#Parampuzhamurdercase | പാറമ്പുഴ കൂട്ടക്കൊല കേസ്: പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു, 20 വർഷം ഇളവില്ലാതെ തടവ്

#Parampuzhamurdercase | പാറമ്പുഴ കൂട്ടക്കൊല കേസ്: പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു, 20 വർഷം ഇളവില്ലാതെ തടവ്
Apr 25, 2024 12:35 PM | By VIPIN P V

കൊച്ചി: (truevisionnews.com) കോട്ടയം പാറമ്പുഴ കൂട്ടക്കൊല കേസിൽ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. പ്രതി നരേന്ദ്ര കുമാർ 20 വർഷം ഇളവില്ലാതെ തടവുശിക്ഷ അനുഭവിക്കണം.

2015 മേയ് 16 ന് പാറമ്പുഴയിൽ ഡ്രൈക്ലീനിങ് സ്ഥാപനം നടത്തിയിരുന്ന ലാലസൻ, ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ ആയ ഭാര്യ പ്രസന്ന, മൂത്ത മകൻ പ്രവീൺ ലാൽ എന്നിവര്‍ കൊല്ലപ്പെട്ടതാണ് കേസ്.

വീട്ടിലെ ഡ്രൈ ക്ലീനിങ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഉത്തർ പ്രദേശിലെ ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാർ (26) ആയിരുന്നു പ്രതി.

വിചാരണ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. വധശിക്ഷയ്ക്കെതിരെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

അതിക്രൂരമായ കൊലപാതകമാണ് നടന്നത് എന്നതിൽ യാതൊരു സംശയവുമില്ലെന്ന് വിധി പ്രസ്താവിച്ച ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാരും വി.എം.ശ്യാം കുമാറും ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു.

പ്രതി കുറ്റക്കാരനെന്നു കണ്ടെത്തിയതും ശിക്ഷിച്ചതുമായ വിചാരണ കോടതിയുടെ നടപടി ഹൈക്കോടതി ശരിവച്ചു.

എന്നാൽ ഒരു മനുഷ്യനാണ് എന്നതും സാഹചര്യത്തെളിവുകളാണ് പ്രതിക്കെതിരെ ഉള്ളത് എന്നതും പരിഗണിച്ച് വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുന്നുവെന്ന് കോടതി വ്യക്തമാക്കി.

അപൂര്‍വങ്ങളിൽ അപൂര്‍വമെന്ന് വിശേഷിപ്പിച്ചാണ് 2017ൽ വിചാരണ കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചത്.

ഡ്രൈക്ലീനിങ് സ്ഥാപനത്തിൽ കിടന്നുറങ്ങുകയായിരുന്ന പ്രവീൺ ലാലിനെയാണ് ഇയാൾ ആദ്യം കൊലപ്പെടുത്തിയത്.

പിന്നീട് ഫോൺ വന്നിട്ടുണ്ടെന്ന് പറഞ്ഞ് ലാലസനെയും പ്രസന്നയെയും വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. ജോലി സ്ഥലത്തെ പ്രശ്നങ്ങളും മോഷണവുമായിരുന്നു പ്രതിയുടെ ലക്ഷ്യങ്ങളെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.

കൊലപാതകത്തിനു ശേഷം നാടുവിട്ട പ്രതിയെ യുപിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

#Parampuzhamurdercase: #Accused #death #sentence #commuted #life #imprisonment, #years #non-#parole

Next TV

Related Stories
#SnehilKumarSingh  | വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ലാദ പ്രകടനങ്ങള്‍ അതിരുവിടരുത് -ജില്ലാ കലക്ടര്‍

May 18, 2024 04:23 PM

#SnehilKumarSingh | വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ലാദ പ്രകടനങ്ങള്‍ അതിരുവിടരുത് -ജില്ലാ കലക്ടര്‍

ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനമായ ജൂണ്‍ നാലിന് നടക്കുന്ന വിജയാഹ്ലാദ പ്രകടനങ്ങള്‍ അതിരുവിടരുതെന്നും ഇതുമായി ബന്ധപ്പെട്ട കര്‍ശന...

Read More >>
#Murdercase | യുവാവിനെ കുത്തിക്കൊന്ന സംഭവം; കൊലയ്ക്ക് പിന്നിലെ പക വെളിപ്പെടുത്തി പ്രതി

May 18, 2024 04:17 PM

#Murdercase | യുവാവിനെ കുത്തിക്കൊന്ന സംഭവം; കൊലയ്ക്ക് പിന്നിലെ പക വെളിപ്പെടുത്തി പ്രതി

കൊല്ലാന്‍ ഉപയോഗിച്ച കത്തിയും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പിന്നാലെ അരുംകൊല നടന്ന തോപ്പുംപടി സൗദിയിലെ കടയിലെത്തിച്ചും തെളിവെടുപ്പ്...

Read More >>
#vdsatheesan|പാനൂരിൽ കൊല്ലപ്പെട്ടവർക്ക് ഇനി എന്നാണ് സ്മാരകം?  സിപിഎം    പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു- സതീശൻ

May 18, 2024 04:04 PM

#vdsatheesan|പാനൂരിൽ കൊല്ലപ്പെട്ടവർക്ക് ഇനി എന്നാണ് സ്മാരകം? സിപിഎം പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു- സതീശൻ

രാഷ്ട്രീയ എതിരാളികളെ കൊല്ലന്നതിന് വേണ്ടി ബോംബ് നിർമാണത്തിന് പോലും അനുമതി നൽകുന്ന പാർട്ടിയാണ് സി.പി.എം....

Read More >>
#ksrtcissue | മേയർ–കെഎസ്ആർടിസി ഡ്രൈവർ തർക്കം: യദു ഓടിച്ച ബസിൽ എംവിഡിയുടെ പരിശോധന, വേഗപ്പൂട്ടും ജിപിഎസും പ്രവർത്തിക്കുന്നില്ല

May 18, 2024 04:02 PM

#ksrtcissue | മേയർ–കെഎസ്ആർടിസി ഡ്രൈവർ തർക്കം: യദു ഓടിച്ച ബസിൽ എംവിഡിയുടെ പരിശോധന, വേഗപ്പൂട്ടും ജിപിഎസും പ്രവർത്തിക്കുന്നില്ല

ബസിന്റെ വേഗപ്പൂട്ടും ജിപിഎസും പ്രവർത്തിക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. യദുവിനെതിരെ മേയർ നൽകിയ പരാതിയിൽ കുറ്റപത്രം വേഗത്തിൽ...

Read More >>
Top Stories