#sexuallyassaulted |'സ്റ്റേഷനിൽ ഇറങ്ങിയപ്പോഴും പിന്തുടർന്നു'; മെട്രോയിൽ കൗമാരക്കാരന് നേരെ ലൈംഗികാതിക്രമം, അന്വേഷണം

#sexuallyassaulted  |'സ്റ്റേഷനിൽ ഇറങ്ങിയപ്പോഴും പിന്തുടർന്നു'; മെട്രോയിൽ കൗമാരക്കാരന് നേരെ ലൈംഗികാതിക്രമം, അന്വേഷണം
May 5, 2024 12:08 PM | By Susmitha Surendran

ദില്ലി:  (truevisionnews.com)   ദില്ലി മെട്രോയിൽ 16കാരനായ ആൺകുട്ടിയ്ക്ക് നേരെ ലൈം​ഗികാതിക്രമം. രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

തനിക്ക് നേരെ ലൈം​ഗികാതിക്രമമുണ്ടായെന്ന് ആൺകുട്ടി തന്നെയാണ് സാമൂഹ്യമാധ്യമമായ എക്സിലൂടെ അറിയിച്ചത്. അതേസമയം, വിഷയം അന്വേഷിച്ചുവരികയാണെന്ന് സിറ്റി പോലീസ് അറിയിച്ചു.

ദില്ലി മെട്രോയിൽ രാജീവ് ചൗക്ക് സ്‌റ്റേഷനിൽ വെച്ചാണ് ആക്രമണത്തിന് ഇരയായതെന്ന് ആൺകുട്ടി പറയുന്നു. മെട്രോയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം.

രാജീവ് ചൗക്ക് സ്റ്റേഷനിൽ നിന്ന് രാത്രി 8:30-9:30 ന് ഇടയിൽ സമയ്പൂർ ബദ്‌ലിയിലേക്ക് ട്രെയിനിൽ കയറുകയായിരുന്നു. ട്രെയിനിൽ പ്രവേശിച്ചയുടനെ എൻ്റെ താഴ് ഭാ​ഗത്ത് എന്തോ അനുഭവപ്പെട്ടു, പക്ഷേ ഇത് ആരുടെയെങ്കിലും ബാഗാണെന്നോ അല്ലെങ്കിൽ ആരെങ്കിലും തന്നെ തെറ്റിദ്ധരിച്ചെന്നോ ആണെന്നാണ് കരുതിയത്.

പക്ഷേ തനിക്ക് തെറ്റിയെന്നും ഭയപ്പെട്ടുവെന്നും കുട്ടി പറയുന്നു. പിന്നീട് കുട്ടി മെട്രോയിൽ നിന്ന് ഇറങ്ങിയെന്നും ഒരു ഗാർഡ് തന്നെ അടുത്ത ട്രെയിനിലേക്ക് കൊണ്ടുപോയെന്നും എന്നാൽ അക്രമി തന്നെ പിന്തുടരുകയായിരുന്നെന്നും കുട്ടി പറയുന്നു.

സ്റ്റേഷനിൽ എത്തിയ ഉടൻ പുറത്തിറങ്ങിയെങ്കിലും അവനെ കബളിപ്പിക്കാൻ ശ്രമിച്ച് എതിർദിശയിലേക്ക് പോകാൻ ശ്രമിച്ച തന്നെ വഴിയിൽ തടഞ്ഞു നിർത്തി കടന്നു പിടിച്ചെന്നും അവിടെ നിന്ന് വേഗത്തിൽ എസ്കലേറ്ററിൽ കയറിയപ്പോഴും അയാൾ മൂന്നാം തവണയും തന്നെ സ്പർശിച്ചതായും കുട്ടി പറയുന്നു.

അതിക്രമത്തിനിടയിൽ അക്രമിയുടെ ചിത്രം പകർത്തിയെന്നും കുട്ടി പറഞ്ഞു. അതേസമയം, വിഷയം അന്വേഷിച്ചു വരികയാണെന്നും കുട്ടിയെ സമീപിക്കാൻ ശ്രമിക്കുകയാണെന്നും ദില്ലി പൊലീസ് അറിയിച്ചു.

#16yearold #boy #sexually #assaulted #metro.

Next TV

Related Stories
#Firing | കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്; പിന്നിൽ ആംആദ്മിയെന്ന് കോൺഗ്രസ്

May 18, 2024 07:56 PM

#Firing | കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്; പിന്നിൽ ആംആദ്മിയെന്ന് കോൺഗ്രസ്

സർക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്തുകൊണ്ട് റാലി കടന്നുപോകവെയാണ്...

Read More >>
#hanged | എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

May 18, 2024 05:56 PM

#hanged | എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കയറി ഹര്‍ഷിതയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് പൊലീസ്...

Read More >>
#fire | കംമ്പ്യൂട്ടർ പരിശീലന കേന്ദ്രത്തിൽ തീപിടിത്തം: രക്ഷപ്പെടാൻ പൈപ്പുകളിലൂടെ വലിഞ്ഞുക്കേറി വിദ്യാർത്ഥികൾ

May 18, 2024 05:52 PM

#fire | കംമ്പ്യൂട്ടർ പരിശീലന കേന്ദ്രത്തിൽ തീപിടിത്തം: രക്ഷപ്പെടാൻ പൈപ്പുകളിലൂടെ വലിഞ്ഞുക്കേറി വിദ്യാർത്ഥികൾ

തീ അണയ്ക്കാൻ അഗ്‌നിശമനാസേന സ്ഥലത്തെത്തിയിട്ടുണ്ട്. നിരവധി പേരെ രക്ഷിച്ചെങ്കിലും ഇനിയും നിരവധി പേർ കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നതായി...

Read More >>
#NewBornbabyDeath | ഡോക്ടറുടെ ഉപദേശപ്രകാരം മാതാപിതാക്കൾ പൊരിവെയിലത്ത് വച്ച നവജാത ശിശുവിന് ദാരുണാന്ത്യം

May 18, 2024 04:44 PM

#NewBornbabyDeath | ഡോക്ടറുടെ ഉപദേശപ്രകാരം മാതാപിതാക്കൾ പൊരിവെയിലത്ത് വച്ച നവജാത ശിശുവിന് ദാരുണാന്ത്യം

കൂടാതെ, കുഞ്ഞിന്റെ മരണ ശേഷം റീതാ ദേവിയെ നിർബന്ധിതമായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി കുടുംബാംഗങ്ങൾ...

Read More >>
#BibhavKumar | എഎപി എംപി സ്വാതി മാലിവാളിനെ ആക്രമിച്ചെന്ന പരാതി; കെജ്രിവാളിന്റെ പി എ വിഭവ് കുമാര്‍ അറസ്റ്റില്‍

May 18, 2024 01:35 PM

#BibhavKumar | എഎപി എംപി സ്വാതി മാലിവാളിനെ ആക്രമിച്ചെന്ന പരാതി; കെജ്രിവാളിന്റെ പി എ വിഭവ് കുമാര്‍ അറസ്റ്റില്‍

അതിനിടെ കെജ്രിവാളിന്‍റെ ഓഫീസിൽ ഒരു മണിക്കൂർ സ്വാതി മലിവാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് ആരോപിച്ച് ബിഭവ് കുമാർ രംഗത്ത്...

Read More >>
Top Stories