#fakevote | കണ്ണൂരില്‍ ആള്‍മാറാട്ടം നടത്തി വോട്ട്; എല്‍ഡിഎഫ് പരാതി നല്‍കി

#fakevote | കണ്ണൂരില്‍ ആള്‍മാറാട്ടം നടത്തി വോട്ട്; എല്‍ഡിഎഫ് പരാതി നല്‍കി
Apr 20, 2024 09:20 AM | By Athira V

കണ്ണൂര്‍: ( www.truevisionnews.com ) കണ്ണൂരില്‍ വീണ്ടും കളളവോട്ട് പരാതി. 85 വയസ്സിന് മുകളിലുള്ള അവശരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങളുടെ വീട്ടില്‍വെച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനത്തിലൂടെ വോട്ട് ചെയ്യുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ ആസൂത്രിതമായി വ്യാജവോട്ടുകള്‍ ചെയ്തുവെന്നാണ് പരാതി.

70-ാം ബൂത്തിലെ 1420-ാം നമ്പർ പേരുകാരിയായ 86 വയസ്സുള്ള കമലാക്ഷിയുടെ വോട്ട് ഇതേ ബൂത്തിലെ 1148-ാം നമ്പർ വോട്ടറായ വി കമലാക്ഷി എന്നയാള്‍ രേഖപ്പെടുത്തിയെന്നാണ് പരാതി.

ആള്‍മാറാട്ടം ആരോപിച്ചാണ് എല്‍ഡിഎഫ് രംഗത്തെത്തയിരിക്കുന്നത്. യുഡിഎഫ് പ്രവര്‍ത്തക കൂടിയായ ബൂത്ത് ലെവല്‍ ഓഫീസര്‍ ഗീത രാഷ്ട്രീയതാല്‍പ്പര്യം വെച്ച് ആള്‍മാറാട്ടത്തിലൂടെ വ്യാജ വോട്ടറായ വി കമലാക്ഷിയെക്കൊണ്ട് വ്യാജവോട്ട് ചെയ്യിപ്പിച്ചുവെന്നും എല്‍ഡിഎഫ് ആരോപിക്കുന്നു.

യുഡിഎഫ് അനുഭാവികളായ ബിഎല്‍ഒമാരെ ഉപയോഗപ്പെടുത്തി ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള കുത്സിത മാര്‍ഗ്ഗത്തിലൂടെ കള്ളവോട്ട് ചെയ്യാനുള്ള യുഡിഎഫ് നീക്കം തിരഞ്ഞെടുപ്പ് അട്ടിമറിയാണെന്നും എല്‍ഡിഎഫ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

കല്ല്യാശ്ശേരിക്ക് പിന്നാലെയാണ് കണ്ണൂരിലും കള്ളവോട്ട് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ജില്ലയില്‍ 92 കാരിയുടെ വോട്ട് സിപിഐഎം നേതാവ് രേഖപ്പെടുത്തിയെന്നായിരുന്നു പരാതി.

കല്ല്യാശ്ശേരി സിപിഐഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശനെതിരെയാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

വരണാധികാരി കൂടിയായ കളക്ടര്‍ ഇടപെട്ട് സ്പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ് മൈക്രോ ഒബ്സര്‍വര്‍, സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍, വീഡിയോഗ്രാഫര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. അന്വേഷണത്തിനും വകുപ്പ് തല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്. മണ്ഡലം ഉപ വരണാധികാരി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

#fake #vote #kannur #ldf #complaint

Next TV

Related Stories
#babydeath | ഫ്ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിഞ്ഞത് ആമസോൺ പാര്‍സല്‍ കവറില്‍; മൂന്ന് പേരെ കേന്ദ്രീകരിച്ച് അന്വേഷണം

May 3, 2024 11:42 AM

#babydeath | ഫ്ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിഞ്ഞത് ആമസോൺ പാര്‍സല്‍ കവറില്‍; മൂന്ന് പേരെ കേന്ദ്രീകരിച്ച് അന്വേഷണം

ഒരു ദിവസം പ്രായമായ ആൺകുഞ്ഞിന്‍റെ മൃതദേഹമാണ് ഇന്ന് രാവിലെ നടുറോഡില്‍ ശുചീകരണ തൊഴിലാളികളും സമീപവാസികളും കണ്ടത്. തുടര്‍ന്നാണ് സിസിടിവി ദൃശ്യം...

Read More >>
#goldrate | സ്വർണവില കുറഞ്ഞു; ആശ്വാസത്തിൽ വിവാഹ വിപണി

May 3, 2024 11:23 AM

#goldrate | സ്വർണവില കുറഞ്ഞു; ആശ്വാസത്തിൽ വിവാഹ വിപണി

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52600...

Read More >>
#holiday | ഉഷ്ണതരംഗം: മദ്‌റസകൾക്ക് അവധി പ്രഖ്യാപിച്ച് സമസ്ത

May 3, 2024 11:19 AM

#holiday | ഉഷ്ണതരംഗം: മദ്‌റസകൾക്ക് അവധി പ്രഖ്യാപിച്ച് സമസ്ത

സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും അടച്ചിടാൻ ദുരന്തനിവാരണ അതോറിറ്റി നിർദേശ...

Read More >>
#drivingtest  |ഡ്രൈവിങ് പരിഷ്‌കരണത്തിന് സ്റ്റേ ഇല്ല; ആവശ്യം തള്ളി ഹൈക്കോടതി

May 3, 2024 11:03 AM

#drivingtest |ഡ്രൈവിങ് പരിഷ്‌കരണത്തിന് സ്റ്റേ ഇല്ല; ആവശ്യം തള്ളി ഹൈക്കോടതി

ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെയും പരിശീലകരുടെയും ആവശ്യം കോടതി തള്ളി....

Read More >>
#fireforce |പൂച്ചയെ രക്ഷിക്കാൻ കിണറ്റിലിറങ്ങി കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സെത്തി രക്ഷിച്ചു

May 3, 2024 10:56 AM

#fireforce |പൂച്ചയെ രക്ഷിക്കാൻ കിണറ്റിലിറങ്ങി കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സെത്തി രക്ഷിച്ചു

കിണറ്റിലിറങ്ങി പൂച്ചയെ രക്ഷിച്ചെങ്കിലും കുട്ടപ്പന് ചെളിയിൽ കുടുങ്ങുകയായിരുന്നു....

Read More >>
Top Stories