#ArvindKejriwal | പ്രമേഹം മൂര്‍ഛിച്ചു; ജയിലില്‍ കേജ്‌രിവാളിന് ഇന്‍സുലിന്‍ നല്‍കി അധികൃതര്‍

#ArvindKejriwal | പ്രമേഹം മൂര്‍ഛിച്ചു; ജയിലില്‍ കേജ്‌രിവാളിന് ഇന്‍സുലിന്‍ നല്‍കി അധികൃതര്‍
Apr 23, 2024 10:23 AM | By VIPIN P V

ന്യൂഡല്‍ഹി: (truevisionnews.com) തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്​രിവാളിന് ഒടുവില്‍ ഇന്‍സുലിന്‍ നല്‍കി.

രക്തത്തിലെ പഞ്ചസാരയുടെ അളവ് 320 ആയതിനെ തുടര്‍ന്നാണ് നടപടി. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇന്‍സുലിന്‍ നല്‍കാന്‍ ജയില്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന് കേജ്‌രിവാള്‍ ആരോപിച്ചിരുന്നു.

അതേസമയം എംയിസില്‍നിന്നുള്ള വിദഗ്ധരുമായി നടത്തിയ വിഡിയോ കണ്‍സള്‍ട്ടേഷനില്‍ ഇക്കാര്യം കേജ്‌രിവാള്‍ ഉന്നയിച്ചിട്ടില്ലെന്നാണ് ജയില്‍ അധികൃതരുടെ വാദം.

ഇന്‍സുലിന്‍ ആവശ്യമാണെന്നു കേജ്‌രിവാള്‍ പറഞ്ഞതാണു ശരിയെന്നു തെളിഞ്ഞുവെന്ന് ഡല്‍ഹി മന്ത്രിയും എഎപി നേതാവുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു.

എന്നാല്‍ ബിജെപി സര്‍ക്കാരിനു കീഴിലുള്ള ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിനു ചികില്‍സ നിഷേധിക്കുകയാണ്. ഇന്‍സുലിന്‍ വേണ്ടെങ്കില്‍ ഇപ്പോള്‍ എന്തിനാണു നല്‍കിയതെന്നു ബിജെപി പറയണം.- സൗരഭ് പറഞ്ഞു.

കേജ്‌രിവാളിന് ഇന്‍സുലിന്‍ ആവശ്യമാണോയെന്നു വിലയിരുക്കാന്‍ മെഡിക്കല്‍ സംഘത്തെ രൂപീകരിക്കാന്‍ ഡല്‍ഹി റൗസ് അവന്യൂവിലെ പ്രത്യേക കോടതി എയിംസിനു നിര്‍ദേശം നല്‍കിയിരുന്നു.

ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ഭക്ഷണക്രമത്തിനു വിരുദ്ധമായി വീട്ടില്‍നിന്നു മാമ്പഴം ഉള്‍പ്പെടെ എത്തിച്ചു കഴിച്ചതില്‍ കോടതി അമര്‍ഷം രേഖപ്പെടുത്തുകയും ചെയ്തു.

പ്രമേഹരോഗം വര്‍ധിച്ച സാഹചര്യത്തില്‍ ഡോക്ടറെ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കാണാന്‍ അനുവദിക്കണമെന്ന ഹര്‍ജി തള്ളിയാണു പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ മെഡിക്കല്‍ സംഘത്തെ നിയോഗിക്കാന്‍ നിര്‍ദേശിച്ചത്.

ജയില്‍ അധികൃതര്‍ തനിക്ക് ഇന്‍സുലിന്‍ അനുവദിക്കുന്നില്ലെന്ന കേജ്രിവാളിന്റെ വാദങ്ങളും കോടതി തള്ളി. കേജ്രിവാളിന് ആവശ്യമായ എല്ലാ വൈദ്യ സഹായവും ജയിലില്‍ ലഭ്യമാക്കണമെന്നു കോടതി നിര്‍ദേശിച്ചു.

മെഡിക്കല്‍ സംഘം നിര്‍ദേശിക്കുന്ന ഭക്ഷണം മാത്രമേ കഴിക്കാന്‍ പാടുള്ളുവെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം കേജ്‌രിവാളിനെ അപായപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഇന്‍സുലിന്‍ തടഞ്ഞുവയ്ക്കുന്നതെന്ന് എഎപി ആരോപിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കേജ്‌രിവാളിന്റെ പേരില്‍ ജനങ്ങളുടെ അനുതാപം പിടിച്ചുപറ്റാനുള്ള ശ്രമമാണിതെന്ന് ബിജെപി ആരോപിക്കുന്നു.

