#attack |മാർക്കറ്റിന് സമീപം ഗുണ്ടാവിളയാട്ടം, കാർ തകർത്ത് യാത്രക്കാരനെ മർദ്ദിച്ചു; രണ്ടു പേർ പിടിയിൽ

#attack |മാർക്കറ്റിന് സമീപം ഗുണ്ടാവിളയാട്ടം, കാർ തകർത്ത് യാത്രക്കാരനെ മർദ്ദിച്ചു; രണ്ടു പേർ പിടിയിൽ
Apr 24, 2024 09:10 PM | By Susmitha Surendran

ആലുവ: (truevisionnews.com) ആലുവ മാർക്കറ്റിന് സമീപം ബൈക്കിലെത്തിയവർ കാർ തകർത്ത് യാത്രക്കാരനെ മർദ്ദിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച്ച രാത്രി പത്തു മണിയോടെയാണ് സംഭവം. മാർക്കറ്റ് പരിസരത്ത് മെട്രോപില്ലറിനടുത്തു സമീപമായിരുന്നു ആക്രമണം.

കാറിൽ വന്ന എടത്തല സ്വദേശി യൂസഫിനെ ബൈക്കിലെത്തിയ സംഘം അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇയാളുടെ കാറും തകർത്തു.

നാട്ടുകാർ ഉടൻ പൊലീസിനെ വിവരം അറിയിച്ചിട്ടും യഥാസമയം പൊലീസ് എത്തിയില്ലെന്ന് ആക്ഷേപമുണ്ട്. അക്രമം തടയാൻ ശ്രമിച്ച നാട്ടുകാരെയും ഗുണ്ടാ സംഘം ഭീഷണിപ്പെടുത്തി.

സമീപത്തെ ബാർ പരിസരത്ത് വെച്ചുണ്ടായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നറിയുന്നു. രക്തം വാർന്ന് അവശനായ യൂസഫിനെ പൊലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഷമീർ, ശിവൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. നഗരത്തിൽ അക്രമിസംഘങ്ങൾ കൂടി വരികയാണെന്നാണ് നഗരവാസികൾ പറയുന്നത്.

മാർക്കറ്റ്, സ്വകാര്യ ബസ് സ്റ്റാൻഡ് തുടങ്ങിയ പരിസരങ്ങളാണ് ഗുണ്ടകളുടേയും ലഹരി മാഫിയകളുടേയും താവളം. സ്റ്റേഷനിൽ വേണ്ടത്ര പൊലീസുകാരില്ല എന്ന കാരണംപറഞ്ഞ് നൈറ്റ് പെട്രോളിങ് കാര്യമായി നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

#Goondalayattam #near #market #vandalized #car #thrashed #passenger #Two #people #under #arrest

Next TV

Related Stories
#arrest | ഇൻസ്റ്റാഗ്രാം പ്രണയം നിരസിച്ചു; തൃശ്ശൂരിൽ വീടിന് നേരെ ബോംബെറിഞ്ഞ മൂന്ന് പേർ പിടിയിൽ

May 29, 2024 10:56 PM

#arrest | ഇൻസ്റ്റാഗ്രാം പ്രണയം നിരസിച്ചു; തൃശ്ശൂരിൽ വീടിന് നേരെ ബോംബെറിഞ്ഞ മൂന്ന് പേർ പിടിയിൽ

എറിഞ്ഞത് നടൻ ബോംബായിരുന്നു. സ്ഫോടനത്തിന്റെ ശബ്ദം അര കിലോമീറ്ററോളം ദൂരം വരെ കേട്ടതായി പ്രദേശവാസികൾ...

Read More >>
#death | മാനന്തവാടിയിൽ മരത്തിൽനിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

May 29, 2024 10:50 PM

#death | മാനന്തവാടിയിൽ മരത്തിൽനിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

ഉടനെ വയനാട്‌ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നാട്ടുകാർക്കൊപ്പം സ്‌കൂളിന്റെ ചുറ്റുമതിൽ നിർമാണത്തിനെത്തിയതായിരുന്നു...

Read More >>
#attack | പലിശ മുടങ്ങിയതിന് കടം വാങ്ങിയ യുവാവിനെ കത്തികൊണ്ട് വരഞ്ഞ് ബൈക്ക് കവര്‍ന്നു; പ്രതികള്‍ പിടിയില്‍

May 29, 2024 10:10 PM

#attack | പലിശ മുടങ്ങിയതിന് കടം വാങ്ങിയ യുവാവിനെ കത്തികൊണ്ട് വരഞ്ഞ് ബൈക്ക് കവര്‍ന്നു; പ്രതികള്‍ പിടിയില്‍

ദിവസവും ആയിരം രൂപ പലിശക്കാണ് പണം നല്‍കിയത്. എന്നാല്‍ രണ്ട് ദിവസമായി പലിശ...

Read More >>
#KEAM | സംസ്ഥാനത്ത് ആദ്യമായി ഓൺലൈനിൽ കീം പ്രവേശന പരീക്ഷ; ജൂൺ 5 മുതൽ 9 വരെ

May 29, 2024 09:55 PM

#KEAM | സംസ്ഥാനത്ത് ആദ്യമായി ഓൺലൈനിൽ കീം പ്രവേശന പരീക്ഷ; ജൂൺ 5 മുതൽ 9 വരെ

സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 130 സര്‍ക്കാര്‍/സ്വാശ്രയ/ സ്ഥാപനങ്ങളിലെ 198 പരീക്ഷാ കേന്ദ്രങ്ങളിലും, ഡല്‍ഹിയിലെ രണ്ട് പരീക്ഷാകേന്ദ്രങ്ങളിലും,...

Read More >>
#mankavbridgeclose | കോഴിക്കോട് മാങ്കാവ് പാലം അറ്റകുറ്റപ്പണികള്‍ക്കായി പൂര്‍ണമായും അടക്കുന്നു; ഗതാഗത നിയന്ത്രണം 3 ദിവസത്തേക്ക്

May 29, 2024 09:45 PM

#mankavbridgeclose | കോഴിക്കോട് മാങ്കാവ് പാലം അറ്റകുറ്റപ്പണികള്‍ക്കായി പൂര്‍ണമായും അടക്കുന്നു; ഗതാഗത നിയന്ത്രണം 3 ദിവസത്തേക്ക്

രാമനാട്ടുകര ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ദീര്‍ഘദൂര ബസുകള്‍ രാമനാട്ടുകര ബസ് സ്റ്റാന്റില്‍ നിന്നും പന്തീരാങ്കാവ് ബി.എസ്.എന്‍.എല്‍...

Read More >>
Top Stories