#sunburn | മദ്യപിച്ച് വീടിന് വെളിയിൽ വെയിലത്ത് കിടന്നയാൾ സൂര്യതാപമേറ്റ് മരിച്ചു; ദേഹമാസകലം പൊള്ളൽ

#sunburn | മദ്യപിച്ച് വീടിന് വെളിയിൽ വെയിലത്ത് കിടന്നയാൾ സൂര്യതാപമേറ്റ് മരിച്ചു; ദേഹമാസകലം പൊള്ളൽ
Apr 23, 2024 07:12 PM | By VIPIN P V

പാലക്കാട്: (truevisionnews.com) സൂര്യതാപമേറ്റ് വയോധികൻ മരിച്ചു. പാലക്കാട് കുത്തനൂരിലാണ് സംഭവം. പനയങ്കടം വീട്ടിൽ ഹരിദാസൻ (65) ആണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട് അഞ്ചിന് വീടിന് സമീപത്ത് ദേഹമാസകലം പൊള്ളലേറ്റ് മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

സൂര്യതാപമേറ്റാണ് മരണം എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അമിതമായി മദ്യപിച്ച ശേഷം വീടിന് സമീപത്ത് വെയിലത്ത് കിടക്കുകയായിരുന്നുവെന്നും ഈ സമയത്ത് കടുത്ത ചൂടിൽ സൂര്യതാപമേറ്റാണ് മരണം സംഭവിച്ചതെന്നും പൊലീസ് പറയുന്നു.

മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സമാനമായ സംഭവം പാലക്കാട് അട്ടപ്പാടിയിലും സ്ഥിരീകരിച്ചിട്ടുണ്ട്.

അട്ടപ്പാടിയിൽ മദ്യലഹരിയിൽ കിടന്നയാളാണ് കൊടും ചൂടിൽ നിർജ്ജലീകരണം മൂലം മരിച്ചത്. ഷോളയൂർ ഊത്തുക്കുഴി സ്വദേശി ശെന്തിൽ (50) ആണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് ശെന്തിലിനെ സുഹൃത്തിൻ്റെ വീടിന് സമീപം അവശനിലയിൽ കണ്ടെത്തിയത്. കോട്ടത്തറ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാലക്കാട് ജില്ലാ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലാണ് മരണ കാരണം നിർജ്ജലീകരണമാണെന്ന് സ്ഥിരീകരിച്ചത്.

#Drunk #man #dies #sunburn #lying #outside #sun; #Burning #over#body

Next TV

Related Stories
#glassbridge|ഉദ്ഘാടനം നടക്കാനിരിക്കെ ആക്കുളത്തെ ചില്ല് പാലത്തിലുണ്ടായ പൊട്ടലിൽ അടിമുടി ദൂരൂഹത

May 4, 2024 09:24 AM

#glassbridge|ഉദ്ഘാടനം നടക്കാനിരിക്കെ ആക്കുളത്തെ ചില്ല് പാലത്തിലുണ്ടായ പൊട്ടലിൽ അടിമുടി ദൂരൂഹത

നിലവാരം കുറഞ്ഞ ഗ്ലാസും നിര്‍മ്മാണത്തിലെ വീഴ്ചയുമാണ് പ്രശ്നമെന്നും മുൻപരിചയം ഇല്ലാത്ത കമ്പനിക്ക് കരാര്‍ നൽകിയെന്നുമാണ് ടൂറിസം വകുപ്പിലെ...

Read More >>
#crime|സുഹൃത്തിനെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തു; ബിയര്‍ ബോട്ടില്‍ കൊണ്ട് തലയ്ക്കടിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

May 4, 2024 08:21 AM

#crime|സുഹൃത്തിനെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തു; ബിയര്‍ ബോട്ടില്‍ കൊണ്ട് തലയ്ക്കടിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

രാത്രി 10.45ഓടെ കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ രാജാജി റോഡിലാണ് സംഭവം...

Read More >>
#mdma |ടൂ​റി​സ്റ്റ് ബ​സി​ൽ ലഹരിക്കടത്ത്; എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

May 4, 2024 07:07 AM

#mdma |ടൂ​റി​സ്റ്റ് ബ​സി​ൽ ലഹരിക്കടത്ത്; എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

പി​ടി​കൂ​ടി​യ രാ​സ​ല​ഹ​രി​ക്ക് 15 ല​ക്ഷ​ത്തി​ല​ധി​കം വി​ല​വ​രും....

Read More >>
Top Stories