തൃശ്ശൂർ: (truevisionnews.com) കരുവന്നൂർ കള്ളപ്പണക്കേസിൽ ഹാജരാകാൻ നോട്ടീസ് നൽകിയ ഇഡി ഉദ്യോഗസ്ഥരോട് പ്രകോപിതനായി സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ്.
നാളെ ഹാജരാകാൻ പുതിയ നോട്ടീസ് നൽകിയപ്പോൾ ആണ് ദേഷ്യം പ്രകടിപ്പിച്ചത്.
തൊഴിലാളി ദിനം ആണെന്നും ഹാജരാകാൻ കഴിയില്ലെന്നുമാണ് വർഗീസ് അറിയിച്ചത്.
ഇന്നലെ ചോദ്യം ചെയ്യൽ കഴിഞ്ഞപ്പോൾ ആണ് ഇഡി നോട്ടീസ് നൽകിയത്. സിപിഎം അക്കൗണ്ട് വിവരങ്ങൾ പൂർണമായി നൽകിയില്ലെന്നും ഇ ഡി വ്യക്തമാക്കി.
#LaborDay,#attend'; #MMVarghese #cheated #ED #officials;#issued #fresh #notice