#fasildeath | വടകരയിലെ യുവാക്കളുടെ മരണം; അന്വേഷണം ചെന്നെത്തിയത് മറ്റൊരു മരണത്തിൽ, പിന്നിൽ മയക്കുമരുന്ന്?

#fasildeath | വടകരയിലെ യുവാക്കളുടെ മരണം; അന്വേഷണം ചെന്നെത്തിയത് മറ്റൊരു മരണത്തിൽ, പിന്നിൽ മയക്കുമരുന്ന്?
Apr 20, 2024 01:29 PM | By Athira V

വടകര(കോഴിക്കോട്) : ( www.truevisionnews.com ) ഏറാമല കുന്നുമ്മക്കരയിൽ മയക്കുമരുന്ന് സംഘത്തിൽപ്പെട്ട രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണം ചെന്നെത്തിയത് മറ്റൊരു മരണത്തിൽ.

കഴിഞ്ഞ ദിവസം വടകരയ്ക്കടുത്ത് ഒഞ്ചിയത്ത് ദുരൂഹ സാഹചര്യത്തിൽ രണ്ട് യുവാക്കളെ പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു .നെല്ലാച്ചേരി പള്ളിയുടെ പിറകിലാണ് രണ്ട് യുവാക്കളുടെയും മൃതദ്ദേഹം കണ്ടെത്തിയത്.

അമിതമായി മയക്ക് മരുന്ന് കുത്തിവച്ചാണ് യുവാക്കൾ മരിച്ചതെന്ന് പൊലീസ് കണ്ടെത്തി. മൃതദ്ദേഹത്തിന് സമീപത്തായി വിജനമായ പറമ്പിൽ നിന്ന് ഉപയോഗിച്ച സിറിഞ്ച് കണ്ടെത്തിയിരുന്നു.


സംഭവത്തിനു ശേഷം നടത്തിയ അന്വേഷണത്തിലാണ് മയക്ക് മരുന്ന് സംഘത്തിൽപെട്ട വിജീഷിനെപ്പറ്റി വിവരങ്ങൾ ലഭിച്ചത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മാസങ്ങൾക്ക് മുൻപുള്ള ഫാസിലിന്റെ മരണവുമായി ബന്ധപ്പെട്ട ചുരുളഴിയുന്നത്.

2023 സപ്തംബർ 13 ന് ബുധനാഴ്ച രാവിലെ ആറു മണിയോടെയാണ് ഫാസിലിനെ കൈനാട്ടി മേൽപ്പാലത്തിന് സമീപം മരിച്ച നിലയിൽ കാണപ്പെട്ടത്. മരണത്തിന് അഞ്ച് ദിവസം മുമ്പാണ് ബഹ്റൈനിൽ നിന്ന് ഇയാൾ നാട്ടിലെത്തിയത്. പ്രഭാത സവാരിക്കിറങ്ങിയവരാണ് മൃതദേഹം കണ്ടത്.

തൊട്ടടുത്ത് ചോര പുരണ്ട നിലയിൽ ഇയാളുടെ ആക്ടിവ സ്‌കൂട്ടറുമുണ്ടായിരുന്നു. മൂക്കിൽ നിന്നും വായിൽ നിന്നും ചെവിയിൽ നിന്നും രക്തം പുറത്തേക്ക് ഒലിച്ചിറങ്ങിയ നിലയിലായിരുന്നു. മയക്ക് മരുന്ന് അമിതമായി കുത്തി വെച്ചതിനെ തുടർന്നായിരുന്നു മരണം. മയക്ക് മരുന്ന് സംഘത്തിൽ ഇയാളോടൊപ്പം കൂടുതൽ പേർ ഉണ്ടെന്ന് പോലീസിന് സംശയമുണ്ടായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്ന് പേർക്കെതിരെ വടകര പോലീസ് നരഹത്യക്ക് കേസെടുത്തിരിന്നു. കുന്നുമ്മക്കരയിലെ വിജീഷിന്റെ വീട്ടിൽ വെച്ചാണ് മരണപ്പെട്ട ഫാസിൽ മയക്ക് മരുന്ന് കുത്തി വെച്ച് അബോധാവസ്ഥയിലായത്.

