#founddead |കളിയ്ക്കാൻ പോയ കുട്ടികളെ കാണാതായി; അന്വേഷണത്തിനിടെ ഉപേക്ഷിക്കപ്പെട്ട കാറിൽ മരിച്ച നിലയിൽ

#founddead |കളിയ്ക്കാൻ പോയ കുട്ടികളെ കാണാതായി; അന്വേഷണത്തിനിടെ ഉപേക്ഷിക്കപ്പെട്ട കാറിൽ മരിച്ച നിലയിൽ
Apr 25, 2024 01:00 PM | By Susmitha Surendran

മുംബൈ: (truevisionnews.com)   മുംബൈയിലെ ആൻടോപ് ഹിൽ ഏരിയയിൽ രണ്ടു കുട്ടികളെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി.

അഞ്ചും ഏഴും വയസുളള കുട്ടികളാണ് മരിച്ചത്. ഇന്നലെ രാത്രി കുട്ടികളെ കാണാനില്ലെന്ന് രക്ഷിതാക്കൾ ആൻടോപ് ഹിൽ പൊലീസിൽ പരാതി നൽകിയിരുന്നു.

പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തുന്നത്. ഇന്നലെ ഉച്ചയ്ക്ക് വീടിനു സമീപം കളിക്കാനിറങ്ങിയ കുട്ടികൾ വീട്ടിൽ തിരിച്ചെത്താത്തതോടെയാണ് രക്ഷിതാക്കൾ പരാതി നൽകിയത്.

പിന്നാലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ തെരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന കാറിലായിരുന്നു കുട്ടികൾ.

കാറിനകത്ത് അബദ്ധത്തിൽ പെട്ടു പോയ കുട്ടികൾ ശ്വാസം മുട്ടി മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുടെ ദേഹത്ത് പരിക്കേറ്റതിന്റെ പാടുകൾ ഒന്നുമില്ലെന്നും മരണത്തിൽ അസ്വഭാവികത ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ അപകട മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

#Children #who #out #play #missing #Found #dead #abandoned #car #during #investigation

Next TV

Related Stories
#death | ട്രെയിനിൽ നിന്ന് വീണ് ഗർഭിണി മരിച്ച സംഭവം; അപായച്ചങ്ങല പ്രവർത്തിച്ചില്ലെന്ന് ബന്ധുക്കൾ, അന്വേഷണം

May 4, 2024 10:57 AM

#death | ട്രെയിനിൽ നിന്ന് വീണ് ഗർഭിണി മരിച്ച സംഭവം; അപായച്ചങ്ങല പ്രവർത്തിച്ചില്ലെന്ന് ബന്ധുക്കൾ, അന്വേഷണം

ട്രെയിൻ കൊല്ലത്ത് എത്തിയ ശേഷം റെയിൽവേ അധികൃതരും ആർപിഎഫ് ഉദ്യോഗസ്ഥരും കംപാർട്മെന്റിൽ പരിശോധന...

Read More >>
#deliverydeath | മൊബൈലിന്റെ വെളിച്ചത്തിൽ പ്രസവ ശസ്ത്രക്രിയ: അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിൽ അന്വേഷണം

May 4, 2024 10:53 AM

#deliverydeath | മൊബൈലിന്റെ വെളിച്ചത്തിൽ പ്രസവ ശസ്ത്രക്രിയ: അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിൽ അന്വേഷണം

മൂന്ന് മണിക്കൂറോളം വൈദ്യുതി തടസ്സപ്പെട്ടിട്ടും മറ്റൊരു ആശുപത്രിയിലേക്കു മാറ്റാൻ ഡോക്ടർമാർ അനുവദിച്ചില്ലെന്നു ബന്ധുക്കൾ...

Read More >>
#arrested|1,20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എഞ്ചിനീയർ പിടിയിൽ; വീട്ടിലെ കിടക്കയ്ക്കുള്ളിൽ നിന്ന് കിട്ടിയത് 30 ലക്ഷം

May 4, 2024 09:56 AM

#arrested|1,20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എഞ്ചിനീയർ പിടിയിൽ; വീട്ടിലെ കിടക്കയ്ക്കുള്ളിൽ നിന്ന് കിട്ടിയത് 30 ലക്ഷം

വേഗം അറ്റകുറ്റപ്പണിയുടെ പണം ലഭിക്കാനും സമർപ്പിച്ച ബില്ല് അതേപടി അംഗീകരിക്കാനും മാസംതോറും 30,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ്...

Read More >>
#complaint |തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ പരാതി

May 4, 2024 08:07 AM

#complaint |തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ പരാതി

'പ്രജ്വൽ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'യെന്നാണ് പരാതിയിൽ പറയുന്നത്....

Read More >>
#crime |ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് സ്ത്രീയെയും പുരുഷനെയും ജീവനോടെ കത്തിച്ചുകൊന്നു; 15 പേര്‍ അറസ്റ്റില്‍

May 4, 2024 07:25 AM

#crime |ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് സ്ത്രീയെയും പുരുഷനെയും ജീവനോടെ കത്തിച്ചുകൊന്നു; 15 പേര്‍ അറസ്റ്റില്‍

മേയ് ഒന്നിന് ഗ്രാമത്തിലെ ചിലർ ഒത്തുചേർന്ന് പഞ്ചായത്ത് വിളിക്കുകയും കൊല്ലപ്പെട്ട സ്ത്രീയും പുരുഷനും മന്ത്രവാദികളാണെന്ന് ആരോപിക്കുകയും...

Read More >>
#accident | കാറുകൾ കൂട്ടിയിടിച്ചു, രണ്ട് കുഞ്ഞുങ്ങളടക്കം ആറ് പേർക്ക് ദാരുണാന്ത്യം

May 4, 2024 06:16 AM

#accident | കാറുകൾ കൂട്ടിയിടിച്ചു, രണ്ട് കുഞ്ഞുങ്ങളടക്കം ആറ് പേർക്ക് ദാരുണാന്ത്യം

സർനായിക്കിന്റെ ബന്ധുക്കൾ സഞ്ചരിച്ചിരുന്ന കാർ എതിർദിശയിൽ നിന്നെത്തിയ കാറുമായി...

Read More >>
Top Stories