#arrest | വീടിന് മുന്നിൽ നിൽക്കുകയായിരുന്ന വയോധികയുടെ സ്വർണ്ണ മാല പൊട്ടിച്ചു; രണ്ടു പേർ പിടിയിൽ

#arrest |  വീടിന് മുന്നിൽ നിൽക്കുകയായിരുന്ന വയോധികയുടെ സ്വർണ്ണ മാല പൊട്ടിച്ചു; രണ്ടു പേർ പിടിയിൽ
Apr 24, 2024 09:54 AM | By Athira V

എറണാകുളം: ( www.truevisionnews.com ) പട്ടിമറ്റത്ത് ബൈക്കിൽ എത്തി വൃദ്ധയുടെ സ്വർണ്ണ മാല കവർന്ന കേസിൽ രണ്ടു പേർ പിടിയിൽ. മൂവാറ്റുപുഴ ഷാഹുൽ ഹമീദ്, കണ്ണന്തറ താമസിക്കുന്ന ആഷിക് എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്.

ഇരുപതാം തീയതിയാണ് പ്രതികള്‍ മാല പൊട്ടിച്ചെടുത്തത്. രാവിലെ പതിനൊന്ന് മണിക്ക് പട്ടിമറ്റം കൈതക്കാട് ഭാഗത്തുള്ള വീടിനു മുന്നിൽ നിൽക്കുകയായിരുന്ന 76 വയസുള്ള വൃദ്ധയുടെ മാലയാണ് ഇരുവരും ചേര്‍ന്ന് പൊട്ടിച്ചെടുത്തത്.

പിന്നാലെ ഇവര്‍ കടന്നുകളയുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൂവാറ്റുപുഴ ഭാഗത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. പിടികൂടുന്നതിനിടെ പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മോഷ്ടിച്ച മാല സംഘം വിറ്റിരുന്നു. ഇത് മൂവാറ്റുപുഴയിലെ ഒരു ജ്വല്ലറിയിൽ നിന്നും പൊലീസ് കണ്ടെടുത്തു.

ചോദ്യം ചെയ്യലില്‍ അന്നേദിവസം അമ്പലമേട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതായി പ്രതികൾ പോലീസിനോട് സമ്മതിച്ചു. സഞ്ചരിച്ച ബൈക്ക് പള്ളുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷ്ടിച്ചതാണെന്നും കണ്ടെത്തി.

ഷാഹുൽ ഹമിദും ആഷിക്കും നേരത്തെ തന്നെ നിരവധി മോഷണ കേസുകളിലെ പ്രതികളാണ്. ഇവര്‍ക്ക് കോതമംഗലം, പോത്താനിക്കാട്, മൂവാറ്റുപുഴ, പെരുമ്പാവൂർ, കുന്നത്തുനാട്, കാസർഗോഡ്, തൃശ്ശൂർ, തൃക്കാക്കര എന്നിവിടങ്ങളിലായി 13 മോഷണ കേസുകൾ ഉണ്ട്.


#two #snatched #old #ladys #chain #arrested #ernakulam

Next TV

Related Stories
#temperature   |താപനില ഇനിയുമുയരും; പാലക്കാട്ട് നിയന്ത്രണങ്ങള്‍ തുടരും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണം

May 6, 2024 03:56 PM

#temperature |താപനില ഇനിയുമുയരും; പാലക്കാട്ട് നിയന്ത്രണങ്ങള്‍ തുടരും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണം

ഇക്കാരണത്താല്‍ തന്നെ മെയ് 8 വരെ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി...

Read More >>
#fire |പയ്യന്നൂരിൽ ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾ തീയിട്ട് നശിപ്പിച്ച നിലയിൽ

May 6, 2024 03:52 PM

#fire |പയ്യന്നൂരിൽ ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾ തീയിട്ട് നശിപ്പിച്ച നിലയിൽ

പ്രദേശത്തെ ഉൾപാർട്ടി പ്രശ്നവും തിരഞ്ഞെടുപ്പ് പരാജയ ഭീതിയുമാണ് സിപിഎം ഇതുപോലുള്ള അക്രമങ്ങൾ അഴിച്ചു വിടുന്നതിന് പിന്നിലെന്ന് സ്ഥലം സന്ദർശിച്ച...

Read More >>
#MVD | നമ്പർ പ്ലേറ്റ് ഇല്ല; രൂപമാറ്റം വരുത്തിയ പിങ്ക് കാർ പിടിച്ചെടുത്ത് എംവിഡി; പിന്നാലെ ഭീഷണി, വാക്കേറ്റം

May 6, 2024 03:45 PM

#MVD | നമ്പർ പ്ലേറ്റ് ഇല്ല; രൂപമാറ്റം വരുത്തിയ പിങ്ക് കാർ പിടിച്ചെടുത്ത് എംവിഡി; പിന്നാലെ ഭീഷണി, വാക്കേറ്റം

കാറിന്‍റെ എക്സോസ്റ്റും മാറ്റിയിട്ടുണ്ട്. കാറിന്‍റെ പിന്നിലെ നമ്പര്‍ പ്ലേറ്റില്‍ നമ്പറിന് പകരം ബൂമര്‍ എന്നാണ്...

Read More >>
#aryarajendran | ‍‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയില്‍

May 6, 2024 03:24 PM

#aryarajendran | ‍‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയില്‍

കന്റോണ്‍മെന്റ് പൊലീസിനോടാണ് കേസെടുക്കാന്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ടേറ്റ് കോടതി 3 നിര്‍ദേശം...

Read More >>
#Complaint | കെ.എസ്.ആർ.ടി.സി കണ്ടക്ടർ രാത്രിയി​ൽ സ്ത്രീയെയും മകളെയും വിജനമായ സ്ഥലത്ത് ഇറക്കിവിട്ടെന്ന് പരാതി ​

May 6, 2024 03:19 PM

#Complaint | കെ.എസ്.ആർ.ടി.സി കണ്ടക്ടർ രാത്രിയി​ൽ സ്ത്രീയെയും മകളെയും വിജനമായ സ്ഥലത്ത് ഇറക്കിവിട്ടെന്ന് പരാതി ​

ഡിപ്പോയുടെ ബസിലാണ് ഇവർ യാത്ര ചെയ്തിരുന്നത്.അഞ്ചാം തിയതി രാത്രിയാണ്...

Read More >>
#mmhassan |വൈദ്യുതി നിയന്ത്രണം, സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നു; എംഎം ഹസന്‍

May 6, 2024 03:16 PM

#mmhassan |വൈദ്യുതി നിയന്ത്രണം, സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നു; എംഎം ഹസന്‍

കേരളത്തില്‍ മുമ്പും സമാനമായ സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിലും അന്നൊക്കെ ജനങ്ങളെ മുന്‍കൂട്ടി സമയം അറിയിച്ചാണ് വൈദ്യുതി നിയന്ത്രണം...

Read More >>
Top Stories