#suicidecase |മോഷണ കേസിൽ നിരപരാധിത്വം തെളിയിക്കാൻ വീട് വിറ്റ് നിയമ പോരാട്ടം; സാമ്പത്തിക ബാധ്യത, പിന്നാലെ യുവാവ് ജീവനൊടുക്കി

#suicidecase |മോഷണ കേസിൽ നിരപരാധിത്വം തെളിയിക്കാൻ വീട് വിറ്റ് നിയമ പോരാട്ടം; സാമ്പത്തിക ബാധ്യത, പിന്നാലെ യുവാവ് ജീവനൊടുക്കി
Apr 20, 2024 03:48 PM | By Athira V

( www.truevisionnews.com ) മോഷണ കേസിൽ നിരപരാധിത്വം തെളിയിക്കാൻ വീട് വിറ്റ് നിയമ പോരാട്ടം നടത്തിയ യുവാവ് സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കി.

കൊല്ലം അഞ്ചൽ അഗസ്ത്യഗോഡ് സ്വദേശി രതീഷാണ് ജീവനൊടുക്കിയത്. മോഷണ കേസിൽ പോലീസ് തെറ്റായി പ്രതിചേർത്തതോടെയാണ് രതീഷിന്റെ ദുരിതം തുടങ്ങിയത്.

മോഷ്ണ കേസിൽ ആളു മാറി 2014 ലാണ് ബസ് ഡ്രൈവറായ രതീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. ജയിലിൽ നിന്ന് ഇറങ്ങിയ നാൾ മുതൽ കള്ളനല്ലെന്ന് തെളിയിക്കാൻ തുടങ്ങിയതാണ് രതീഷിന്റെ നിയമപോരാട്ടം.

‘പ്രൈവറ്റ് ബസിലായിരുന്നു രതീഷ്. അവൻ കള്ളനാണ്, കള്ളന്റെ വണ്ടിയിൽ കേറരുതെന്ന് പറഞ്ഞ് പൊലീസ് എപ്പോഴും ദ്രോഹിക്കുമായിരുന്നു’- ഭാര്യ പറഞ്ഞു.

തുടർന്ന് 2020 ൽ യഥാർത്ഥ മോഷ്ടാവിനെ പോലീസ് പിടികൂടി. ഇതോടെ രതീഷ് പൊലീസിനെതിരെ നിയമപോരാട്ടം കടുപ്പിച്ചു. നീതി ലഭിക്കാൻ കിടപ്പാടം വരെ പണയം വെച്ചു. കേസ് പിൻവലിക്കാൻ പണം വരെ ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തു.

രണ്ട് ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് ഭാര്യ പറഞ്ഞു. നീതി തേടി നടത്തിയ പോരാട്ടത്തിനിടയിൽ വാഗ്ദാനങ്ങൾ എല്ലാം രതീഷ് തള്ളിക്കളഞ്ഞു.

പക്ഷേ വിധി രതീഷിനെ തോൽപ്പിച്ചു. നീതി കിട്ടാൻ വേണ്ടി നടത്തിയ പോരാട്ടത്തിനൊടുവിൽ ജീവതപ്രയാസങ്ങളിൽ പെട്ട് രതീഷ് ആത്മഹത്യ ചെയ്തു. കേസിൽ രതീഷ് നടത്തിയ നിയമപോരാട്ടത്തിന്റെ വിധി വരാനിരിക്കെയാണ് രതീഷിന്റെ ആത്മഹത്യ.

#man #fought #legal #battle #selling #house #prove #innocence #theft #case #committed #suicide #due #financial #crises

Next TV

Related Stories
#sharonrajmurdercase | ലൈംഗിക ബന്ധത്തിനായി ഷാരോണിനെ വിളിച്ചുവരുത്തി, സ്നേഹം നടിച്ച് വിഷം കലർത്തിയ കഷായം കുടിക്കാൻ വെല്ലുവിളിച്ചു; വിധി പകര്‍പ്പ് പുറത്ത്

Jan 20, 2025 05:17 PM

#sharonrajmurdercase | ലൈംഗിക ബന്ധത്തിനായി ഷാരോണിനെ വിളിച്ചുവരുത്തി, സ്നേഹം നടിച്ച് വിഷം കലർത്തിയ കഷായം കുടിക്കാൻ വെല്ലുവിളിച്ചു; വിധി പകര്‍പ്പ് പുറത്ത്

വിഷം നൽകി കൊലപ്പെടുത്താനായി ഗ്രീഷ്മ ഗവേഷണം നടത്തിയെന്നും ഷരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മക്ക് കൃത്യമായ പദ്ധതിയുണ്ടായിരുന്നുവെന്നും വിധിയിൽ...

