#Complaint |'നോ പാർക്കിങിൽ വാഹനം നിർത്തരുതെന്ന് പറഞ്ഞു'; മേയർ ആര്യയും എംഎൽഎയും ഇടപെട്ട് ജോലി കളഞ്ഞെന്ന് പരാതി

#Complaint |'നോ പാർക്കിങിൽ വാഹനം നിർത്തരുതെന്ന് പറഞ്ഞു'; മേയർ ആര്യയും എംഎൽഎയും ഇടപെട്ട് ജോലി കളഞ്ഞെന്ന് പരാതി
May 5, 2024 08:42 AM | By Meghababu

തിരുവനന്തപുരം: (truevisionnews.com)നോ പാർക്കിങ് സ്ഥലത്തു വാഹനം പാർക്ക് ചെയ്യരുത് എന്ന് പറഞ്ഞതിനു മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവും ഇടപെട്ട് സെക്യൂരിറ്റി ജീവനക്കാരന്‍റെ ജോലി നഷ്ടമാക്കി എന്ന് പരാതി.

തിരുവനന്തപുരം വഴുതക്കാട് പാസ്പോർട്ട് ഓഫീസിന് സമീപത്തെ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബാബു ആണ്‌ പരാതി ഉന്നയിക്കുന്നത്.വഴുതക്കാട് പാസ്പോർട്ട് ഓഫീസിനോട് ചേർന്നുള്ള കെട്ടിടത്തിലെ സെക്യൂരിറ്റ ജീവനക്കാരാനായിരുന്നു ചന്ദ്രബാബു.

കഴിഞ്ഞ ഡിസംബറിലാണ് സംഭവം. മേയറും എംഎൽഎയും കുഞ്ഞും പാസ്പോർട്ട് ഓഫീസിലേക്ക് ഔദ്യോ​ഗിക വാഹനത്തിലാണ് എത്തിയത്. ഇതിനിടെ ചന്ദ്രബാബു ജോലിചെയ്യുന്ന കെട്ടിടത്തിലെ നോ പാർക്കിങ് ബോർഡ് വെച്ച സ്ഥലത്ത് വാഹനം പാർക്ക് ചെയ്യാൻ ശ്രമിച്ചു.

കെട്ടിടത്തിന്‍റെ നിയമപ്രകാരം പാർക്ക് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞു. ഇതോടെ എംഎൽഎ എത്തി ഭീഷണിപ്പെടുത്തിയെന്നാണ് ചന്ദ്രബാബു പറയുന്നത്. പാസ്പോർട്ട് ഓഫീസിൽ നിന്ന് തിരിച്ചെത്തിയ ശേഷവും എംഎൽഎ ഭീഷണിപ്പെടുത്തിയെന്നും ചന്ദ്രബാബു ആരോപിച്ചു.

സംഭവം നടന്ന് പത്തുമിനിറ്റിനകം തന്നെ ജോലിയിൽ നിന്ന് മാറി നിൽക്കാൻ കെട്ടിട ഉടമ ആവശ്യപ്പെട്ടു. ഏജൻസിയിൽ നിന്നും നിർദേശം വന്നതോടെ ജോലിയിൽ നിന്നും മാറി. മറ്റൊരു സ്ഥലത്ത് ജോലി നൽകാമെന്നായിരുന്നു ഏജൻസിയുടെ വാ​ഗ്ദാനം. ഒരു മാസം ജോലിയില്ലാതെ വീട്ടിരുന്നു.

ഇതിനുശേഷം മറ്റൊരു ഏജൻസിയിലേക്ക് മാറി. അതേസമയം സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിടാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും, കൂടുതൽ പ്രതികരണത്തിനില്ലെന്നുമാണ് മേയർ ആര്യാ രാജേന്ദ്രന്‍റെ വിശദീകരണം.

#no #parking #Complaint #mayor #Arya #MLA #intervened #lost #job

Next TV

Related Stories
#Complaint | ഉദ്യോഗാർഥികൾ ഹാളിലെത്തിയ ശേഷം പരീക്ഷ റദ്ദാക്കിയതായി പരാതി

May 18, 2024 07:34 PM

#Complaint | ഉദ്യോഗാർഥികൾ ഹാളിലെത്തിയ ശേഷം പരീക്ഷ റദ്ദാക്കിയതായി പരാതി

സ്ഥലത്തെത്തിയ ശേഷമാണ് പരീക്ഷ റദ്ദാക്കിയ വിവരം അധികൃതർ...

Read More >>
#advpsathidevi | 'വീട്ടുകാരോട് സംസാരിക്കാൻ പോലും യുവതിയെ അനുവദിച്ചില്ല, ഒളിവിലിരുന്ന് പ്രതി പറയുന്നവ അതിജീവിതക്ക് അപമാനം'

May 18, 2024 07:33 PM

#advpsathidevi | 'വീട്ടുകാരോട് സംസാരിക്കാൻ പോലും യുവതിയെ അനുവദിച്ചില്ല, ഒളിവിലിരുന്ന് പ്രതി പറയുന്നവ അതിജീവിതക്ക് അപമാനം'

പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസിലെ അതിജീവിതയെ പറവൂരിലെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍...

Read More >>
#drowned | വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു; അപകടം കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങവെ

May 18, 2024 07:30 PM

#drowned | വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു; അപകടം കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങവെ

കുളത്തിൽ അകപ്പെട്ട ഫർഹാനെ പതിനഞ്ച് മിനിറ്റിനകം കരയ്ക്ക് എത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരണം...

Read More >>
#TGNandakuma | 'സ്ത്രീത്വത്തെ അപമാനിച്ചു, വ്യക്തിഹത്യ നടത്തി', ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

May 18, 2024 07:18 PM

#TGNandakuma | 'സ്ത്രീത്വത്തെ അപമാനിച്ചു, വ്യക്തിഹത്യ നടത്തി', ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ശോഭ സുരേന്ദ്രന്റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് അഡ്വാൻസ് തുകയായി നൽകിയ 10 ലക്ഷമാണ് നന്ദകുമാ‍ര്‍ തിരികെയാവശ്യപ്പെട്ടത്. ശോഭയുടെ...

Read More >>
#PlusOneSeat | പ്ലസ് വണ്‍ സീറ്റ്: ബാച്ച് വർധിപ്പിക്കില്ലെന്ന് മന്ത്രി; വാ​ഗൺ ട്രാജ‍ഡി ക്ലാസുകൾ നടപ്പാക്കരുതെന്ന് ലീ​ഗ്

May 18, 2024 07:10 PM

#PlusOneSeat | പ്ലസ് വണ്‍ സീറ്റ്: ബാച്ച് വർധിപ്പിക്കില്ലെന്ന് മന്ത്രി; വാ​ഗൺ ട്രാജ‍ഡി ക്ലാസുകൾ നടപ്പാക്കരുതെന്ന് ലീ​ഗ്

അതേ സമയം, മലബാറിൽ പ്ലസ് വൺ പ്രവേശന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് സമര രംഗത്തേക്കിറങ്ങാനുള്ള...

Read More >>
#accident | സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഡ്രൈവർ ​ഗുരുതരാവസ്ഥയിൽ, നിരവധി പേർക്ക് പരിക്ക്

May 18, 2024 06:09 PM

#accident | സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഡ്രൈവർ ​ഗുരുതരാവസ്ഥയിൽ, നിരവധി പേർക്ക് പരിക്ക്

ഇറക്കം ഇറങ്ങി വരികയായിരുന്ന ബസ് ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം തെറ്റി...

Read More >>
Top Stories