#theft | വീട് കുത്തിത്തുറന്ന് മോഷണം: ഒരു ലക്ഷത്തോളം രൂപയും അഞ്ച് പവൻ സ്വർണവും കവർന്നു, അന്വേഷണം

#theft | വീട് കുത്തിത്തുറന്ന് മോഷണം: ഒരു ലക്ഷത്തോളം രൂപയും അഞ്ച് പവൻ സ്വർണവും കവർന്നു, അന്വേഷണം
Apr 28, 2024 06:38 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) തിരുവനന്തപുരം പാറശാലയിൽ വീട് കുത്തിത്തുറന്ന് മോഷണം.

പരശുവയ്ക്കൽ സ്വദേശി സന്തോഷിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തോളം രൂപയും അഞ്ച് പവൻ സ്വർണവുമാണ് മോഷണം പോയത്.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ചയാണ് സന്തോഷും കുടുംബവും ബന്ധുവീട്ടിലേക്ക് പോയത്. ഇന്ന് രാവിലെ തിരിച്ചെത്തി.

വീടിന്റെ മുൻവാതിൽ തുറന്ന് അകത്തെത്തിയപ്പോഴാണ് റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങൾ വലിച്ച് നിലത്തേക്ക് ഇട്ട നിലയിൽ കണ്ടത്.

തുടർന്ന് പരിശോധിച്ചപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തോളം രൂപയും അഞ്ചു പവന്റെ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടതായി മനസിലാക്കിയത്.

മോഷ്ടാവ് എങ്ങനെ അകത്തേക്ക് പ്രവേശിച്ചു എന്ന കാര്യത്തിൽ ആദ്യം വ്യക്തതയില്ലായിരുന്നു. പിന്നീടുള്ള പരിശോധനയിലാണ് വീടിന്റെ പുരകുവശത്തെ ജനൽ കമ്പി വളച്ച നിലയിൽ കണ്ടത്.

ജനലിലെ രണ്ട് കമ്പികൾ കൈകൊണ്ട് വളച്ച നിലയിലായിരുന്നു. ഇതുവഴിയാകാം മോഷ്ടാക്കൾ അകത്തു പ്രവേശിച്ചതെന്നാണ് പൊലീസിന്റെയും നിഗമനം.

പാറശ്ശാല പൊലീസും വിരലടയാള വിദഗ്ദരും സന്തോഷിന്റെ വീട്ടിലെത്തി പരിശോധന നടത്തി. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ഉൾപ്പെടെ ശേഖരിച്ചാണ് അന്വേഷണം.

#Burglary: #lakh #rupees #five #gold #stolen, #investigation

Next TV

Related Stories
#missing |പേരാമ്പ്ര കനാലില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

May 11, 2024 12:46 PM

#missing |പേരാമ്പ്ര കനാലില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഫയർഫോഴ്സിന്റെ സഹായത്തോടെ തിരച്ചിൽ തുടരുകയാണ്....

Read More >>
#KVSubramanian | കെപിസിസി അംഗം സുബ്രഹ്മണ്യന് സസ്പെന്‍ഷന്‍; കെപിസിസി അധ്യക്ഷൻ ചിലരുടെ താത്പര്യങ്ങൾക്ക് വഴങ്ങിയെന്ന് ആക്ഷേപം

May 11, 2024 12:42 PM

#KVSubramanian | കെപിസിസി അംഗം സുബ്രഹ്മണ്യന് സസ്പെന്‍ഷന്‍; കെപിസിസി അധ്യക്ഷൻ ചിലരുടെ താത്പര്യങ്ങൾക്ക് വഴങ്ങിയെന്ന് ആക്ഷേപം

നേതാക്കൾക്ക് രൂക്ഷമായ ഭാഷയിൽ വിമർശനം. കോൺഗ്രസ് നിയന്ത്രണത്തിലുളള ചേവായൂർ സർവ്വീസ് സഹകരണബാങ്കിലെ മുൻ ഡയറക്ടറാണ് കെ വി...

Read More >>
#arrest |പ്ര​ണ​യം ന​ടി​ച്ചു യു​വ​തി​യെ പീ​ഡി​പ്പി​ച്ചു; പ്രതി അറസ്റ്റിൽ

May 11, 2024 12:40 PM

#arrest |പ്ര​ണ​യം ന​ടി​ച്ചു യു​വ​തി​യെ പീ​ഡി​പ്പി​ച്ചു; പ്രതി അറസ്റ്റിൽ

ജി​ത്ത് പ​ക​ര്‍ത്തി​യ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ യു​വ​തി​യെ കാ​ണി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി കോ​വ​ള​ത്ത് എ​ത്തി​ച്ചു വീ​ണ്ടും...

Read More >>
#Murdercase | അ​മ്മ​യെ ക​ഴു​ത്തി​ൽ ഷാ​ൾ മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ;  മകനെ വീട്ടിലെത്തിച്ച് തെളിവെടുത്തു

May 11, 2024 12:31 PM

#Murdercase | അ​മ്മ​യെ ക​ഴു​ത്തി​ൽ ഷാ​ൾ മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ; മകനെ വീട്ടിലെത്തിച്ച് തെളിവെടുത്തു

മ​ര​ണം സ്ഥി​തീ​ക​രി​ക്കാ​ൻ എ​ത്തി​യ ഡോ​ക്ട​ർ കൊ​ല​പാ​ത​ക​മാ​ണ​ന്ന സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തോ​ടെ ക​ല്ലൂ​ർ​ക്കാ​ട് പൊ​ലീ​സ് ന​ട​ത്തി​യ...

Read More >>
#murdercase |തലസ്ഥാനത്തെ അരുംകൊല; അക്രമികൾ കരമന അനന്ദു വധക്കേസിലെ പ്രതികളെന്ന് സൂചന; സിസിടിവി ദൃശ്യം പുറത്ത്

May 11, 2024 12:06 PM

#murdercase |തലസ്ഥാനത്തെ അരുംകൊല; അക്രമികൾ കരമന അനന്ദു വധക്കേസിലെ പ്രതികളെന്ന് സൂചന; സിസിടിവി ദൃശ്യം പുറത്ത്

കഴിഞ്ഞയാഴ്ച ബാറിൽവെച്ച് അഖിലും കുറച്ചാളുകളുമായി തർക്കവും സംഘർഷവുമുണ്ടായിരുന്നു....

Read More >>
#Wildboarattack | ദേശീയപാതയിൽ കാട്ടുപന്നി ആക്രമണം: ഇരുചക്രവാഹനയാത്രികന് പരിക്ക്

May 11, 2024 11:38 AM

#Wildboarattack | ദേശീയപാതയിൽ കാട്ടുപന്നി ആക്രമണം: ഇരുചക്രവാഹനയാത്രികന് പരിക്ക്

വി​ര​ണ്ടോ​ടി​യ പ​ന്നി​യെ ട്ര​ഷ​റി​ക്ക് സ​മീ​പം വെ​ച്ച് മ​റ്റൊ​രു വാ​ഹ​നം ഇ​ടി​ച്ചു. ഇ​തോ​ടെ റോ​ഡി​ൽ അ​വ​ശ​നി​ല​യി​ൽ വീ​ണ പ​ന്നി...

Read More >>
Top Stories