പാലക്കാട് : (truevisionnews.com) അമ്മമാർ, കൊച്ചു കുട്ടികൾ, യുവാക്കൾ തുടങ്ങിയവരുടെ നിഷ്കളങ്കമായ സ്നേഹവും വാത്സല്യവും അടുത്തറിഞ്ഞാണ് പാലക്കാട് ലോക്സഭ മണ്ഡലം യു. ഡി. എഫ് സ്ഥാനാർഥി വി. കെ ശ്രീകണ്ഠന്റെ ഓരോ പര്യടനവും തുടരുന്നത്.
കോങ്ങാട് മണ്ഡലത്തിലെ പറളി, മങ്കര, മണ്ണൂർ, കേരളശ്ശേരി, കോങ്ങാട് എന്നീ പഞ്ചായത്തുകളിലായിരുന്നു വ്യാഴാഴ്ചത്തെ പര്യടനം.
രാവിലെ എടത്തറ കൂത്തുപറമ്പിൽ നിന്ന് ആരംഭിച്ച പര്യടനം 17 കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ഉച്ചയോടെ പറയൻകാട്ടിൽ സമാപിച്ചു.
ഓരോ കേന്ദ്രങ്ങളിലും കുട്ടികളും, സ്ത്രീകളും ഉൾപ്പെടെയുള്ളവർ കനത്ത ചൂടിനെയും അവഗണിച്ച് സ്ഥാനാർഥിക്കായി കാത്തുനിന്നു.
കനത്ത ചൂട് ആയതിനാൽ പല കേന്ദ്രങ്ങളിലും സ്ഥാനാർഥിക്കും പ്രവർത്തകർക്കും പാനീയങ്ങൾ ഒരുക്കിയിരുന്നു.
വിഷു കഴിഞ്ഞിട്ടും പല സ്ഥലങ്ങളിലും പടക്കം പൊട്ടിച്ചാണ് സ്ഥാനാർഥിയെ വരവേറ്റത്. വൈകീട്ട് മണ്ണൂർ പഞ്ചായത്തിലെ മണ്ണൂർ സെന്ററിൽ നിന്ന് ആരംഭിച്ച പര്യടനം 16 പ്രദേശങ്ങളിലെ സ്വീകരണത്തിന് ശേഷം രാത്രിയോടെ പാറശ്ശേരിയിൽ സമാപിച്ചു.
#UDF #candidate #VKSreekandan #Kongad #love #interest