൾ മുങ്ങിമരിച്ച സംഭവം: അപകടം ഇളയ സഹോദരനെ രക്ഷിക്കാൻ ശ്രമിക്കവേ

പുഴയിലെ ചളിക്കുഴിയിൽ അകപ്പെട്ട ഇളയസഹോദരനെ രക്ഷിക്കാനിറങ്ങവേയാണ് ഇരുവരും...

Read More >>
Top Stories