#SuicideCase | പണം തിരികെ ചോദിച്ച് ബാങ്കിനെ സമീപിച്ചു; ശാന്തമായാണ് സംസാരിച്ചത്, ആത്മഹത്യ ചെയ്യുമെന്ന് കരുതിയില്ല

#SuicideCase | പണം തിരികെ ചോദിച്ച് ബാങ്കിനെ സമീപിച്ചു; ശാന്തമായാണ് സംസാരിച്ചത്, ആത്മഹത്യ ചെയ്യുമെന്ന് കരുതിയില്ല
May 2, 2024 02:09 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) സഹകരണബാങ്ക് നിക്ഷേപം ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സോമ സാഗരം പണത്തിനായി സമീപിച്ചിരുന്നുവെന്നു സമ്മതിച്ച് പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്ക്.

മകളുടെ വിവാഹം, വീടുപുതുക്കൽ തുടങ്ങിയ ആവശ്യങ്ങൾ പറഞ്ഞിരുന്നുവെന്നും എന്നാൽ ഗുരുതരാവസ്ഥ ബോധ്യപ്പെട്ടില്ലെന്നും ബാങ്ക് സെക്രട്ടറി ജയകുമാരി പറഞ്ഞു.

‘‘ഏകദേശം ഒരു ലക്ഷം രൂപയോളം നാലഞ്ചു തവണയായി പണം നൽകിയിട്ടുണ്ട്. ഇത് അത്ര അത്യാവശ്യമാണെന്നു കരുതിയില്ല. ആദ്യം വീടു പണിയെന്നാണു പറഞ്ഞത്, പിന്നീടു പറഞ്ഞു മോളുടെ കല്യാണമാണെന്ന്.

കല്യാണം ഉറപ്പിച്ചിട്ടൊന്നുമില്ലായിരുന്നു. സഹകരണ ബാങ്കിൽ നിക്ഷേപിച്ചാൽ പണം തിരികെ കിട്ടില്ലെന്ന ഭീതിയുടെ പുറത്താണ് അദ്ദേഹം നിക്ഷേപം തിരികെയെടുക്കാൻ വന്നതെന്നതാണു വസ്തുത. കണ്ടലയിൽ പ്രശ്നം വന്നപ്പോൾ നിക്ഷേപകരുടെ വലിയ ഒഴുക്കുണ്ടായിരുന്നു.

ഞങ്ങൾ കുറേയൊക്കെ കൊടുത്തു തീർത്തു. പിന്നീടു നിക്ഷേപകർക്കു കൊടുക്കണമെങ്കിൽ ലോൺ പിരിച്ചെടുത്താൽ മാത്രമേ കൊടുക്കാൻ കഴിയൂ എന്നൊരു അവസ്ഥയായി. അതുകാരണം താമസം വന്നു.

ആ സമയത്താണ് ഇദ്ദേഹം വരുന്നത്. അദ്ദേഹം ആദ്യം ചോദിച്ച തുകയൊക്ക കൊടുത്തിട്ടുണ്ട്. വളരെ ശാന്തമായാണ് അദ്ദേഹം സംസാരക്കാറ്. കൂലിപ്പണിക്ക് പോകുന്നയാളാണെന്നും പണം അത്യാവശ്യമാണ് അതു തരണമെന്നുമാണു പറഞ്ഞത്.

അദ്ദേഹം ഇക്കാര്യത്തിന് ആത്മഹത്യ ചെയ്തെന്നുള്ളതു ഞങ്ങൾക്കു തന്നെ അതിശയമാണ്. കാരണം അദ്ദേഹം ഒരിക്കലും അങ്ങനെ സംസാരിച്ചിട്ടേയില്ല. പണം നൽകിയില്ലെങ്കിൽ മരിക്കുമെന്ന തരത്തിലൊന്നും ഞങ്ങളോട് ഇതുവരെ സംസാരിച്ചിട്ടില്ല.

നിക്ഷേപകർക്കു പണം നൽകാൻ പറ്റിയ സാഹചര്യമല്ലെങ്കിലും കുറേയൊക്കെ ഞങ്ങൾ കൊടുക്കുന്നുണ്ട്. അതുകൊണ്ടാണ് ഈ സാഹചര്യത്തിലും നിലനിൽക്കുന്നത്.’’– ജയകുമാരി അറിയിച്ചു.

ഇന്നലെ രാത്രിയോടെയാണ് നെയ്യാറ്റിൻകര മരത്തൂർ സ്വദേശി സോമ സാഗരം(52) മരിച്ചത്. കോൺഗ്രസ് ഭരിക്കുന്ന പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിലാണ് 5 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നത്.

