#sentenced | മറ്റൊരാളുമായി ബന്ധം; കാമുകിയെ ക്രൂരമായി മർദ്ദിച്ചു കൊന്നു, സിങ്കപ്പൂരിൽ ഇന്ത്യക്കാരന് 20 വർഷം തടവുശിക്ഷ

#sentenced | മറ്റൊരാളുമായി ബന്ധം; കാമുകിയെ ക്രൂരമായി മർദ്ദിച്ചു കൊന്നു, സിങ്കപ്പൂരിൽ ഇന്ത്യക്കാരന് 20 വർഷം തടവുശിക്ഷ
Apr 23, 2024 09:08 AM | By Aparna NV

 ദില്ലി: (truevisionnews.com) കാമുകിയെ കൊലപ്പെടുത്തിയ ഇന്ത്യക്കാരനെ 20 വർഷം തടവിന് ശിക്ഷിച്ച് സിങ്കപ്പൂർ കോടതി. കൃഷ്ണൻ (40) എന്നയാളാണ് കാമുകിക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്നാരോപിച്ച് യുവതിയെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. 2019 ജനുവരി 17 നാണ് കേസിന്നാസ്പദമായ സംഭവം.

40 കാരിയായ മല്ലിക ബീഗം റഹമാൻസ അബ്ദുൾ റഹ്മാനെയാണ് ഇയാൾ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഇയാൾ തന്നെ പൊലീസിൽ കീഴടങ്ങുകയായിരുന്നു. വിചാരണക്കിടെ കൃഷ്ണ ഹൈക്കോടതിയിൽ കുറ്റം സമ്മതിച്ചതായി ദേശീയ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കൃഷ്ണൻ്റെ ഇടയ്ക്കിടെയുള്ള അക്രമാസക്തമായ പ്രവർത്തനങ്ങൾക്ക് മദ്യപാനം സ്വാധീനിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. സാമൂഹികമായി അസ്വീകാര്യമായ രീതിയിലാണ് തൻ്റെ പ്രവൃത്തിയെന്ന് ഇയാൾക്ക് അറിയാമായിരുന്നു.

സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക പീഡനം കാണാതിരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ ജഡ്ജി കൃഷ്ണനെ 20 വർഷം തടവിന് ശിക്ഷിക്കുകയായിരുന്നു. കുറ്റകരമായ നരഹത്യയ്ക്ക്, സിങ്കപ്പൂരിൽ പരമാവധി ശിക്ഷ ജീവപര്യന്തം തടവും ചൂരൽ പ്രയോ​ഗവും അല്ലെങ്കിൽ 20 വർഷം വരെ തടവും പിഴയും ചൂരൽ പ്രയോ​ഗവുമാണ്.

2017ലാണ് ഇരുവരും പ്രണയ ബന്ധത്തിലാവുന്നത്. പിന്നീട് നിരവധി തവണ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. മല്ലികയെ ഇയാൾ നിരവധി തവണ മർദ്ദിക്കുകയും ചെയ്തിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ ഇവർ പലപ്പോഴായി ആശുപത്രിയിൽ ചികിത്സ തേടിയിട്ടുമുണ്ട്.

മല്ലികയ്ക്ക് മറ്റു പുരുഷൻമാരുമായി ബന്ധമുണ്ടായിരുന്നതിൽ ഇയാൾ അസ്വസ്ഥനുമായിരുന്നു. മർദിക്കുകയും മുഖത്ത് ചവിട്ടുകയുമുൾപ്പെടെ ചെയ്തതിനെ തുടർന്ന് യുവതി ബോധരഹിതയാവുകയായിരുന്നു. തുടർന്ന് മല്ലിക മരിച്ചതായി കൃഷ്ണൻ തന്നെയാണ് പൊലീസിൽ അറിയിക്കുന്നത്.

