#Patanjali |പ​ത​ഞ്ജ​ലിക്ക് സു​​പ്രീം​കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം, 'മാപ്പപേക്ഷ വലുപ്പത്തിൽ വേണം'

 #Patanjali |പ​ത​ഞ്ജ​ലിക്ക് സു​​പ്രീം​കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം, 'മാപ്പപേക്ഷ വലുപ്പത്തിൽ വേണം'
Apr 24, 2024 07:57 AM | By Meghababu

ന്യൂ​ഡ​ൽ​ഹി: (truevisionnews.com)ആ​യു​ർ​​വേ​ദ മ​രു​ന്നു​ക​ളു​ടെ ​തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ൽ പ​ത​ഞ്ജ​ലി സ്ഥാ​പ​ക​രാ​യ രാം​ദേ​വി​നും ബാ​ല​കൃ​ഷ്ണ​ക്കും സു​​പ്രീം​കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം.

തെ​റ്റാ​യ പ​ര​സ്യ​ങ്ങ​ള്‍ക്കെ​തി​രെ ന​ട​പ​ടി പാ​ടി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ക​ത്ത​യ​ച്ച​തി​​നെ​യും സു​പ്രീം​കോ​ട​തി വി​മ​ർ​ശി​ച്ചു. ഹ​ര​ജി​ക്കാ​രാ​യ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​നെ​യും (ഐ.​എം.​എ) ജ​സ്റ്റി​സു​മാ​രാ​യ ഹി​മ കോ​ഹ്‍ലി​യും അ​ഹ് സ​നു​ദ്ദീ​ൻ അ​മാ​നു​ല്ല​യും ‘നി​ർ​ത്തി​പ്പൊ​രി​ച്ചു’. ​

വി​ല​കൂ​ടി​യ​തും അ​നാ​വ​ശ്യ​വു​മാ​യ മ​രു​ന്നു​ക​ൾ ഐ.​എം.​എ​യു​ടെ ഡോ​ക്ട​ർ​മാ​ർ കു​റി​ക്കു​ന്നു​​വെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ പ്ര​തി​ക​ര​ണം.തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ​ര​സ്യം ന​ൽ​കി​യ​തി​ൽ മാ​പ്പ് പ​റ​ഞ്ഞ് പ​ത്ര​ങ്ങ​ളി​ൽ പ​ര​സ്യം ന​ൽ​കാ​ൻ രാം​ദേ​വി​നോ​ടും ബാ​ല​കൃ​ഷ്ണ​യോ​ടും കോ​ട​തി നേ​ര​ത്തേ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ഇ​ന്ന​ലെ ന​ൽ​കി​യ പ​ര​സ്യം കോ​ട​തി​യി​ൽ രാ​വി​ലെ​യാ​ണ് പ​ത​ഞ്ജ​ലി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ മു​കു​ൾ റോ​ത്ത​ഗി സ​മ​ർ​പ്പി​ച്ച​ത്. അ​തി​നാ​ൽ പ​ര​സ്യം ക​ണ്ടി​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന രീ​തി​യി​ൽ മു​മ്പ് ന​ൽ​കി​യ പ​ര​സ്യ​ത്തി​ന്റെ അ​തേ വ​ലു​പ്പ​ത്തി​ലാ​ണോ മാ​പ്പ് ചോ​ദി​ച്ചു​ള്ള പ​ര​സ്യ​മെ​ന്ന് ജ​സ്റ്റി​സ് ഹി​മ കോ​ഹ്‍ലി ആ​രാ​ഞ്ഞു.

67 പ​ത്ര​ങ്ങ​ളി​ൽ പ​ര​സ്യം ന​ൽ​കാ​ൻ പ​ത്ത് ല​ക്ഷം രൂ​പ ചെ​ല​വാ​യെ​ന്നാ​യി​രു​ന്നു റോ​ത്ത​ഗി​യു​​ടെ മ​റു​പ​ടി. അ​ക്കാ​ര്യം കോ​ട​തി പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്ന് ഹി​മ കോ​ഹ്‍ലി പ​റ​ഞ്ഞു. പ്ര​സി​ദ്ധീ​ക​രി​ച്ച മാ​പ്പ​പേ​ക്ഷ​യു​ടെ വി​വ​രം സ​മ​ർ​പ്പി​ക്ക​ണ​​മെ​ന്നും ഈ ​പ​ര​സ്യം വ​ലു​താ​ക്കി ത​രേ​ണ്ട​തി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

പ​ര​സ്യ​ത്തി​ന്റെ വ​ലു​പ്പം എ​ത്ര​യാ​ണോ അ​ത് കാ​ണ​ണം. സു​ക്ഷ്മ​ദ​ർ​ശി​നി​യി​ലൂ​ടെ കാ​ണേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​ക​രു​തെ​ന്നും കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ​ത്ര​ങ്ങ​ളി​ലൂ​ടെ മാ​പ്പ് പ​റ​യാ​മെ​ന്ന് ക​ഴി​ഞ്ഞ സി​റ്റി​ങ്ങി​ൽ രാം​ദേ​വും ബാ​ല​കൃ​ഷ്ണ​യും സ​മ്മ​തി​ച്ചി​രു​ന്നു.