#Diabetes #flared; #Authorities #gave #insulin #Kejriwal #jail

Next TV

Related Stories
#ShashiTharoor | സമീപ വർഷങ്ങളിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന് കീഴിലുള്ള മുസ്‌ലിംകളുടെ അനുഭവം അത്ര നല്ലതല്ല - ശശി തരൂർ

May 3, 2024 10:58 PM

#ShashiTharoor | സമീപ വർഷങ്ങളിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന് കീഴിലുള്ള മുസ്‌ലിംകളുടെ അനുഭവം അത്ര നല്ലതല്ല - ശശി തരൂർ

ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി രാഹുൽ ഗാന്ധി...

Read More >>
#CVAnanda Bose | ബംഗാൾ ഗവർണർക്കെതിരെ യുവതിയുടെ പരാതി; കെട്ടിച്ചമച്ചതെന്ന് ഗവർണർ

May 3, 2024 10:51 PM

#CVAnanda Bose | ബംഗാൾ ഗവർണർക്കെതിരെ യുവതിയുടെ പരാതി; കെട്ടിച്ചമച്ചതെന്ന് ഗവർണർ

ആരോപണത്തിനു പിന്നിൽ മന്ത്രി ചന്ദ്രിമ ഭട്ടാചാര്യയാണെന്നും ഗവർണർ ആരോപിച്ചു. മന്ത്രിയെ സംസ്ഥാനത്തെ രാജ്ഭവനിൽ പ്രവേശിക്കുന്നതിൽ നിന്നു ഗവർണർ...

Read More >>
#ArvindKejriwal | ലോക്സഭാ തിരഞ്ഞെടുപ്പ്: കേജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് സുപ്രീം കോടതി പരിഗണിച്ചേക്കും

May 3, 2024 08:27 PM

#ArvindKejriwal | ലോക്സഭാ തിരഞ്ഞെടുപ്പ്: കേജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് സുപ്രീം കോടതി പരിഗണിച്ചേക്കും

ഇതേ കേസിൽ അറസ്റ്റിലാകുന്ന മൂന്നാമത്തെ എഎപി നേതാവാണ് കേജ്‌രിവാൾ. കേജ്‌രിവാളിനെ അറസ്റ്റുചെയ്യുന്നതിനാവശ്യമായ തെളിവുകൾ ഇഡിയുടെ പക്കലില്ലെന്ന്...

Read More >>
#highcourt |ഭാര്യയ്‌ക്കൊപ്പമുള്ള പുരുഷന്റെ ഏതുതരം ലൈംഗിക ബന്ധവും ബലാത്സംഗമല്ല: മധ്യപ്രദേശ് ഹെെക്കോടതി

May 3, 2024 08:16 PM

#highcourt |ഭാര്യയ്‌ക്കൊപ്പമുള്ള പുരുഷന്റെ ഏതുതരം ലൈംഗിക ബന്ധവും ബലാത്സംഗമല്ല: മധ്യപ്രദേശ് ഹെെക്കോടതി

ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭാര്യയുടെ സമ്മതം അപ്രസക്തമാണെന്നും കോടതി ചൂണ്ടികാട്ടി....

Read More >>
#death |ട്രാക്കില്‍ റീല്‍ ചിത്രീകരണം; പാഞ്ഞെത്തിയ ട്രെയിനിടിച്ച് 20കാരിക്ക് ദാരുണാന്ത്യം

May 3, 2024 07:29 PM

#death |ട്രാക്കില്‍ റീല്‍ ചിത്രീകരണം; പാഞ്ഞെത്തിയ ട്രെയിനിടിച്ച് 20കാരിക്ക് ദാരുണാന്ത്യം

വൈശാലിക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് പൊലീസ്...

Read More >>
#stabbed | ചോറ്റുപാത്രം തട്ടിപ്പറിച്ചു; ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ മുഖത്ത് ബ്ലെയ്ഡ് കൊണ്ട് വരഞ്ഞ് സഹപാഠി

May 3, 2024 02:10 PM

#stabbed | ചോറ്റുപാത്രം തട്ടിപ്പറിച്ചു; ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ മുഖത്ത് ബ്ലെയ്ഡ് കൊണ്ട് വരഞ്ഞ് സഹപാഠി

വീഡിയോയിൽ കാണുന്നവരെല്ലാം പ്രായപൂർത്തി ആകാത്തവരായതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് നടപടി സ്വീകരിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ...

Read More >>
Top Stories