Read More >>
#Fellintosea | സുഹൃത്തിനൊപ്പം കാപ്പാട് ബീച്ചിലെത്തിയ എത്തിയ പെൺകുട്ടി കടലിൽ വീണു, അപകടം  ഫോണ്‍ ചെയ്യുന്നതിനിടെ

Jan 20, 2025 05:10 PM

#Fellintosea | സുഹൃത്തിനൊപ്പം കാപ്പാട് ബീച്ചിലെത്തിയ എത്തിയ പെൺകുട്ടി കടലിൽ വീണു, അപകടം ഫോണ്‍ ചെയ്യുന്നതിനിടെ

കാപ്പാട് തുവ്വപ്പാറ ഭാഗത്ത് പാറയിൽ നിന്നും ഫോൺ ചെയ്യുന്നതിനിടെ കടലിലേയ്ക്ക് വീണ്...

Read More >>
#theft |  തളിപ്പറമ്പിൽ  ദേശീയപാത നിർമാണത്തിന് എത്തിച്ച ക്രെയിൻ മോഷ്ടിച്ചു കടത്തി

Jan 20, 2025 04:54 PM

#theft | തളിപ്പറമ്പിൽ ദേശീയപാത നിർമാണത്തിന് എത്തിച്ച ക്രെയിൻ മോഷ്ടിച്ചു കടത്തി

ഞായറാഴ്ച പുലർച്ചെയാണ് ക്രെയിൻ മോഷ്ടിച്ച് കടത്തിയത്. 25 ലക്ഷം രൂപ വിലവരുന്ന എസിഇ കമ്പനിയുടെ 2022 മോഡൽ ക്രെയിനാണ് മോഷണം...

Read More >>
#drug | രാസ ലഹരി വ്യാപകം; കുറ്റ്യാടിയിൽ മയക്കുമരുന്ന് വാങ്ങാനെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി

Jan 20, 2025 04:35 PM

#drug | രാസ ലഹരി വ്യാപകം; കുറ്റ്യാടിയിൽ മയക്കുമരുന്ന് വാങ്ങാനെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി

കുറ്റ്യാടി നാദാപുരം മേഖലയിൽ മാരക മയക്കുമരുന്ന് ലോബി തന്നെ...

Read More >>
#accident |  പാലേരിയില്‍ കാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നു, അപകടം കുറ്റ്യാടിയിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ

Jan 20, 2025 04:23 PM

#accident | പാലേരിയില്‍ കാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നു, അപകടം കുറ്റ്യാടിയിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ

കൊയിലാണ്ടിയില്‍ നിന്നും കുറ്റ്യാടിയിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ കുടുംബം സഞ്ചരിച്ച കാറാണ്...

Read More >>
#tribalwomanrapecase | വയനാട്ടിൽ മന്ത്രവാദത്തിന്‍റെ പേരിൽ ആദിവാസി സ്ത്രീയ്ക്കുനേരെ ലൈംഗിക പീഡനം;  പ്രതി പിടിയിൽ

Jan 20, 2025 04:21 PM

#tribalwomanrapecase | വയനാട്ടിൽ മന്ത്രവാദത്തിന്‍റെ പേരിൽ ആദിവാസി സ്ത്രീയ്ക്കുനേരെ ലൈംഗിക പീഡനം; പ്രതി പിടിയിൽ

ബലാത്സംഗം, പട്ടികജാതി പട്ടികവർഗ്ഗ അതിക്ര നിരോധനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ആണ് കേസ്. പരാതിക്കാരിയുടെ മൊഴി പൊലീസ്...

Read More >>
Top Stories

Entertainment News