ചേർത്തല: ( www.truevisionnews.com ) നഗരസഭ എൻജിനിയറിങ് വിഭാഗം താൽകാലിക ജീവനക്കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല നഗരസഭ 14-ാം വാർഡ് ശ്രീ മന്ദിരത്തിൽ പരേതരായ രാഘവ പണിക്കരുടെയും രാധയുടെയും മകൻ ശ്രീദേവൻ (35) ആണ് മരിച്ചത്.
വീടിനുസമീപത്തുനിന്നു ദുർഗന്ധം വന്നതോടെ നാട്ടുകാർ ചേർത്തല പൊലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി വാതിൽ തുറന്നപ്പോഴാണു മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ശ്രീദേവൻ അവിവാഹിതനാണ്.
#temporary #municipal #employee #found #dead #cherthala