മകളുടെ വിവാഹ ആവശ്യത്തിനു തുക പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ലെന്നും ഇതേത്തുടർന്നാണു വിഷം കഴിച്ചതെന്നുമാണ് അറിയുന്നത്. രണ്ടാഴ്ച മുൻപാണ് വിഷം കഴിച്ചത്.

#approached #bank #asking #money #back;#spoke #calmly #not #commit #suicide

Next TV

Related Stories
#Missing | സു​ഹൃ​ത്തു​ക്ക​ൾക്കൊപ്പം മ​ണി​മ​ല​യാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി

May 17, 2024 12:01 PM

#Missing | സു​ഹൃ​ത്തു​ക്ക​ൾക്കൊപ്പം മ​ണി​മ​ല​യാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി

കൂ​ടെ​യു​ള്ള​വ​രു​ടെ ബ​ഹ​ളം കേ​ട്ട് സ്ഥ​ല​ത്തെ​ത്തി​യ സ​മീ​പ​വാ​സി​ക​ൾ ആ​റ്റി​ൽ തി​ര​ച്ചി​ൽ ന​ട​ത്തു​ക​യും ഒ​പ്പം പൊ​ലീ​സി​ൽ...

Read More >>
#death | കൊയിലാണ്ടിയിൽ മുറിക്കുന്നതിനിടെ മരം ദേഹത്തുവീണ്​ യുവാവ്​ മരിച്ചു

May 17, 2024 11:54 AM

#death | കൊയിലാണ്ടിയിൽ മുറിക്കുന്നതിനിടെ മരം ദേഹത്തുവീണ്​ യുവാവ്​ മരിച്ചു

കീഴരിയൂരിലെ കുളങ്ങര മീത്തൽ ഷൗക്കത്ത് (44) ആണ്​...

Read More >>
#GarudaPremium | ‘ഗരുഡ പ്രീമിയം’ യാത്രക്കാര്‍ കയ്യൊഴിഞ്ഞു?’ വാദങ്ങൾ അസത്യം, സർവീസ് ലാഭകരം - കെഎസ്ആർടിസി

May 17, 2024 11:35 AM

#GarudaPremium | ‘ഗരുഡ പ്രീമിയം’ യാത്രക്കാര്‍ കയ്യൊഴിഞ്ഞു?’ വാദങ്ങൾ അസത്യം, സർവീസ് ലാഭകരം - കെഎസ്ആർടിസി

സാധാരണഗതിയില്‍ പ്രീമിയം ക്ലാസ് സര്‍വീസുകള്‍ക്ക് ലഭിക്കാറുള്ള മികച്ച പിന്തുണ യാത്രക്കാരുടെ ഭാഗത്തുനിന്നും ഗരുഡ പ്രീമിയം സര്‍വീസിനും...

Read More >>
#SolarStrike | സോളാർ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

May 17, 2024 11:31 AM

#SolarStrike | സോളാർ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

എന്നാൽ ജോൺ മുണ്ടക്കയത്തിന്റെ ലേഖനം വായിച്ചുവെന്നും പറഞ്ഞത് ശരിയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു. തലസ്ഥാനത്ത് വലിയ ജനക്കൂട്ടം ഇത്തരത്തിൽ...

Read More >>
#Hanged | പോളിടെക്‌നിക് കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 17, 2024 11:11 AM

#Hanged | പോളിടെക്‌നിക് കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ്...

Read More >>
#CIASSarin | ‘കൊലപാതകത്തിന്റെ തെളിവു കൊണ്ടുവരാൻ സിഐ പറഞ്ഞു’: പന്തീരാങ്കാവ് പൊലീസിനെതിരെ നിമ്മിയുടെ പിതാവ്

May 17, 2024 10:41 AM

#CIASSarin | ‘കൊലപാതകത്തിന്റെ തെളിവു കൊണ്ടുവരാൻ സിഐ പറഞ്ഞു’: പന്തീരാങ്കാവ് പൊലീസിനെതിരെ നിമ്മിയുടെ പിതാവ്

നിമ്മിക്ക് ഭർത്താവ് ഫോൺ വാങ്ങിക്കൊടുത്തിരുന്നില്ല. പോസ്റ്റുമോർട്ടം ചെയ്യാൻ ഭർത്താവിന്റെ കുടുംബം താൽപര്യം കാട്ടിയില്ല. നിമ്മിയുടെ കുടുംബം...

Read More >>
Top Stories