#Accident | ഇടിച്ചിട്ട ബസ് നിര്‍ത്താതെ പോയി, ദൃക്‌സാക്ഷികളായ നാട്ടുകാരും തിരിഞ്ഞുനോക്കിയില്ല; 52 കാരൻ നടുറോഡിൽ മരിച്ചു

#Accident | ഇടിച്ചിട്ട ബസ് നിര്‍ത്താതെ പോയി, ദൃക്‌സാക്ഷികളായ നാട്ടുകാരും തിരിഞ്ഞുനോക്കിയില്ല; 52 കാരൻ നടുറോഡിൽ മരിച്ചു
Apr 25, 2024 07:33 AM | By VIPIN P V

അഹമ്മദാബാദ്: (truevisionnews.com) ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വാഹനപകടം ച‌‌ർച്ചയാക്കി സൈബർ ലോകം.

ഇരുചക്ര വാഹനത്തിലെത്തിയ 52 കാരൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ് ഇടിച്ച് മരിച്ച സംഭവമാണ് വിവാദമാകുന്നത്. അപകടത്തിന് ശേഷം നിർത്താതെ പോയ ബസും, കാഴ്ച്ചക്കാരായി നിന്നവരുടെ സമീപനവുമാണ് ചർച്ചയാകുന്നത്.

കഴിഞ്ഞ വെളളിയാഴ്ച്ചയായിരുന്നു അഹമ്മദാബാദിനെ ‌‌ഞെട്ടിച്ച ബൈക്ക് അപകടം നടന്നത്. നവീൻ പട്ടേൽ എന്ന 52കാരൻ ബൈക്കുമായി റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു ബസ് പാഞ്ഞെത്തിയത്.

അമിത വേഗത്തിലെത്തിയ ബസ് ബൈക്കിലിടിച്ചു, നവീൻ പട്ടേലിന്റെ നെ‌ഞ്ചിലും തലയും ടയറുകൾ കയറിയിറങ്ങി. ആളുകൾ ഒച്ചവെച്ചിട്ടും ബസ് നിർത്താതെ കടന്നുപോയി. പുറകിലെത്തിയ മറ്റു യാത്രക്കാരും അപകടം കണ്ട് ഞെട്ടി.

എന്നാൽ ഇതിന് ശേഷം ചോരയിൽ കുളിച്ചുകിടന്ന നവീനെ ഗൗനിക്കാതെ എല്ലാവരും കടന്നുപോവുകയായിരുന്നു. ചേതനയറ്റ ശരീരത്തിനു ചുറ്റും കൂടിയവരും ഒന്നും ചെയ്തില്ല. നവീൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം സൈബർ ലോകം ഏറ്റെടുത്തു. എത് തരം സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നതെന്നായിരുന്നു നെറ്റിസണ്സിന്റെ വിമ‍ർശനം.

തടി മില്ല് ഉടമയായ നവീൻ പട്ടേൽ വീട്ടിലേക്ക് വരുംവഴിയാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

#bus #hit #not #stop #locals #who #witnessed #not #look #year-#old #man #died #middle #Road

Next TV

Related Stories
#NewBornbabyDeath | ഡോക്ടറുടെ ഉപദേശപ്രകാരം മാതാപിതാക്കൾ പൊരിവെയിലത്ത് വച്ച നവജാത ശിശുവിന് ദാരുണാന്ത്യം

May 18, 2024 04:44 PM

#NewBornbabyDeath | ഡോക്ടറുടെ ഉപദേശപ്രകാരം മാതാപിതാക്കൾ പൊരിവെയിലത്ത് വച്ച നവജാത ശിശുവിന് ദാരുണാന്ത്യം

കൂടാതെ, കുഞ്ഞിന്റെ മരണ ശേഷം റീതാ ദേവിയെ നിർബന്ധിതമായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി കുടുംബാംഗങ്ങൾ...

Read More >>
#BibhavKumar | എഎപി എംപി സ്വാതി മാലിവാളിനെ ആക്രമിച്ചെന്ന പരാതി; കെജ്രിവാളിന്റെ പി എ വിഭവ് കുമാര്‍ അറസ്റ്റില്‍

May 18, 2024 01:35 PM

#BibhavKumar | എഎപി എംപി സ്വാതി മാലിവാളിനെ ആക്രമിച്ചെന്ന പരാതി; കെജ്രിവാളിന്റെ പി എ വിഭവ് കുമാര്‍ അറസ്റ്റില്‍

അതിനിടെ കെജ്രിവാളിന്‍റെ ഓഫീസിൽ ഒരു മണിക്കൂർ സ്വാതി മലിവാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് ആരോപിച്ച് ബിഭവ് കുമാർ രംഗത്ത്...

Read More >>
##policestationfire| 14കാരിയായ ഭാര്യാസഹോദരിയെ വിവാഹം കഴിച്ചു; കസ്റ്റഡിയിലിരിക്കെ ഇരുവരും മരിച്ചു, ബീഹാറിൽ പൊലീസ് സ്റ്റേഷൻ കത്തിച്ചു

May 18, 2024 12:17 PM

##policestationfire| 14കാരിയായ ഭാര്യാസഹോദരിയെ വിവാഹം കഴിച്ചു; കസ്റ്റഡിയിലിരിക്കെ ഇരുവരും മരിച്ചു, ബീഹാറിൽ പൊലീസ് സ്റ്റേഷൻ കത്തിച്ചു

പൊലീസ് കസ്റ്റഡിയിലിരിക്കെ ദമ്പതികൾ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പൊലീസ് സ്റ്റേഷൻ...

Read More >>
#Heavyrain | കനത്ത മഴ: റെയിൽപ്പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണു; ട്രെയിൻ സർവീസ് റദ്ദാക്കി

May 18, 2024 11:51 AM

#Heavyrain | കനത്ത മഴ: റെയിൽപ്പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണു; ട്രെയിൻ സർവീസ് റദ്ദാക്കി

യാത്രക്കാർക്ക് റീഫണ്ട് നൽകുമെന്ന് റെയിൽവേ അറിയിച്ചു. കനത്ത മഴയുണ്ടാകാനുള്ള മുന്നറിയിപ്പുള്ളതിനാൽ നീലഗിരി ജില്ലയിൽ ഓറഞ്ച് അലർട്ട്...

Read More >>
#accident | തീർഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ച് എട്ട് പേർക്ക് ദാരുണാന്ത്യം

May 18, 2024 08:35 AM

#accident | തീർഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ച് എട്ട് പേർക്ക് ദാരുണാന്ത്യം

തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ട ഒരു ബൈക്ക് യാത്രികൻ ബസ് ഡ്രൈവറെ അറിയിച്ചതോടെ വാഹനം പെട്ടെന്ന്...

Read More >>
#dead|ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫി; ശേഷം ജീവനൊടുക്കി ഭര്‍ത്താവ്

May 18, 2024 07:39 AM

#dead|ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫി; ശേഷം ജീവനൊടുക്കി ഭര്‍ത്താവ്

യുവതി ജോലിക്ക് പോകുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ പലതവണ തർക്കമുണ്ടായതായി...

Read More >>
Top Stories