#death | അപസ്മാര രോഗത്തിന് ചികിത്സയിലിരുന്ന വീട്ടമ്മ തോട്ടിൽ വീണ് മരിച്ച നിലയിൽ

#death | അപസ്മാര രോഗത്തിന് ചികിത്സയിലിരുന്ന വീട്ടമ്മ തോട്ടിൽ വീണ് മരിച്ച നിലയിൽ
Apr 21, 2024 07:53 PM | By VIPIN P V

എടത്വ (ആലപ്പുഴ): (truevisionnews.com) അപസ്മാര രോഗത്തിന് ചികിത്സയിലിരുന്ന വീട്ടമ്മ വെള്ളത്തിൽ വീണു മരിച്ചു.

തകഴി പഞ്ചായത്ത് 9-ാം വാർഡ് ചെക്കിടിക്കാട് ഇടവല്യകളം സുധാമണിയാണ് (49) മരിച്ചത്. ശനിയാഴ്ച രാവിലെ മുതൽ സുധാമണിയെ വീട്ടിൽനിന്ന് കാണാതായിരുന്നു.

തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ഇവരെ ‌ചെക്കിടിക്കാട് 900 പാടശേഖര മോട്ടർ തറയ്ക്ക് സമീപത്തുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സുധാമണിയുടെ ഭർത്താവ് രാജു രാവിലെ ജോലിക്കു പോയിരുന്നു. നടുവേദനയെ തുടർന്ന് വിശ്രമത്തിലായിരുന്ന മകൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

വീടിന് മുൻവശത്തെ ഇടത്തോട്ടിൽനിന്ന് വെള്ളം ശേഖരിക്കുന്നതിനിടെ അപസ്മാര ബാധയിൽ വെള്ളത്തിൽ വീണുപോയതാകാമെന്ന് വീട്ടുകാർ പറഞ്ഞു.

മുൻപും നിരവധി തവണ അപസ്മാര ബാധയെ തുടർന്ന് സുധാമണി തോട്ടിൽ വീണിട്ടുണ്ട്. എടത്വ പൊലീസ് മേൽനടപടി സ്വീകരിച്ചു. അഖില, അനഘ, അർജുൻ എന്നിവരാണ് മക്കൾ.

#housewife #who #being #treated #epilepsy #stream #died

Next TV

Related Stories
വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; വനത്തിനുള്ളിൽ വിറക് ശേഖരിക്കാനായെത്തിയ യുവാവിന് പരിക്ക്

Mar 15, 2025 04:59 PM

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; വനത്തിനുള്ളിൽ വിറക് ശേഖരിക്കാനായെത്തിയ യുവാവിന് പരിക്ക്

നാരായണന്റെ അമ്മയ്ക്കും ഭാര്യയ്ക്കും നേരെ കാട്ടാന ആക്രമിക്കാൻ എത്തിയെങ്കിലും സമീപത്തുള്ള ആളുകൾ ബഹളം കൂട്ടിയതിനാൽ ആന...

Read More >>
യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയ കേസ്,  പ്രതി അറസ്റ്റിൽ

Mar 15, 2025 04:41 PM

യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയ കേസ്, പ്രതി അറസ്റ്റിൽ

വിരോധത്തെ തുടർന്ന് ഭീഷണിപ്പെടുത്തി ബുള്ളറ്റിൽ കയറ്റി തട്ടിക്കൊണ്ടു പോയെന്നാണ് കേസ്....

Read More >>
പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Mar 15, 2025 04:25 PM

പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

അസ്വഭാവിക മരണത്തിന് മാറനല്ലൂര്‍ പൊലീസ് കേസെടുത്തു. സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ നടന്നുകൊണ്ടിരിക്കെയാണ് വിദ്യാര്‍ത്ഥികളുടെ...

Read More >>
11 വയസുകാരിക്കുനേരെ ലൈംഗികാതിക്രമം; കോഴിക്കോട് വടകരയില്‍ 68കാരൻ അറസ്റ്റിൽ

Mar 15, 2025 04:08 PM

11 വയസുകാരിക്കുനേരെ ലൈംഗികാതിക്രമം; കോഴിക്കോട് വടകരയില്‍ 68കാരൻ അറസ്റ്റിൽ

പീഡനവിവരം പെണ്‍കുട്ടിയുടെ വീട്ടുകാരാണ് പൊലീസിനെ അറിയിച്ചത്....

Read More >>
നാദാപുരം വെള്ളൂരിൽ ഡിഗ്രി വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

Mar 15, 2025 04:00 PM

നാദാപുരം വെള്ളൂരിൽ ഡിഗ്രി വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

വീട്ടില്‍ ഡാന്‍സ് പഠിക്കാനെത്തിയ കുട്ടികളാണ് സംഭവം കാണുന്നത്. രക്ഷിതാക്കള്‍ വീട്ടിന് പുറത്ത്...

Read More >>
Top Stories