#SiddharthaDeath | സിദ്ധാർത്ഥന്റെ മരണം; കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റി

#SiddharthaDeath | സിദ്ധാർത്ഥന്റെ മരണം; കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റി
Apr 19, 2024 09:04 PM | By VIPIN P V

എറണാകുളം: (truevisionnews.com) പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ജെ എസ് സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റി.

കൽപറ്റ കോടതിയിൽ നിന്നാണ് കേസ് സിബിഐ കോടതിയിലേക്ക് മാറ്റിയത്. കേസിലെ 20 പ്രതികളെ സിബിഐ സംഘം ചോദ്യം ചെയ്തിരുന്നു. സിദ്ധാർത്ഥന്റെ മരണത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ സിബിഐ സംഘം കോളജ് ഹോസ്റ്റലിലെത്തിയിരുന്നു.

സിബിഐ ഡിഐജി, എസ്പിമാരായ എ കെ ഉപാധ്യായ, സുന്ദർവേൽ എന്നിവരുടെ നേതൃത്വത്തിലുള്ള പത്തോളം പേരാണ് പരിശോധനയ്ക്കായി എത്തിയത്.

സിബിഐ ആവശ്യപ്പെടുന്ന എല്ലാ രേഖഥകളും സഹായങ്ങളും നൽകണമെന്ന് ഹൈക്കോടതി സർക്കാരിനും സംസ്ഥാന പൊലീസ് മേധാവിക്കും നിർദേശം നൽകിയിരുന്നു.

സിദ്ധാർത്ഥന്റെ മരണം കൊലപാതകമാണെന്ന പരാതി ബന്ധുക്കളടക്കം ഉയർത്തിയതിന്റെ പശ്ചാത്തലത്തിലാണ് ശാസ്ത്രീയ പരിശോധന. സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ ഹോസ്റ്റലിലെ ശുചി മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.

ഇതിന്റെ വാതിൽ പൊളിച്ച് പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിൽ തൂങ്ങി നില്ക്കുന്ന നിലയിൽ സിദ്ധാർത്ഥനെ കണ്ടെത്തിയതെന്നാണ് വിദ്യാർത്ഥികളടക്കം മൊഴി നല്കിയത്. ഇതിൽ വ്യക്തത വരുത്തുന്നതിനാണ് പരിശോധന നടത്തിയത്.

#SiddharthaDeath; #case #transferred #Ernakulam #CBI #court

Next TV

Related Stories
#keralarain |  സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

May 17, 2024 03:25 PM

#keralarain | സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

പാലക്കാടും, മലപ്പുറത്തും നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട്...

Read More >>
#keralarain  | കാലാവസ്ഥ മോശം ; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

May 17, 2024 03:13 PM

#keralarain | കാലാവസ്ഥ മോശം ; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് ഇന്ന് മുതല്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്....

Read More >>
#arrest | കണ്ണൂരിൽ ഷെയര്‍ചാറ്റ് വഴി പരിചയപ്പെട്ട യുവതിയില്‍നിന്ന് തട്ടിയെടുത്തത് രണ്ടുലക്ഷം രൂപ; പ്രതി പിടിയില്‍

May 17, 2024 03:10 PM

#arrest | കണ്ണൂരിൽ ഷെയര്‍ചാറ്റ് വഴി പരിചയപ്പെട്ട യുവതിയില്‍നിന്ന് തട്ടിയെടുത്തത് രണ്ടുലക്ഷം രൂപ; പ്രതി പിടിയില്‍

2023 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ഷെയര്‍ ചാറ്റിലൂടെയാണ് ഹക്കീം യുവതിയെ...

Read More >>
#lifeimprisonment | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം

May 17, 2024 02:56 PM

#lifeimprisonment | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. സി​ജു മു​ട്ട​ത്ത്, അ​ഡ്വ. സി. ​നി​ഷ എ​ന്നി​വ​ർ...

Read More >>
#Aravana | ഏലക്കയിൽ കീടനാശിനി സാന്നിധ്യം; ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്‌

May 17, 2024 02:49 PM

#Aravana | ഏലക്കയിൽ കീടനാശിനി സാന്നിധ്യം; ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്‌

ആരോഗ്യ, പരിസ്ഥിതി സുരക്ഷാ നടപടികൾ പാലിച്ചുകൊണ്ടായിരിക്കണം ഇതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത്. ആകെ 6,65,127 ടിന്നുകളുണ്ട്. 21-ാം തീയ്യതി വൈകുന്നേരം...

Read More >>
Top Stories