#DrAbdulsalam | പെരിന്തല്‍മണ്ണയുടെ മനം കവര്‍ന്ന് ഡോ.അബ്ദുല്‍സലാമിന്റെ റോഡ് ഷോ

#DrAbdulsalam | പെരിന്തല്‍മണ്ണയുടെ മനം കവര്‍ന്ന് ഡോ.അബ്ദുല്‍സലാമിന്റെ റോഡ് ഷോ
Apr 23, 2024 02:20 PM | By VIPIN P V

മേലാറ്റൂര്‍: (truevisionnews.com) പെരിന്തല്‍മണ്ണ നഗരത്തിന്റെ മനം കവര്‍ന്ന് എൻ ഡി എ ഡോ അബ്ദുള്‍ സലാമിന്റെ റോഡ് ഷോ.

തുറന്ന വാഹനത്തില്‍ വോട്ടര്‍മാരോട് വോട്ട് അഭ്യര്‍ത്ഥിച്ച് നടന്ന റോഡ് ഷോയില്‍ നൂറു കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു.

പെരിന്തല്‍മണ്ണയില്‍ മണ്ണാര്‍ക്കാട് റോഡില്‍ നിന്ന് ആരംഭിച്ച സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോ നഗരം ചുറ്റി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.


തുടര്‍ന്ന് നടന്ന സമാപന പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനം ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറി റിട്ട. ഡിവൈഎസ്പി അഡ്വ. സൈദ് ഇബ്രാഹിം നിര്‍വ്വഹിച്ചു. പെരിന്തല്‍മണ്ണ മണ്ഡലം പ്രസിഡന്റ് സി.പി. മനോജ് അദ്ധ്യക്ഷത വഹിച്ചു.

ന്യൂനപക്ഷ മോര്‍ച്ച തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി ഷറഫുദ്ദീന്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം എ. ശിവദാസന്‍, ജനറല്‍ സെക്രട്ടറിമാരായ ബാലസുബ്രഹ്‌മണ്യന്‍, രാധാകൃഷ്ണന്‍ .കെ, ഏലംകുളം മണ്ഡലം പ്രസിഡന്റ് കെ. മുരളീധരന്‍, ജനറല്‍ സെക്രട്ടറിമാരായ രാമനുണ്ണി, വിനീഷ്, ജില്ല സെക്രട്ടറി ബി. രതീഷ് എന്നിവര്‍ സംസാരിച്ചു.

പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ നടന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വാഹനപ്രചാരണ ജാഥ ഇന്നലെ രാവിലെ എട്ടിന് ഓണപുടയില്‍ നിന്നുമാണ് ആരംഭിച്ചത്.

പുലാമന്തോള്‍ അങ്ങാടിയില്‍ നടന്ന പരിപാടിയില്‍ പുലാമന്തോള്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ദീപക്ക് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. ചെറുകരയില്‍ മണ്ഡലം പ്രസിഡന്റ് മുരളീധരനും മുതുകുറുശ്ശിയില്‍ ഏലംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപിയും ആനമങ്ങാട് മണ്ഡലം പ്രസിഡന്റ് മുരളീധരനും തൂതയില്‍ മണ്ഡലം വൈസ് പ്രസിഡന്റ് രാമനുണ്മിയും അബ്ദുള്‍ സലാമിനെ സ്വീകരിച്ചു.

വാഴങ്കേര, കരിങ്കലത്താണി, മാത്ര, വെട്ടത്തൂര്‍, തേലക്കാട്, ചെമ്മണ്ണിയോട്, മേലാറ്റൂര്‍ എന്നിവിടങ്ങളിലും സ്വീകരണം നല്‍കി. മേലാറ്റൂര്‍ ടൗണില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് സജീഷ് മാരാര്‍ അദ്ധ്യക്ഷത വഹിച്ചു.


മണ്ഡലം വൈസ് പ്രസിഡന്റ് എ. രാജേഷ്, സ്ഥാനാര്‍ത്ഥിയെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. ദേശീയ നിര്‍വ്വഹക സമിതി അംഗം സി വാസുദേവന്‍, ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറി സയ്യിദ് ഇബ്രാഹിം, പഞ്ചായത്ത് സെക്രട്ടറി സി. സുമേഷ് എന്നിവര്‍ സംസാരിച്ചു.

സോഷ്യല്‍ മീഡിയ ജില്ലാ സെല്‍ കണ്‍വീനര്‍ പി.വി. ശിവപ്രസാദ്, പഞ്ചായത്ത് സെക്രട്ടറി എ. സുരേഷ്, പഞ്ചായത്ത് സഹസംയോജകന്‍ സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അബ്ദുല്‍ സലാമിന് സ്വീകരണം നല്‍കിയത്.

#DrAbdulsalam #roadshow #capturing #Perinthalmanna #heart

Next TV

Related Stories
#LokSabhaElection2024 | ലോക്‌സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മത്സരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളില്‍

May 9, 2024 12:35 PM

#LokSabhaElection2024 | ലോക്‌സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മത്സരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളില്‍

റായ്‌ബറേലിയും അമേഠിയും അടക്കം 17 സീറ്റുകളിലാണ് ഉത്തര്‍പ്രദേശില്‍ ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കുന്നത്. പശ്ചിമ ബംഗാളില്‍ 42ല്‍ 14 ഉം മഹാരാഷ്ട്രയില്‍...

Read More >>
#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

May 7, 2024 09:53 PM

#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

‘അത് പൊലീസിന്റെ പണിയല്ല. വോട്ടർമാർ അകത്തേക്ക് പോകട്ടെ. വോട്ട് ചെയ്യണോ വേണ്ടയോ എന്ന് പ്രിസൈഡിംഗ് ഓഫീസർ തീരുമാനിക്കും’ -അവർ വീഡിയോയിൽ...

Read More >>
#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

May 7, 2024 12:26 PM

#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്....

Read More >>
#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

May 7, 2024 07:32 AM

#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

ഹത്രാസ്, ആഗ്ര, ഫത്തേപൂർ സിക്രി, ഫിറോസാബാദ്, മെയിൻപുരി എന്നിവയാണ് മൂന്നാംഘട്ടത്തിലെ ഉത്തർപ്രദേശിലെ പ്രധാന...

Read More >>
#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

May 3, 2024 08:31 PM

#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

ഉച്ചയോടെയാണ് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ തുടങ്ങിയവര്‍ക്കൊപ്പം റായ്ബറേലിയിലെത്തിയാണ് രാഹുല്‍...

Read More >>
Top Stories