പിന്നീട് കുറ്റം സമ്മതിച്ച് പൊലീസിൽ കീഴടങ്ങി. തലയോട്ടിയിലും കഴുത്തിൻ്റെ പിൻഭാഗത്തും മുഖത്തും ശരീരത്തിനുചുറ്റും നിരവധി ചതവുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. തലയ്ക്ക് ക്ഷതമേറ്റതാണ് മല്ലികയുടെ മരണ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

#Indian #man #sentenced #20 #years #jail #in #Singapore #for #brutally #beating #girlfriend #death

Next TV

Related Stories
#arrested|1,20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എഞ്ചിനീയർ പിടിയിൽ; വീട്ടിലെ കിടക്കയ്ക്കുള്ളിൽ നിന്ന് കിട്ടിയത് 30 ലക്ഷം

May 4, 2024 09:56 AM

#arrested|1,20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എഞ്ചിനീയർ പിടിയിൽ; വീട്ടിലെ കിടക്കയ്ക്കുള്ളിൽ നിന്ന് കിട്ടിയത് 30 ലക്ഷം

വേഗം അറ്റകുറ്റപ്പണിയുടെ പണം ലഭിക്കാനും സമർപ്പിച്ച ബില്ല് അതേപടി അംഗീകരിക്കാനും മാസംതോറും 30,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ്...

Read More >>
#complaint |തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ പരാതി

May 4, 2024 08:07 AM

#complaint |തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ പരാതി

'പ്രജ്വൽ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'യെന്നാണ് പരാതിയിൽ പറയുന്നത്....

Read More >>
#crime |ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് സ്ത്രീയെയും പുരുഷനെയും ജീവനോടെ കത്തിച്ചുകൊന്നു; 15 പേര്‍ അറസ്റ്റില്‍

May 4, 2024 07:25 AM

#crime |ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് സ്ത്രീയെയും പുരുഷനെയും ജീവനോടെ കത്തിച്ചുകൊന്നു; 15 പേര്‍ അറസ്റ്റില്‍

മേയ് ഒന്നിന് ഗ്രാമത്തിലെ ചിലർ ഒത്തുചേർന്ന് പഞ്ചായത്ത് വിളിക്കുകയും കൊല്ലപ്പെട്ട സ്ത്രീയും പുരുഷനും മന്ത്രവാദികളാണെന്ന് ആരോപിക്കുകയും...

Read More >>
#accident | കാറുകൾ കൂട്ടിയിടിച്ചു, രണ്ട് കുഞ്ഞുങ്ങളടക്കം ആറ് പേർക്ക് ദാരുണാന്ത്യം

May 4, 2024 06:16 AM

#accident | കാറുകൾ കൂട്ടിയിടിച്ചു, രണ്ട് കുഞ്ഞുങ്ങളടക്കം ആറ് പേർക്ക് ദാരുണാന്ത്യം

സർനായിക്കിന്റെ ബന്ധുക്കൾ സഞ്ചരിച്ചിരുന്ന കാർ എതിർദിശയിൽ നിന്നെത്തിയ കാറുമായി...

Read More >>
#arrest |ഇരട്ടക്കൊലപാതകം ; ഭര്‍തൃ മാതാപിതാക്കളെ കൊലപ്പെടുത്താൻ വാടക കൊലയാളികളെ ഏർപ്പെടുത്തി മരുമകൾ

May 4, 2024 06:13 AM

#arrest |ഇരട്ടക്കൊലപാതകം ; ഭര്‍തൃ മാതാപിതാക്കളെ കൊലപ്പെടുത്താൻ വാടക കൊലയാളികളെ ഏർപ്പെടുത്തി മരുമകൾ

​ദമ്പതികളെ കൊല്ലപ്പെടുത്താൻ മരുമകൾ മിത്തൽ കുമാരി വാടക കൊലയാളികളെ...

Read More >>
#ShashiTharoor | സമീപ വർഷങ്ങളിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന് കീഴിലുള്ള മുസ്‌ലിംകളുടെ അനുഭവം അത്ര നല്ലതല്ല - ശശി തരൂർ

May 3, 2024 10:58 PM

#ShashiTharoor | സമീപ വർഷങ്ങളിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന് കീഴിലുള്ള മുസ്‌ലിംകളുടെ അനുഭവം അത്ര നല്ലതല്ല - ശശി തരൂർ

ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി രാഹുൽ ഗാന്ധി...

Read More >>
Top Stories