#murderattempt | ലഹരി വില്‍പ്പന: എക്‌സൈസിന് രഹസ്യവിവരം നല്‍കിയ യുവാവിനെ കൊല്ലാന്‍ ശ്രമം

#murderattempt | ലഹരി വില്‍പ്പന: എക്‌സൈസിന് രഹസ്യവിവരം നല്‍കിയ യുവാവിനെ കൊല്ലാന്‍ ശ്രമം
May 5, 2024 11:32 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) ലഹരി വില്‍പ്പനയെ കുറിച്ച് എക്‌സൈസിന് വിവരം നല്‍കിയെന്ന് ആരോപിച്ച് യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നാലു പേരെ പാറശ്ശാല പൊലീസ് അറസ്റ്റ് ചെയ്തു.

ഇലങ്കം വെട്ടുവിള മണികണ്ഠ വിലാസത്തില്‍ അച്ചു എന്ന അരുണ്‍, മാരായമുട്ടം രാജ് ഭവനില്‍ സുജിത്ത് രാജ്, കീഴ് കൊല്ല വട്ടവിള പുതുവല്‍ പൊട്ടന്‍ വിള വീട്ടില്‍ ജോണി, ചെക്ക്മൂട് പാലക്കുഴി പുത്തന്‍ വീട്ടില്‍ വിപിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാത്രിയാണ് കീഴ് കൊല്ല സ്വദേശി ഗിരിശങ്കറിനെ, ഇയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന് മുന്നിലിട്ട് ഏഴംഗ സംഘം ആക്രമിച്ചത്.

സ്റ്റീല്‍ കമ്പി, കത്തി എന്നിവ കൊണ്ടുള്ള ആക്രമത്തില്‍ തലയില്‍ അടക്കം ഗുരുതര പരുക്കേറ്റ ഗിരിശങ്കര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ഒളിവില്‍ കഴിയുന്ന മൂന്നു പേര്‍ക്കുവേണ്ടി അന്വേഷണം നടക്കുന്നതായി പാറശാല പൊലീസ് അറിയിച്ചു.

പ്രതികളെല്ലാം ഒട്ടേറെ ക്രിമിനല്‍, ലഹരി, പോക്‌സോ, അടക്കം കേസുകളിലെ പ്രതികളാണ്. പിടിയിലായ സുജിത്ത് രാജിനെ കഴിഞ്ഞവര്‍ഷം ആറുമാസത്തോളം കാപ്പ ചുമത്തി ജില്ലയ്ക്ക് പുറത്തേയ്ക്ക് നാടു കടത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.

പാറശ്ശാല എസ്.എച്ച്.ഒ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

#Drugsale: #Attempt #kill #youth #secret #information #Excise

Next TV

Related Stories
#drowned | ഭാരതപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു

May 18, 2024 09:58 PM

#drowned | ഭാരതപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു

ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ദാരുണ സംഭവം ഉണ്ടായത്. പട്ടാമ്പി ചെങ്ങനാംകുന്ന് തടയണക്ക് ഒരു കിലോമീറ്റർ അകലെ ഭാരതപ്പുഴയിൽ കുളിക്കാൻ പോയതായിരുന്നു...

Read More >>
#kozhikkodemedicalcollage |  കോഴിക്കോട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവ്: മൊഴിയെടുത്ത് പൊലീസ്, മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കത്ത്

May 18, 2024 09:42 PM

#kozhikkodemedicalcollage | കോഴിക്കോട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവ്: മൊഴിയെടുത്ത് പൊലീസ്, മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കത്ത്

കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് കൈവിരലിനു ചികിത്സ തേടിയെത്തിയ ചെറുവണ്ണൂർ മധുരബസാർ സ്വദേശികളുടെ 4 വയസ്സുകാരിയുടെ നാവിനു കെട്ട് (ടങ്‌ ടൈ) മാറ്റാനായി...

Read More >>
#PKKunhalikutty | മുസ്‌ലിം ലീഗിന് സമസ്തയുമായി അഭിപ്രായ വ്യത്യാസമില്ല - പി.കെ കുഞ്ഞാലിക്കുട്ടി

May 18, 2024 09:10 PM

#PKKunhalikutty | മുസ്‌ലിം ലീഗിന് സമസ്തയുമായി അഭിപ്രായ വ്യത്യാസമില്ല - പി.കെ കുഞ്ഞാലിക്കുട്ടി

പ്രശ്‌നപരിഹാരമുണ്ടാകും വരെ സമരം നടത്താൻ കോഴിക്കോട് ചേർന്ന ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ്...

Read More >>
#Balamurugan | ജയിലിന് മുമ്പിൽ നിന്ന്  രക്ഷപ്പെട്ട ബാലമുരുകൻ കടന്നത് മോഷ്ടിച്ച ബൈക്കില്‍, കൊടുംക്രിമിനലിനായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

May 18, 2024 09:02 PM

#Balamurugan | ജയിലിന് മുമ്പിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകൻ കടന്നത് മോഷ്ടിച്ച ബൈക്കില്‍, കൊടുംക്രിമിനലിനായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

വിയ്യൂര്‍ ജയിലില്‍ എത്തിക്കുന്നതിനിടെ രക്ഷപ്പെട്ട കൊലക്കേസ് പ്രതി ബാലമുരുകനു വേണ്ടിയുള്ള അന്വേഷണം...

Read More >>
#Case | കാട്ടാനയ്ക്ക് നേരെ മധുരപലഹാരങ്ങള്‍ എറിഞ്ഞ് പ്രകോപനം; വിനോദസഞ്ചാരികള്‍ക്കെതിരെ കേസ്

May 18, 2024 08:49 PM

#Case | കാട്ടാനയ്ക്ക് നേരെ മധുരപലഹാരങ്ങള്‍ എറിഞ്ഞ് പ്രകോപനം; വിനോദസഞ്ചാരികള്‍ക്കെതിരെ കേസ്

പ്രതികൾക്കെതിരെ കേരളാ വനം ആക്ട് 1961, വന്യജീവി സംരക്ഷണ നിയമം ഭേദഗതി ആക്ട് 2022, ഉൾപ്പടെ ജാമ്യം കിട്ടാത്ത വകുപ്പുകളാണ് ചുമത്തി...

Read More >>
Top Stories