#highheat | ചുട്ടുപൊള്ളി കേരളം; പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടിച്ചിടാൻ നിർദ്ദേശം

#highheat | ചുട്ടുപൊള്ളി കേരളം; പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടിച്ചിടാൻ നിർദ്ദേശം
Apr 29, 2024 02:40 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com  ) ‌പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

തൃശൂർ, കൊല്ലം ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നു മുതൽ മേയ് 3 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും ഉയരുമെന്നാണ് മുന്നറിയിപ്പ്.

പാലക്കാട് ജില്ലയിലെ സ്കൂളുകൾ അടച്ചിടാൻ കലക്ടർക്ക് കേരള ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകി. കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രിസെൽഷ്യസ് വരെയും എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 3 - 5 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ ‌വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ മേയ് 3 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.

#high #heat #wave #kerala #palakkad #thrissur #alerts

Next TV

Related Stories
#PunnaNaushadmurdercase |യൂത്ത് കോണ്‍ഗ്രസ് നേതാവ് പുന്ന നൗഷാദ് വധം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

May 15, 2024 04:53 PM

#PunnaNaushadmurdercase |യൂത്ത് കോണ്‍ഗ്രസ് നേതാവ് പുന്ന നൗഷാദ് വധം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

2019 ജൂണ്‍ 30നാണ് ചാവക്കാട് പുന്നയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്....

Read More >>
#attack | ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്കെത്തിച്ചില്ല; കടയുടമയ്ക്ക് നേരെ മർദ്ദനം, ആറ് പേർക്കെതിരെ കേസെടുത്തു

May 15, 2024 04:36 PM

#attack | ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്കെത്തിച്ചില്ല; കടയുടമയ്ക്ക് നേരെ മർദ്ദനം, ആറ് പേർക്കെതിരെ കേസെടുത്തു

ആക്രമണത്തിൽ കടയക്ക് 50000 രൂപയുടെ നാഷനഷ്ടങ്ങൾ സംഭവിച്ചതായി പാരതിയിൽ...

Read More >>
#kidnapcase |   പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി വഴിയിൽ ഉപേക്ഷിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ

May 15, 2024 04:23 PM

#kidnapcase | പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി വഴിയിൽ ഉപേക്ഷിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ

കസ്റ്റഡിയിലുള്ളത് പ്രദേശ വാസികളായ ലഹരി മാഫിയ സംഘമെന്ന് സംശയിക്കുന്നതായി പൊലീസ്...

Read More >>
#newbrideabuse |  കോഴിക്കോട്ടെ ഗാർഹിക പീഡനം; ഇരയുടെ മൊഴി ശരിയായി രേഖപ്പെടുത്തിയില്ല, പൊലീസിനെതിരെ ഡിവൈഎഫ്ഐ

May 15, 2024 04:12 PM

#newbrideabuse | കോഴിക്കോട്ടെ ഗാർഹിക പീഡനം; ഇരയുടെ മൊഴി ശരിയായി രേഖപ്പെടുത്തിയില്ല, പൊലീസിനെതിരെ ഡിവൈഎഫ്ഐ

ഇരയുടെ മൊഴി ശരിയായി രേഖപ്പെടുത്തിയില്ല എന്നും മുമ്പും സമാന അനുഭവം പന്തീരാങ്കാവ് പൊലീസിൽ നിന്ന് ഉണ്ടായിട്ടുണ്ട് എന്നും ഡിവൈഎഫ്ഐ...

Read More >>
#kidnappedcase |10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവം; കുട്ടി ലൈംഗികാതിക്രമത്തിനിരയായെന്ന് മെഡിക്കൽ റിപ്പോർട്ട്

May 15, 2024 04:10 PM

#kidnappedcase |10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവം; കുട്ടി ലൈംഗികാതിക്രമത്തിനിരയായെന്ന് മെഡിക്കൽ റിപ്പോർട്ട്

മുന്‍ വാതില്‍ തുറന്ന് മുത്തച്ഛന്‍ പുറത്ത് പോയ സമയത്താണ് അക്രമി വീടിനകത്ത് കയറിയതെന്നാണ് സംശയം....

Read More >>
Top Stories