#Attack | മുൻ കാമുകന്റെ വിവാഹ ചടങ്ങുകൾക്കിടെ വരന്റെ മുഖത്ത് ടോയ്ലറ്റ് ക്ലീനർ ഒഴിച്ച് യുവതി

#Attack | മുൻ കാമുകന്റെ വിവാഹ ചടങ്ങുകൾക്കിടെ വരന്റെ മുഖത്ത് ടോയ്ലറ്റ് ക്ലീനർ ഒഴിച്ച് യുവതി
Apr 24, 2024 05:16 PM | By VIPIN P V

ലഖ്നോ: (truevisionnews.com) മുൻ കാമുകന്റെ വിവാഹ ചടങ്ങുകൾക്കിടെ വരന്റെ മുഖത്ത് ടോയ്ലറ്റ് ക്ലീനർ ഒഴിച്ച് യുവതി. ഉത്തർപ്രദേശിലെ ബല്ലിയയിലാണ് സംഭവം.

സംഭവത്തിൽ പ്രതി ലക്ഷ്മിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ചിറ്റൗനി സ്വദേശി രാകേഷ് ബിന്ദ് പൊള്ളലേറ്റതിന് പിന്നാലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇരുവരും തമ്മിൽ നേരത്തെ പ്രണയത്തിലായിരുന്നു. എന്നാൽ യുവാവ് പിന്നീട് ബന്ധത്തിൽ നിന്നും പിന്മാറി മറ്റൊരു വിവാഹത്തിന് തയ്യാറായതോടെ ലക്ഷ്മി യുവാവിനെ ആക്രമിക്കുകയായിരുന്നു.

വിവാഹത്തിന് മുമ്പുള്ള ചടങ്ങുകൾ നടക്കുന്ന വേദിയിലെത്തിയ ലക്ഷ്മി പ്ലാസ്റ്റിക് ബാ​ഗിലാക്കി കൈവശം കരുതിയിരുന്ന ടോയ്ലറ്റ് ക്ലീനർ യുവാവിന്റെ മുഖത്ത് ഒഴിക്കുകയായിരുന്നു.

സംഭവത്തിൽ രാകേഷിന്റെ മുഖത്ത് പൊള്ളലേറ്റിട്ടുണ്ട്. ഇയാൾ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

#Woman #pours #toilet #cleaner #groom #face #during #exboyfriend #wedding #ceremony

Next TV

Related Stories
കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

May 8, 2025 11:37 AM

കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

Read More >>
Top Stories