#suspension | ആൾമാറാട്ടം നടത്തി വോട്ട് ചെയ്യിപ്പിച്ചെന്ന് എൽഡിഎഫിന്റെ പരാതി: പോളിങ് ഓഫിസറിനും ബിഎല്‍ഒയ്‌ക്കും സസ്പെൻഷൻ

#suspension | ആൾമാറാട്ടം നടത്തി വോട്ട് ചെയ്യിപ്പിച്ചെന്ന് എൽഡിഎഫിന്റെ പരാതി: പോളിങ് ഓഫിസറിനും ബിഎല്‍ഒയ്‌ക്കും സസ്പെൻഷൻ
Apr 20, 2024 11:36 AM | By VIPIN P V

കണ്ണൂർ: (truevisionnews.com) തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് ആൾമാറാട്ടത്തിലൂടെ വീട്ട് വോട്ട് ചെയ്യിപ്പിച്ചെന്ന പരാതിയിൽ പോളിങ് ഓഫിസർക്കും ബൂത്ത് ലെവൽ ഓഫിസർക്കും (ബിഎൽഒ) സസ്പെൻഷൻ.

കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ 70 -ാം നമ്പര്‍ ബൂത്തിലെ വോട്ടാണ് പരാതിക്ക് ആധാരം. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ അരുണ്‍ കെ.വിജയനാണ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്.

ജനപ്രാതിനിധ്യ നിയമം 1951ലെ 134, ഇന്ത്യന്‍ ശിക്ഷാ നിയമം 171 എഫ് വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ക്കാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. എൽഡിഎഫ് പാർലമെൻ്റ് മണ്ഡലം സെക്രട്ടറി എൻ.ചന്ദ്രന്റെ പരാതിയിലാണ് നടപടി.

നിയമസഭാ മണ്ഡലം അസി. റിട്ടേണിങ് ഓഫിസര്‍ ടൗണ്‍ പൊലീസ് സ്‌റ്റേഷനില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ്, ജില്ലാ ലോ ഓഫിസര്‍ എ.രാജ്, അസി. റിട്ടേണിങ് ഓഫിസര്‍ ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ആര്‍) ആര്‍.ശ്രീലത എന്നിവരെ ചുമതലപ്പെടുത്തിയതായും കലക്ടര്‍ അറിയിച്ചു.

24 മണിക്കൂറിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ചെയ്ത വോട്ടിന്റെ സാധുത സംബന്ധിച്ചും തുടര്‍ നടപടികളെക്കുറിച്ചും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശങ്ങള്‍ തേടിയിട്ടുണ്ട്.

കാസർഗോഡ് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട, കണ്ണൂർ ജില്ലയിലെ കല്യാശ്ശേരി പഞ്ചായത്തിൽ 164-ാം ബൂത്തിൽ 92 വയസ്സുകാരി വോട്ട് ചെയ്യുമ്പോൾ പാർട്ടി ചിഹ്നം ചൂണ്ടിക്കാണിച്ച സിപിഎം ബൂത്ത് ഏജന്റിനും ഇതു തടയാതിരുന്ന 4 പോളിങ് ഉദ്യോഗസ്ഥർക്കും വിഡിയോഗ്രഫർക്കുമെതിരെ കലക്ടർ നടപടിയെടുത്തിരുന്നു.

ഇതിനു പിന്നാലെയാണ് കണ്ണൂർ നിയോേക മണ്ഡലത്തിലെ 70–ാം നമ്പർ ബൂത്തിൽ അംഗൻവാടി ടീച്ചറായ ബിഎൽഒ കെ.ഗീത ആൾമാറാട്ടം നടത്തി വോട്ട് ചെയ്യിപ്പിച്ചതായി എൽഡിഎഫ് പരാതി നൽകിയത്.

#LDF #complaint #Vote #impersonation: #suspension #pollingofficer #BLO

Next TV

Related Stories
#babydeath |'ഒരു പാവ വന്ന് വീണ പോലെയാണ് തോന്നിയത്, പിന്നെയാണ് കുഞ്ഞാണെന്ന് മനസ്സിലായത്'; നടുക്കം മാറാതെ നാട്

May 3, 2024 11:49 AM

#babydeath |'ഒരു പാവ വന്ന് വീണ പോലെയാണ് തോന്നിയത്, പിന്നെയാണ് കുഞ്ഞാണെന്ന് മനസ്സിലായത്'; നടുക്കം മാറാതെ നാട്

ആശവർക്കർമാർക്ക് ​ഗർഭിണികളുടേയും ജനിച്ച കുഞ്ഞുങ്ങളുടേയും വിവരം അറിയാൻ...

Read More >>
#babydeath | ഫ്ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിഞ്ഞത് ആമസോൺ പാര്‍സല്‍ കവറില്‍; മൂന്ന് പേരെ കേന്ദ്രീകരിച്ച് അന്വേഷണം

May 3, 2024 11:42 AM

#babydeath | ഫ്ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിഞ്ഞത് ആമസോൺ പാര്‍സല്‍ കവറില്‍; മൂന്ന് പേരെ കേന്ദ്രീകരിച്ച് അന്വേഷണം

ഒരു ദിവസം പ്രായമായ ആൺകുഞ്ഞിന്‍റെ മൃതദേഹമാണ് ഇന്ന് രാവിലെ നടുറോഡില്‍ ശുചീകരണ തൊഴിലാളികളും സമീപവാസികളും കണ്ടത്. തുടര്‍ന്നാണ് സിസിടിവി ദൃശ്യം...

Read More >>
#goldrate | സ്വർണവില കുറഞ്ഞു; ആശ്വാസത്തിൽ വിവാഹ വിപണി

May 3, 2024 11:23 AM

#goldrate | സ്വർണവില കുറഞ്ഞു; ആശ്വാസത്തിൽ വിവാഹ വിപണി

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52600...

Read More >>
#holiday | ഉഷ്ണതരംഗം: മദ്‌റസകൾക്ക് അവധി പ്രഖ്യാപിച്ച് സമസ്ത

May 3, 2024 11:19 AM

#holiday | ഉഷ്ണതരംഗം: മദ്‌റസകൾക്ക് അവധി പ്രഖ്യാപിച്ച് സമസ്ത

സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും അടച്ചിടാൻ ദുരന്തനിവാരണ അതോറിറ്റി നിർദേശ...

Read More >>
#drivingtest  |ഡ്രൈവിങ് പരിഷ്‌കരണത്തിന് സ്റ്റേ ഇല്ല; ആവശ്യം തള്ളി ഹൈക്കോടതി

May 3, 2024 11:03 AM

#drivingtest |ഡ്രൈവിങ് പരിഷ്‌കരണത്തിന് സ്റ്റേ ഇല്ല; ആവശ്യം തള്ളി ഹൈക്കോടതി

ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെയും പരിശീലകരുടെയും ആവശ്യം കോടതി തള്ളി....

Read More >>
Top Stories