#death | വൈദ്യുതി പോസ്റ്റും മരവും വീണ് എട്ടുവയസുകാരന് ദാരുണാന്ത്യം

#death | വൈദ്യുതി പോസ്റ്റും മരവും വീണ്  എട്ടുവയസുകാരന് ദാരുണാന്ത്യം
Apr 22, 2024 08:50 PM | By Susmitha Surendran

കൊച്ചി: (truevisionnews.com)   മരവും വൈദ്യുതി പോസ്റ്റും വീണ് സൈക്കിൾ യാത്രികനായ 10 വയസുരാന് ദാരുണാന്ത്യം. ചെങ്ങമനാട് ദേശം പുറയാർ ഗാന്ധിപുരം അമ്പാട്ടു വീട്ടിൽ നൗഷാദിന്റെയും ഫൗസിയയുടെയും ഇളയ മകൻ മുഹമ്മദ് ഇർഫാനാണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് 6.15ന് ദേശം-കാലടി റോഡിൽ ഗാന്ധിപുരം കവലയിൽ തെക്ക് വശത്തെ ഇടവഴിയിലെ പാറോത്തുംമൂല ഭാഗത്താണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

തൊട്ടടുത്ത ഗ്രൗണ്ടിൽ കൂട്ടുകാരോടൊപ്പം കളിക്കാൻ പോവുകയായിരുന്നു ഇർഫാൻ. ഈ സമയം വഴിയോരത്തെ പറമ്പിലെ മഹാഗണി മരം കടപുഴകി തൊട്ടടുത്ത വൈദ്യുതി പോസ്റ്റിൽ പതിക്കുകയും മരവും, പോസ്റ്റും കൂടി ഇർഫാന്റെ ദേഹത്ത് വീഴുകയുമായിരുന്നു.

അപകടത്തെ തുടർന്ന് വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിരുന്നു.അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാർ ഗ്രാമപഞ്ചായത്തംഗം നഹാസ് കളപ്പുരയിലിന്റെ നേതൃത്വത്തിൽ ഉടനെ ആലുവ രാജഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മരിച്ച ഇർഫാൻ ശ്രീമൂലനഗരം എടനാട് വിജ്ഞാനപീഠം പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരൻ: മുഹമ്മദ് ഫർഹാൻ (ഒൻപതാം ക്ലാസ് വിദ്യാർത്ഥി, ശ്രീമൂലനഗരം എടനാട് വിജ്ഞാനപീഠം പബ്ലിക് സ്കൂൾ).

കാക്കനാട് തോപ്പിൽ കളപ്പുരയ്ക്കൽ കുടുംബാംഗമാണ് മാതാവ് ഫൗസിയ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയോടെ പുറയാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

#eightyearold #boy #met #tragicend #electricity #post #tree #fell

Next TV

Related Stories
നിപയിൽ ആശ്വാസം; മലപ്പുറത്ത് പുതിയ കേസുകളില്ല, ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചു

Jul 10, 2025 07:08 PM

നിപയിൽ ആശ്വാസം; മലപ്പുറത്ത് പുതിയ കേസുകളില്ല, ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചു

നിപയിൽ ആശ്വാസം; മലപ്പുറത്ത് പുതിയ കേസുകളില്ല, ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പൂർണമായും...

Read More >>
പണിമുടക്ക് ദിവസം സ്കൂളിലെത്തി, കുട്ടികളുടെ ഭക്ഷണം വെച്ചുവിളമ്പി അധ്യാപകർ; അന്വേഷണം

Jul 10, 2025 07:00 PM

പണിമുടക്ക് ദിവസം സ്കൂളിലെത്തി, കുട്ടികളുടെ ഭക്ഷണം വെച്ചുവിളമ്പി അധ്യാപകർ; അന്വേഷണം

പണിമുടക്ക് ദിവസം സ്കൂളിലെത്തി, കുട്ടികളുടെ ഭക്ഷണം വെച്ചുവിളമ്പി അധ്യാപകർ;...

Read More >>
വളർത്തു പൂച്ചയുടെ കടിയേറ്റ പെണ്‍കുട്ടി മരിച്ചു

Jul 10, 2025 05:58 PM

വളർത്തു പൂച്ചയുടെ കടിയേറ്റ പെണ്‍കുട്ടി മരിച്ചു

പന്തളം കടയ്ക്കാട് വളർത്തു പൂച്ചയുടെ കടിയേറ്റ് ചികില്‍സയിലായിരുന്ന പെണ്‍കുട്ടി...

Read More >>
കോഴിക്കോട് ഓമശ്ശേരിയിൽ  ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനാല് പേർക്ക് പരിക്ക്

Jul 10, 2025 05:57 PM

കോഴിക്കോട് ഓമശ്ശേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനാല് പേർക്ക് പരിക്ക്

കോഴിക്കോട് ഓമശ്ശേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനാല് പേർക്ക്...

Read More >>
അനധികൃത സ്വത്ത് സമ്പാദനം; കണ്ണൂരിൽ മുസ്‌ലിം ലീഗ് നേതാവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

Jul 10, 2025 04:21 PM

അനധികൃത സ്വത്ത് സമ്പാദനം; കണ്ണൂരിൽ മുസ്‌ലിം ലീഗ് നേതാവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

കണ്ണൂരിൽ മുസ്‌ലിം ലീഗ് നേതാവിന്റെ വീട്ടിൽ വിജിലൻസ്...

Read More >>
Top Stories

GCC News

//Truevisionall