തു​ട​ർ​ന്നാ​ണ് ചെ​റി​യ വ​ലു​പ്പ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളി​ൽ ‘മാ​പ്പ് പ​ര​സ്യം’ ന​ൽ​കി​യ​ത്. തെ​റ്റ് ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്നും നി​യ​മ​വ്യ​വ​സ്ഥ​യോ​ട് അ​ങ്ങേ​യ​റ്റം ബ​ഹു​മാ​ന​മു​ണ്ടെ​ന്നും പ​ര​സ്യ​ത്തി​ൽ പ​ത​ഞ്ജ​ലി ക​മ്പ​നി അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​ത​ഞ്ജ​ലി​ക്കെ​തി​രാ​യ കേ​സി​ൽ ഐ.​എം.​എ 1000 കോ​ടി രൂ​പ പി​ഴ​യീ​ടാ​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

നി​ങ്ങ​ൾ​ക്കു​വേ​ണ്ടി മ​റ്റാ​രെ​ങ്കി​ലും അ​പേ​ക്ഷ ന​ൽ​കി​യ​താ​ണോ​യെ​ന്ന് റോ​ത്ത​ഗി​യോ​ട് ജ​സ്റ്റി​സ് ഹി​മ ചോ​ദി​ച്ചു. അ​റി​യി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. വ​ലു​പ്പ​ത്തി​ലു​ള്ള പ​ര​സ്യം ന​ൽ​കാ​മെ​ന്ന് രാം​ദേ​വി​ന്റെ അ​ഭി​ഭാ​ഷ​ക​ൻ സ​മ്മ​തി​ച്ച​തി​നാ​ൽ കേ​സ് ഈ ​മാ​സം 30ലേ​ക്ക് മാ​റ്റി.

#SupremeCourt #slams #Patanjali, '#apology #should #size'

Next TV

Related Stories
#accident | ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മരണം 21 ആയി

May 30, 2024 07:02 PM

#accident | ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മരണം 21 ആയി

പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ്...

Read More >>
#Goldsmuggling | സ്വർണ്ണം കടത്തിയക്കേസ്; ശശി തരൂരിൻ്റെ പിഎയെ ചോദ്യം ചെയ്യലിന് ശേഷം ജാമ്യത്തിൽ വിട്ടു

May 30, 2024 05:19 PM

#Goldsmuggling | സ്വർണ്ണം കടത്തിയക്കേസ്; ശശി തരൂരിൻ്റെ പിഎയെ ചോദ്യം ചെയ്യലിന് ശേഷം ജാമ്യത്തിൽ വിട്ടു

അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും തരൂർ അറിയിച്ചു. സംഭവം സിപിഎമ്മും ബിജെപിയും തരൂരിനെതിരെ...

Read More >>
#Madrasateacher | റോഡ‍് മുറിച്ചുകടക്കവെ 2.43 ലക്ഷം രൂപ വീണുകിട്ടി; ഉടമസ്ഥനെ തിരിച്ചേൽപ്പിച്ച് മദ്റസാ അധ്യാപകൻ

May 30, 2024 04:05 PM

#Madrasateacher | റോഡ‍് മുറിച്ചുകടക്കവെ 2.43 ലക്ഷം രൂപ വീണുകിട്ടി; ഉടമസ്ഥനെ തിരിച്ചേൽപ്പിച്ച് മദ്റസാ അധ്യാപകൻ

വീട്ടിലെത്തിയപ്പോഴാണ് 15 പവനോളം സ്വര്‍ണാഭരണങ്ങളുള്ള ബാഗ് നഷ്ടപ്പെട്ട വിവരമറിഞ്ഞത്. പലയിടത്തും അന്വേഷിച്ചെങ്കിലും...

Read More >>
#pancard | പാനും ആധാറും തമ്മില്‍ ബന്ധിപ്പിച്ചില്ലേ? ഇരട്ടി നികുതി നല്‍കേണ്ടി വരും, അവസാന തിയതി നാളെ

May 30, 2024 01:54 PM

#pancard | പാനും ആധാറും തമ്മില്‍ ബന്ധിപ്പിച്ചില്ലേ? ഇരട്ടി നികുതി നല്‍കേണ്ടി വരും, അവസാന തിയതി നാളെ

ആദായനികുതി നിയമം അനുസരിച്ച് പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഇരട്ടി നിരക്കിലായിരിക്കും ടിഡിഎസ് ഈടാക്കുക....

Read More >>
#complaint |  മൂത്രക്കല്ലിന് ചികിത്സ തേടിയെത്തിയ 30 കാരിയുടെ വൃക്ക നീക്കം ചെയ്തു; പുറത്ത് പറയാതിരിക്കാൻ പണം വാഗ്ദാനം ചെയ്ത് ഡോക്ടർ

May 30, 2024 01:25 PM

#complaint | മൂത്രക്കല്ലിന് ചികിത്സ തേടിയെത്തിയ 30 കാരിയുടെ വൃക്ക നീക്കം ചെയ്തു; പുറത്ത് പറയാതിരിക്കാൻ പണം വാഗ്ദാനം ചെയ്ത് ഡോക്ടർ

ഡോ.സഞ്ജയ് ധൻഖറിന്റെ ഉടമസ്ഥതയിലുള്ള ധൻഖർ ആശുപത്രിയിലാണ് സംഭവം നടന്നത്. നുവാ ഗ്രാമത്തിലെ ഈദ് ബാനോ എന്ന യുവതി സ്ത്രീക്ക് മൂത്രക്കല്ല് മൂലം നിരവധി...

Read More >>
Top Stories