കണ്ണൂർ : (truevisionnews.com) കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹനപരിശോധനക്കിടെ ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്ന കാർ എക്സൈസ് പിടികൂടി.
![](https://tvn.zdn.im/img/truevisionnews.com/0/image-uploads/6778b7de7cf22_ad-image.jpg)
കോഴിക്കോട് നല്ലളം സ്വദേശി ഫിറോസ് ഖാനെ (31) ആണ് ഇരിട്ടി മട്ടന്നൂർ എക്സൈസ് സംഘം സാഹസികമായി പിൻതുടർന്ന് കരേറ്റയിൽ വച്ച് പിടികൂടിയത്.
ഇയാളുടെ കൈവശം നിന്നും 6 ഗ്രാം മെത്താംഫിറ്റമിനും 20 ഗ്രാം കഞ്ചാവും കണ്ടെടുത്തു. മയക്കു മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടികൂടി.
എക്സൈസ് ഇൻസ്പെക്ടർ അജീബ് ലബ്ബയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
എക്സൈസ് സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെകടർ കെ.ഉത്തമൻ, ടി.കെ. വിനോദ്, സി.പി ഷാജി, എക്സൈസ് ഓഫീസർമാരായ ഷൈബി കുര്യൻ, പി.കെ. സജേഷ്, കെ.രമീഷ്, സി.വി.റിജുൻ, വി.ശരണ്യ, കെ.കേശവൻ, കെ.ടി.ജോർജ് എന്നിവരും ഉണ്ടായിരുന്നു.
#youngman #caught #drugs #ganja #he #tried #smuggle #car
![](https://tvn.zdn.im/img/truevisionnews.com/0/assets/images/truevision-whatsapp.jpeg)