കാസർഗോഡ്: ( www.truevisionnews.com ) കേരളാ കേന്ദ്ര സർവകലാശാല വൈസ് ചാൻസിലർ ഇൻചാർജ് കെ.സി ബൈജു വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയതായി പരാതി.

കടുത്ത മാനസികസമ്മർദത്തെ തുടർന്ന് കഴിഞ്ഞ ദിവസം വനിതാ ഉദ്യോഗസ്ഥ കുഴഞ്ഞു വീണതായി പറയുന്നുണ്ട്. ഈ സംഭവത്തിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇതേതുടർന്ന് ജീവനക്കാരുടെ സംഘടന രജിസ്ട്രാർക്ക് കത്ത് നൽകി. വിഷയത്തിൽ വി.സി ഇൻ ചാർജ് മാപ്പ് പറയണമെന്നാണ് ഇവരുടെ ആവശ്യം. കെ.സി ബൈജുവിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് നൽകുമെന്നും ജീവനക്കാർ പറഞ്ഞു.
#woman #officer #threatened #complaint #against #vc #charge
