#rain |പ്രവചനം കൃത്യം! തിരുവനന്തപുരത്ത് തകർപ്പൻ മഴ; വരും മണിക്കൂറിൽ ഇടിമിന്നൽ മഴ സാധ്യത കൊച്ചിയിലും തൃശൂരിലും

#rain |പ്രവചനം കൃത്യം! തിരുവനന്തപുരത്ത് തകർപ്പൻ മഴ; വരും മണിക്കൂറിൽ ഇടിമിന്നൽ മഴ സാധ്യത കൊച്ചിയിലും തൃശൂരിലും
Apr 24, 2024 07:38 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)    കാലാവസ്ഥ പ്രവചനം പോലെ തലസ്ഥാന നഗരത്തിൽ വിവിധ മേഖലകളിൽ മഴ. വൈകുന്നേരം ആറ് മണിയോടെയാണ് തലസ്ഥാന നഗരത്തിൽ മഴ തുടങ്ങിയത്.

അഞ്ച് മണിക്ക് കാലാവസ്ഥ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പിൽ തലസ്ഥാനത്ത് മഴ സാധ്യത പ്രവചിച്ചിരുന്നു. ഇത് അക്ഷരാർത്ഥത്തിൽ ഫലിച്ചത് നഗരവാസികൾക്ക് കൊടും ചൂടിൽ നേരിയ ആശ്വാസമാണ്.

നഗരത്തിൽ മാത്രമല്ല ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിനൊപ്പം കൊച്ചി, തൃശൂർ ജില്ലകളിലും വരും മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

2024 ഏപ്രിൽ 24 & 25 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

#Rainfall #different #areas #capital #city #per #weather #forecast.

Next TV

Related Stories
#founddead |മലപ്പുറത്ത് യുവാവിനെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

May 6, 2024 02:41 PM

#founddead |മലപ്പുറത്ത് യുവാവിനെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് യുവാവിന്‍റെ മൃതദേഹം...

Read More >>
#arrest |പോലീസ് സ്‌റ്റേഷന് മുന്‍പില്‍ ഗുണ്ട് പൊട്ടിച്ചു, ഫെയ്‌സ്ബുക്കില്‍ പോലീസിന് പരിഹാസം; യുവാവ് പിടിയില്‍

May 6, 2024 02:22 PM

#arrest |പോലീസ് സ്‌റ്റേഷന് മുന്‍പില്‍ ഗുണ്ട് പൊട്ടിച്ചു, ഫെയ്‌സ്ബുക്കില്‍ പോലീസിന് പരിഹാസം; യുവാവ് പിടിയില്‍

ഇയാളുടെ പേരില്‍ മൂന്നു കേസുകള്‍ നിലവിലുണ്ട്. പ്രതിയെ കോടതി റിമാന്‍ഡ്...

Read More >>
#rainalert |കനത്ത ചൂട് തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ മഴയില്ല, ഒറ്റപ്പെട്ട ശക്തമായ മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്

May 6, 2024 02:14 PM

#rainalert |കനത്ത ചൂട് തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ മഴയില്ല, ഒറ്റപ്പെട്ട ശക്തമായ മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ടാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ്...

Read More >>
#VDSatheesan | അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിൽ നിന്ന് കെ.എസ്.ഇ.ബി പിൻമാറണം - വി.ഡി സതീശൻ

May 6, 2024 02:08 PM

#VDSatheesan | അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിൽ നിന്ന് കെ.എസ്.ഇ.ബി പിൻമാറണം - വി.ഡി സതീശൻ

നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പുറത്തുനിന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതിന്റെ ബാധ്യത നിരക്ക് വർധനവിയിലൂടെ ഉപയോക്താക്കളിൽ നിന്നും...

Read More >>
Top Stories