#Samastha | തെരഞ്ഞെടുപ്പ് ദിവസം ജുമുഅ നമസ്കാരത്തിന് പ്രത്യേക ക്രമീകരണമൊരുക്കാൻ സമസ്ത

#Samastha | തെരഞ്ഞെടുപ്പ് ദിവസം ജുമുഅ നമസ്കാരത്തിന് പ്രത്യേക ക്രമീകരണമൊരുക്കാൻ സമസ്ത
Apr 20, 2024 10:56 AM | By VIPIN P V

കോഴിക്കോട്: (truevisionnews.com) സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അടുത്ത വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയം ക്രമീകരിക്കാന്‍ നടപടിയുമായി ഇകെ വിഭാഗം സമസ്ത.

ജുമുഅ നമസ്കാരത്തിന്‍റെ പേരില്‍ വോട്ടെടുപ്പില്‍ നിന്ന് ആരും വിട്ടുനില്‍ക്കാതിരിക്കാനാണ് സമസ്തയുടെ ഇടപെടല്‍. ജുമുഅ നമസ്കാരം നടക്കുന്ന വെളളിയാഴ്ചയില്‍ നിന്നും വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇ.കെ വിഭാഗം സമസ്ത ഉള്‍പ്പെടെയുള്ള മുസ്ലീം സംഘടനകള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു.

വോട്ടെടുപ്പ് ദിവസം മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകാതെ വന്നതോടെയാണ് ജുമുഅ നമസ്കാരത്തിന് പുതിയ ക്രമീകരണം ഏര്‍പ്പെടുത്താന്‍ ഇ.കെ വിഭാഗം സമസ്ത മുന്‍കൈയെടുത്തിരിക്കുന്നത്.

സംഘടനക്ക് കീഴിലുള്ള മുഴുവന്‍ പള്ളികളിലും നമസ്കാര സമയം ക്രമീകരിക്കാനുള്ള നിര്‍ദേശം നേതൃത്വം മഹല്ലുകള്‍ക്ക് നല്‍കിയിട്ടുണ്ട്. നിലവില്‍ ഭൂരിഭാഗം പള്ളികളിലും ഏതാണ്ട് ഒരേ സമയത്താണ് നമസ്കാരമുള്‍പ്പെടെ നടക്കുന്നത്.

തെരഞ്ഞടുപ്പ് ദിവസം അടുത്തടുത്തുള്ള പള്ളികളില്‍ ഇത് വ്യത്യസ്ഥ സമയമാക്കണമെന്നാണ് നിര്‍ദേശം.

പള്ളികളില്‍ ചുമതലയുള്ള ഖത്തീബുമാരില്‍ തെരഞ്ഞെടുപ്പ് ചുമതലകൾ ഉള്ളവരുണ്ടെങ്കില്‍ പകരം ആളുകളെ മുന്‍കൂട്ടി കണ്ടെത്തണമെന്ന നിര്‍ദേശം സമസ്തക്കു കീഴിലുള്ള സുന്നി മഹല്ല് ഫെഡറേഷന്‍ മഹല്ലു ഭാരവാഹികള്‍ക്ക് നല്‍കിയിട്ടുണ്ട്.

വോട്ടര്‍മാര്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ജുമുഅ നമസ്കാരത്തിന് വേണ്ട സൗകര്യമൊരുക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മഹല്ലുകള്‍ക്ക് പാണക്കാട് ഖാസി ഫൗണ്ടേഷനും നിര്‍ദേശം നല്‍കി.

#samastha #special #arrangement#JumuahNamaz #election d#ay

Next TV

Related Stories
#founddead |കോഴിക്കോട്  യുവതി വാടകവീട്ടിൽ മരിച്ച നിലയിൽ

May 3, 2024 12:20 PM

#founddead |കോഴിക്കോട് യുവതി വാടകവീട്ടിൽ മരിച്ച നിലയിൽ

സുഹൃത്തുമായ സത്താറിനൊപ്പമാണു യുവതി...

Read More >>
#founddead| എറണാകുളത്ത് മധ്യവയസ്കൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

May 3, 2024 12:11 PM

#founddead| എറണാകുളത്ത് മധ്യവയസ്കൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

കൈപ്പിള്ളി കമ്മ്യൂണിറ്റി ഹാളിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് മൃതദേഹം...

Read More >>
#masappadicase  |മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും വീണയ്ക്കുമെതിരെ കൂടുതൽ തെളിവുകളുമായി മാത്യു കുഴൽനാടൻ

May 3, 2024 12:07 PM

#masappadicase |മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും വീണയ്ക്കുമെതിരെ കൂടുതൽ തെളിവുകളുമായി മാത്യു കുഴൽനാടൻ

കേസിൽ വീണ്ടും വാദംകേൾക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്....

Read More >>
#babydeath |കുഞ്ഞിനെ കൊലപ്പെടുത്തിയത് ഫ്ലാറ്റിലെ താമസക്കാരി തന്നെ?ഫ്ലാറ്റിൽ രക്തക്കറ, നിർണായക സൂചന

May 3, 2024 11:54 AM

#babydeath |കുഞ്ഞിനെ കൊലപ്പെടുത്തിയത് ഫ്ലാറ്റിലെ താമസക്കാരി തന്നെ?ഫ്ലാറ്റിൽ രക്തക്കറ, നിർണായക സൂചന

കുഞ്ഞിനെ വലിച്ചെറിയാൻ ഉപയോ​ഗിച്ച കൊറിയർ കവറിലെ മേൽവിലാസം സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്....

Read More >>
#babydeath |'ഒരു പാവ വന്ന് വീണ പോലെയാണ് തോന്നിയത്, പിന്നെയാണ് കുഞ്ഞാണെന്ന് മനസ്സിലായത്'; നടുക്കം മാറാതെ നാട്

May 3, 2024 11:49 AM

#babydeath |'ഒരു പാവ വന്ന് വീണ പോലെയാണ് തോന്നിയത്, പിന്നെയാണ് കുഞ്ഞാണെന്ന് മനസ്സിലായത്'; നടുക്കം മാറാതെ നാട്

ആശവർക്കർമാർക്ക് ​ഗർഭിണികളുടേയും ജനിച്ച കുഞ്ഞുങ്ങളുടേയും വിവരം അറിയാൻ...

Read More >>
Top Stories