ആശുപത്രിയിൽ എത്തിക്കാൻ വിജീഷും മറ്റു രണ്ടു പേരും വാഹനത്തിൽ കയറ്റിയ ശേഷം ആശുപത്രിയിൽ എത്തിക്കാതെ കൈനാട്ടിയിലെ മേൽപ്പാലത്തിന് താഴെ ഫാസിലിനെ തള്ളുകയായിരുന്നു. കുന്നുമ്മക്കരയിലെ മയക്ക് മരുന്ന് സംഘത്തിലെ പ്രധാന കണ്ണികളിലൊരാളാണ് വിജീഷ് എന്ന് പോലീസ് പറഞ്ഞു.

സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറാമലയിലെ എടോത്ത് മീത്തൽ വിജീഷിനെ(33)നെയാണ് വടകര ഡിവൈഎസ്പി കെ.വിനോകുമാർ അറസ്റ്റ് ചെയ്തത്. പ്രതിയെ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

#Death #youth #Vadakara #investigation #led #another #death #drugs #behind?

Next TV

Related Stories
#goldrate | സ്വർണവില കുറഞ്ഞു; ആശ്വാസത്തിൽ വിവാഹ വിപണി

May 3, 2024 11:23 AM

#goldrate | സ്വർണവില കുറഞ്ഞു; ആശ്വാസത്തിൽ വിവാഹ വിപണി

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52600...

Read More >>
#holiday | ഉഷ്ണതരംഗം: മദ്‌റസകൾക്ക് അവധി പ്രഖ്യാപിച്ച് സമസ്ത

May 3, 2024 11:19 AM

#holiday | ഉഷ്ണതരംഗം: മദ്‌റസകൾക്ക് അവധി പ്രഖ്യാപിച്ച് സമസ്ത

സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും അടച്ചിടാൻ ദുരന്തനിവാരണ അതോറിറ്റി നിർദേശ...

Read More >>
#drivingtest  |ഡ്രൈവിങ് പരിഷ്‌കരണത്തിന് സ്റ്റേ ഇല്ല; ആവശ്യം തള്ളി ഹൈക്കോടതി

May 3, 2024 11:03 AM

#drivingtest |ഡ്രൈവിങ് പരിഷ്‌കരണത്തിന് സ്റ്റേ ഇല്ല; ആവശ്യം തള്ളി ഹൈക്കോടതി

ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെയും പരിശീലകരുടെയും ആവശ്യം കോടതി തള്ളി....

Read More >>
#fireforce |പൂച്ചയെ രക്ഷിക്കാൻ കിണറ്റിലിറങ്ങി കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സെത്തി രക്ഷിച്ചു

May 3, 2024 10:56 AM

#fireforce |പൂച്ചയെ രക്ഷിക്കാൻ കിണറ്റിലിറങ്ങി കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സെത്തി രക്ഷിച്ചു

കിണറ്റിലിറങ്ങി പൂച്ചയെ രക്ഷിച്ചെങ്കിലും കുട്ടപ്പന് ചെളിയിൽ കുടുങ്ങുകയായിരുന്നു....

Read More >>
#MDMA |എം.ഡി.എം.എയുമായി സ്വകാര്യാശുപത്രി ജീവനക്കാരന്‍ പിടിയില്‍

May 3, 2024 10:50 AM

#MDMA |എം.ഡി.എം.എയുമായി സ്വകാര്യാശുപത്രി ജീവനക്കാരന്‍ പിടിയില്‍

ഷാഫിയുടെ പരിചയത്തിലുള്ളവരെ ബിസിനസില്‍ പങ്കാളികളാക്കുകയായിരുന്നു ലക്ഷ്യം....

Read More >>
#arrest | പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നൽകി ഉപദ്രവിച്ചു; യുവതിയും യുവാവും പിടിയില്‍

May 3, 2024 10:46 AM

#arrest | പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നൽകി ഉപദ്രവിച്ചു; യുവതിയും യുവാവും പിടിയില്‍

മറ്റൊരു സംഭവത്തിൽ കൊല്ലം പുനലൂരിൽ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് 30 വർഷം കഠിന തടവ് വിധിച്ചത് രണ്ട് ദിവസം...

Read More >>
Top Stories