#AbduRahim | അബ്ദു റഹീമിന്റെ മോചനത്തില്‍ അനിശ്ചിതത്വം; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായിട്ടില്ല

 #AbduRahim | അബ്ദു റഹീമിന്റെ മോചനത്തില്‍ അനിശ്ചിതത്വം; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായിട്ടില്ല
Apr 23, 2024 02:26 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)   സൗദിയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിന്റെ മോചനത്തില്‍ അനിശ്ചിതത്വം.

മോചനദ്രവ്യം നല്‍കുന്നതിനായി ശേഖരിച്ച 34 കോടി രൂപ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറാനായിട്ടില്ല. വിദേശകാര്യ മന്ത്രാലയം നടപടി ക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് നിയമസഹായസമിതി ആവശ്യപ്പെട്ടു.

പണം കൈമാറാനുള്ള അക്കൗണ്ട് നമ്പര്‍ വിദേശകാര്യ മന്ത്രാലയം ട്രസ്റ്റിന് നല്‍കിയിട്ടില്ല. മരണപ്പെട്ട യുവാവിന്റെ കുടുംബത്തിന് പണം കൈമാറേണ്ടത് വിദേശകാര്യ മന്ത്രാലയം വഴിയാണ്.

പണം സമാഹരിച്ച വിവരം കഴിഞ്ഞ പന്ത്രണ്ടാം തീയതി സൗദിയിലെ ഇന്ത്യന്‍ എംബസി വഴി വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചിരുന്നു. ട്രസ്റ്റിന്റെ അക്കൗണ്ടിലുള്ള പണം ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള എല്ലാ നടപടികളും രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കുകയും ചെയ്തു.

എന്നാല്‍ പത്ത് ദിവസം കഴിഞ്ഞിട്ടും പണം കൈമാറാനുള്ള അക്കൗണ്ട് നമ്പര്‍ വിദേശകാര്യ മന്ത്രാലയം കൈമാറിയിട്ടില്ല. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് നിയമസഹായ സമിതി ആവശ്യപ്പെട്ടു.

അതേസമയം റഹീമിന്റെ മോചനത്തിനുള്ള കോടതി നടപടികള്‍ റിയാദില്‍ ആരംഭിച്ചു. മരിച്ച യുവാവിന്റെ കുടുംബത്തെയും റഹീമിനെയും കോടതി വിളിച്ചുവരുത്തി മോചന വ്യവസ്ഥയില്‍ തീര്‍പ്പാക്കും.

34 കോടി രൂപ കൈമാറിയാല്‍ റഹീമിനെ മോചിപ്പിക്കാമെന്ന് കാണിച്ച് യുവാവിന്റെ കുടുംബം നല്‍കിയ കത്ത് നിയമസഹായ സമിതി വക്കീല്‍ മുഖാന്തരം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

#Uncertainty #over #AbduRahim's #release #money #not #handed #over #Ministry #External #Affairs

Next TV

Related Stories
#founddead| വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ, മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

May 3, 2024 10:28 PM

#founddead| വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ, മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

ഹൈദ്രോസ് ആക്രിപെറുക്കി വിറ്റാണ് ജീവിക്കുന്നത്....

Read More >>
#drowned | ദമ്പതിമാരും ബന്ധുവും ഉൾപ്പടെ മൂന്ന് പേർ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

May 3, 2024 10:28 PM

#drowned | ദമ്പതിമാരും ബന്ധുവും ഉൾപ്പടെ മൂന്ന് പേർ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

സജീന കുളിക്കാനിറങ്ങിയപ്പോള്‍ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. സജീനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സബീറും സുമയ്യയും...

Read More >>
#missing | കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി

May 3, 2024 10:14 PM

#missing | കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി

കൂട്ടുകാർ ബഹളം വെച്ചതിനേ തുടർന്ന് നാട്ടുകാർ ഓടിക്കൂടി തിരച്ചിൽ നടത്തിയെങ്കിലും അശ്വിനെ...

Read More >>
#drivingtest | സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വീണ്ടും മാറ്റം; സർക്കുലർ നാളെ ഇറങ്ങും

May 3, 2024 09:57 PM

#drivingtest | സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വീണ്ടും മാറ്റം; സർക്കുലർ നാളെ ഇറങ്ങും

പ്രതിദിന ലൈസൻസ് 40 ആക്കും. 15 വർഷം പഴക്കമുള്ള വാഹനങ്ങൾ മാറ്റാൻ 6 മാസത്തെ സാവകാശം നൽകും തുടങ്ങിയവയാണ്...

Read More >>
#snake |പേനയെടുക്കാന്‍ മേശവലിപ്പില്‍ കയ്യിട്ടു; കിട്ടിയത് പെരുമ്പാമ്പിന്‍ കുഞ്ഞിനെ

May 3, 2024 09:52 PM

#snake |പേനയെടുക്കാന്‍ മേശവലിപ്പില്‍ കയ്യിട്ടു; കിട്ടിയത് പെരുമ്പാമ്പിന്‍ കുഞ്ഞിനെ

പേനയെടുക്കുന്നതിനായി മേശവലിപ്പില്‍ നോക്കുന്നതിനിടെയാണ് പെരുമ്പാമ്പിന്റെ കുഞ്ഞിനെ...

Read More >>
#accident | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

May 3, 2024 09:52 PM

#accident | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

ജങ്ഷനിലെ ഫ്രൂട്ട്സ് വ്യാപാരി ആയിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമതി പന്തളം യൂണിറ്റ് സെക്രട്ടറി, ജില്ലാ കമ്മറ്റി അംഗം, സെൻട്രൽ ട്രാവൻകൂർ മർച്ചൻറ്...

Read More >>
Top Stories