#suicide |വിവാഹം കഴിഞ്ഞ് ആറ് മാസം; ഭാര്യ അപകടത്തിൽ മരിച്ചു, പിന്നാലെ ഭർത്താവിന്റെ ആത്മഹത്യ

#suicide |വിവാഹം കഴിഞ്ഞ് ആറ് മാസം; ഭാര്യ അപകടത്തിൽ മരിച്ചു, പിന്നാലെ ഭർത്താവിന്റെ ആത്മഹത്യ
Apr 24, 2024 01:02 PM | By Susmitha Surendran

ലഖ്നൗ: (truevisionnews.com)     ഭാര്യ അപകടത്തിൽ മരിച്ചതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു.

ഉത്തർപ്രദേശിലെ ഹർദോയിയിലാണ് സംഭവം. യോ​ഗേഷ് കുമാർ (38) ആണ് ഭാര്യ മണികർണിക കുമാരിയുടെ (28) മരണത്തിന് അടുത്ത ദിവസം സ്വയം ജീവനൊടുക്കിയത്. ആറ് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.

'ഒന്നിച്ചു ജീവിച്ചു, ഒന്നിച്ചു മരിക്കുന്നു' എന്ന് കുറിപ്പെഴുതി വച്ചാണ് യോ​ഗേഷ് ആത്മഹത്യ ചെയ്തത്. സ്കൂൾ അധ്യാപകനായിരുന്നു ഇയാൾ. ലഖ്നൗ- ഹർദോയി ഹൈവേയിലുണ്ടായ അപകടത്തിലാണ് തിങ്കളാഴ്ച മണികർണിക മരിച്ചത്.

തഡിയാവാനയിലെ പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ നഴ്സായിരുന്നു മണികർണിക. രാവിലെ അവിടേക്ക് പോകുമ്പോൾ മണികർണികയുടെ സ്കൂട്ടറിൽ അജ്ഞാതവാഹനം ഇടിച്ചാണ് അപകടമുണ്ടായത്.

പൊലീസ് സ്ഥലത്തെത്തി ഐഡി കാർഡിന്റെ സഹായത്തോടെ മണികർണികയെ തിരിച്ചറിയുകയും മരണവിവരം യോ​ഗേഷിനെ അറിയിക്കുകയുമായിരുന്നു.

തിരികെ വീട്ടിലെത്തിയ യോ​ഗേഷ് മുറിയിൽ കയറി വാതിലടച്ചു. ഏറെ നേരമായിട്ടും യോ​ഗേഷിനെ കാണാത്തതിനാൽ അന്വേഷിച്ചു വന്ന അയൽവാസിയാണ് കതക് പൊളിച്ചതും യോ​ഗേഷിനെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതും.

ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

#youngman #committed #suicide #after #his #wife #died #accident.

Next TV

Related Stories
#RahulGandhi |രാഹുലും സോണിയയും പ്രിയങ്കയും വോട്ട് ചെയ്തു

May 25, 2024 11:00 AM

#RahulGandhi |രാഹുലും സോണിയയും പ്രിയങ്കയും വോട്ട് ചെയ്തു

ഡൽഹിയിലെ നിർമൻ ഭവനിലായിരുന്നു സോണിയക്കും രാഹുലിനും...

Read More >>
#rape |ആപ്പ് വഴി ശബ്ദം മാറ്റി അധ്യാപികയെന്ന വ്യാജേനെ കോളേജ് വിദ്യാര്‍ഥിനികളെ വിളിച്ചുവരുത്തി പീഡിപ്പിച്ചു; മൂന്നു പേര്‍ അറസ്റ്റില്‍

May 25, 2024 10:48 AM

#rape |ആപ്പ് വഴി ശബ്ദം മാറ്റി അധ്യാപികയെന്ന വ്യാജേനെ കോളേജ് വിദ്യാര്‍ഥിനികളെ വിളിച്ചുവരുത്തി പീഡിപ്പിച്ചു; മൂന്നു പേര്‍ അറസ്റ്റില്‍

യൂട്യൂബിൽ നിന്ന് ശബ്ദം മാറ്റുന്ന ആപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ പ്രജാപതിക്ക് ലഭിച്ചതായാണ്...

Read More >>
#accident |  അമിതവേഗത്തിലെത്തിയ കാറിടിച്ച് കുഞ്ഞുള്‍പ്പെടെ 3 പേര്‍ക്ക് പരിക്ക്; വാഹനം തകര്‍ത്ത് ജനക്കൂട്ടം

May 25, 2024 10:10 AM

#accident | അമിതവേഗത്തിലെത്തിയ കാറിടിച്ച് കുഞ്ഞുള്‍പ്പെടെ 3 പേര്‍ക്ക് പരിക്ക്; വാഹനം തകര്‍ത്ത് ജനക്കൂട്ടം

കാറിലുണ്ടായിരുന്ന ഡ്രൈവറടക്കം നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു....

Read More >>
#mpmurder | ബംഗ്ലാദേശ് എം.പിയുടെ കൊലപാതകം: ആസൂത്രണംചെയ്തത് യു എസ് പൗരന്‍; പ്രതിഫലം 5 കോടി, സ്ത്രീ അറസ്റ്റില്‍

May 25, 2024 07:09 AM

#mpmurder | ബംഗ്ലാദേശ് എം.പിയുടെ കൊലപാതകം: ആസൂത്രണംചെയ്തത് യു എസ് പൗരന്‍; പ്രതിഫലം 5 കോടി, സ്ത്രീ അറസ്റ്റില്‍

കൊലപാതകത്തിനും ശരീരം വെട്ടിമുറിക്കാനും മറ്റുപ്രതികളെ സഹായിച്ച ജിഹാദ് ഹാവലാധര്‍ എന്ന അനധികൃത ബംഗ്‌ളാദേശി കുടിയേറ്റക്കാരനെ കൊല്‍ക്കത്ത...

Read More >>
#NarendraModi  |മണിശങ്കറുടെ പ്രസ്താവന കേട്ട് തല കുനിഞ്ഞുപോയി, ലാഹോറിൽ പോയ എനിക്ക് പാകിസ്ഥാൻ്റെ ശക്തി എത്രയെന്ന് അറിയാം: മോദി

May 24, 2024 09:25 PM

#NarendraModi |മണിശങ്കറുടെ പ്രസ്താവന കേട്ട് തല കുനിഞ്ഞുപോയി, ലാഹോറിൽ പോയ എനിക്ക് പാകിസ്ഥാൻ്റെ ശക്തി എത്രയെന്ന് അറിയാം: മോദി

ലാഹോറില്‍ സന്ദര്‍ശനം നടത്തിയ തനിക്ക് പാകിസ്ഥാന് എത്ര ശക്തിയുണ്ടെന്നറിയാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു....

Read More >>
Top Stories