#NimishaPriyacase | നിമിഷ പ്രിയയെ കാണാനുള്ള കാത്തിരിപ്പിൽ അമ്മ പ്രേമകുമാരി; മോചനത്തിനായി നിര്‍ണായക ചര്‍ച്ച

#NimishaPriyacase | നിമിഷ പ്രിയയെ കാണാനുള്ള കാത്തിരിപ്പിൽ അമ്മ പ്രേമകുമാരി; മോചനത്തിനായി നിര്‍ണായക ചര്‍ച്ച
Apr 23, 2024 08:22 PM | By VIPIN P V

കൊച്ചി: (truevisionnews.com) വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ നേരിട്ട് കാണാൻ അമ്മ പ്രേമകുമാരിയും സഹായി സാമുവൽ ജെറോമും സനയിൽ എത്തി.

രാത്രി സനയിലെ ഹോട്ടലിൽ തങ്ങുന്ന ഇരുവരും നാളെ ജയിൽ എത്തി നിമിഷ പ്രിയയെ കാണാനുള്ള ശ്രമത്തിലാണ്.

നിമിഷയുടെ മോചനവുമായി ബന്ധപ്പെട്ട് ഗോത്രത്തലവൻമാരുമായി ചർച്ച നടത്താൻ എല്ലാ തയ്യാറെടുപ്പുകളും നടത്തിയെന്നും യെമനിൽ സ്വാധീനമുള്ള വ്യക്തികളെ മുന്നിൽ നിർത്തി കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും ഇരുവരും അറിയിച്ചു.

നിമിഷ പ്രിയയെ ജയിലില്‍ സന്ദര്‍ശിച്ചശേഷം മോചനത്തിനായുള്ള നിര്‍ണായക ചര്‍ച്ചകള്‍ ആരംഭിക്കാനാണ് ശ്രമം.

യെമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകൾക്കായാണ് അമ്മ പ്രേമകുമാരി യെമനിലെത്തിയത്.

കഴിഞ്ഞ ദിവസമാണ് അമ്മ പ്രേമകുമാരിയും സേവ് നിമിഷ പ്രിയ ഫോറത്തിലെ സാമുവൽ ജെറോമും യെമനിൽ എത്തിയത്. കൊല്ലപ്പെട്ട യെമൻ പൗരന്‍റെ കുടുംബവുമായി ബ്ലെഡ് മണി സംബന്ധിച്ച ചർച്ചകളാണ് ആരംഭിക്കേണ്ടത്.

സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദുൾ റഹീമിനുളള ദയാധനമായ 34 കോടി സ്വരൂപിക്കാൻ വേണ്ടി കൈകോർത്ത മലയാളികൾ നിമിഷ പ്രിയയെയും സഹായിക്കണമെന്നാണ് യെമനിലേക്ക് പോകുന്നതിന് മുമ്പ് പ്രേമകുമാരി പ്രതികരിച്ചത്.

ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ മകളെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് പ്രേമകുമാരി.

#Mother #Premakumari #waiting #NimishaPriya; #Crucial #discussion #liberation

Next TV

Related Stories
#glassbridge|ഉദ്ഘാടനം നടക്കാനിരിക്കെ ആക്കുളത്തെ ചില്ല് പാലത്തിലുണ്ടായ പൊട്ടലിൽ അടിമുടി ദൂരൂഹത

May 4, 2024 09:24 AM

#glassbridge|ഉദ്ഘാടനം നടക്കാനിരിക്കെ ആക്കുളത്തെ ചില്ല് പാലത്തിലുണ്ടായ പൊട്ടലിൽ അടിമുടി ദൂരൂഹത

നിലവാരം കുറഞ്ഞ ഗ്ലാസും നിര്‍മ്മാണത്തിലെ വീഴ്ചയുമാണ് പ്രശ്നമെന്നും മുൻപരിചയം ഇല്ലാത്ത കമ്പനിക്ക് കരാര്‍ നൽകിയെന്നുമാണ് ടൂറിസം വകുപ്പിലെ...

Read More >>
#crime|സുഹൃത്തിനെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തു; ബിയര്‍ ബോട്ടില്‍ കൊണ്ട് തലയ്ക്കടിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

May 4, 2024 08:21 AM

#crime|സുഹൃത്തിനെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തു; ബിയര്‍ ബോട്ടില്‍ കൊണ്ട് തലയ്ക്കടിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

രാത്രി 10.45ഓടെ കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ രാജാജി റോഡിലാണ് സംഭവം...

Read More >>
#mdma |ടൂ​റി​സ്റ്റ് ബ​സി​ൽ ലഹരിക്കടത്ത്; എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

May 4, 2024 07:07 AM

#mdma |ടൂ​റി​സ്റ്റ് ബ​സി​ൽ ലഹരിക്കടത്ത്; എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

പി​ടി​കൂ​ടി​യ രാ​സ​ല​ഹ​രി​ക്ക് 15 ല​ക്ഷ​ത്തി​ല​ധി​കം വി​ല​വ​രും....

Read More >>
Top Stories